Sunday, April 26, 2015

പ്രധാനാദ്ധ്യാപകരുടെ യോഗം

പയ്യന്നൂർ  ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഏപ്രിൽ 29  ന് (ബുധൻ) രാവിലെ 11 .00 ന് പയ്യന്നൂർ ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

ഉച്ച ഭക്ഷണ ധന വിനിയോഗ പത്രം

സ്കൂൾ ഉച്ച ഭക്ഷണ  പദ്ധതിക്ക്‌  2014--15  വർഷത്തിൽ അനുവദി ച്ച്  കിട്ടിയ  തുകയുടെ  ധന വിനിയോഗ പത്രം   ഇതോടോപ്പമുള്ള  മാതൃകയില്  2  കോപ്പി  വീതം  28.04  2015 നു  മുമ്പായി  ഈ  ഓഫീസിൽ  എത്തിക്കണം 

Wednesday, April 22, 2015

'സമ്പൂർണ്ണ' : സർക്കുലർ

MOST  IMPORTANT  NEWS 
സമ്പൂർണ്ണ യിൽ  കുട്ടികളുടെ  വിവരങ്ങൾ  ചേർക്കുന്നത്  സംബന്ധിച്ച  പുതിയ  നിർദേശം ശ്രദ്ധിക്കുക   ഇവിടെ  ക്ലിക്ക്  ചെയ്യുക 

Monday, April 20, 2015

PROMOTION LIST

PROMOTION LIST -2 കോപ്പി സമർപ്പിക്കുവാൻ ബാക്കിയുള്ളവർ 24/04/ 15 നുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Thursday, April 16, 2015

വാർഷിക പരിശോധന

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട മുഴുവൻ രജിസ്ടരുകളും, രേഖകളും 20.04.2015 നു രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ വാർഷിക പരിശോധനക്കായി എത്തിക്കേണ്ടതാണ്.

Monday, April 13, 2015

ഇംഗ്ലീഷ് അധ്യാപക ശില്പശാല 

പയ്യന്നൂർ  ബി.ആർ സി യുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ റൂം ടീച്ചിംഗ് ഇൻ ഇംഗ്ലീഷ് എന്ന വിഷയത്തിൽ ഏപ്രിൽ 17 നു ബി.ഇ.എം എൽ പി സ്കൂളിൽ ഏകദിന ശില്പശാല നടത്തുന്നു.രാമന്തളി,കരിവെള്ളൂർ, എരമം.കുറ്റൂർ ,കങ്കോൽ ആലപ്പടമ്പ് ,പെരിങ്ങോം-വയക്കര ,ചെറുപുഴ സി.ആർ .സി.പരിധിയിലെ ഇംഗ്ലീഷ്  കൈകാര്യം ചെയ്യുന്ന പ്രൈമറി അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കണമെന്ന് ബി.പി.ഒ .അറിയിക്കുന്നു.

Friday, April 10, 2015

അധ്യാപക പരിശീലനം  അധ്യാപകരുടെ  ലിസ്റ്റ്  സമർപ്പിക്കുന്നത് സംബന്ധിച്ച് 
2015  മെയ്‌   12  ന്  ആരംഭിക്കുന്ന  അധ്യാപക പരിശീലനത്തിന് മുന്നോടിയായി  എല്ലാ  പ്രധാനധ്യപകരും  അവരുടെ  വിദ്യാലയത്തിലെ  അധ്യാപകരുടെ  പട്ടിക  ഓഫീസിൽ  പ്രത്യേകം  ക്രമീകരിച്ച  പെട്ടിയിൽ  നിക്ഷേപികെണ്ടാതാണ് 
അധ്യാപകരുടെ  പട്ടിക  തയ്യാറാകേണ്ട ഫോറം  ഡൌണ്‍ലോഡ്  ഓപ്ഷനിൽ  കൊടുത്തിട്ടുണ്ട് .യാതൊരു  കാരണ വശാലും  ഫോറത്തിൽ  വ്യത്യാസം  വരുത്താൻ  പാടുള്ളതല്ല . പട്ടിക  തയ്യാറാകേണ്ട  ക്രമം  ആദ്യം  പ്രധാനധ്യപകർ  യു  പി  എസ്സ്  എ  എൽ  പി  എസ്  എ  ഹിന്ദി  അറബിക്  സംസ്കൃതം  ഉർദു  ക്രാഫ്റ്റ്  പി  ഇ  ടി  നീഡിൽ  വർക്ക്‌ 
നിയ്മാനംഗീകാരം ലഭിക്കാത്ത  ആദ്യപകരുടെ  പേര്  പ്രത്യേകം  കാണിക്കണം  അവർ  എ  ഇ  ഒ  നൽകുന്ന  നിർദേശം പ്രകാരം  മാത്രമേ  പരിശീലനത്തിൽ  പങ്കെടുക്കാൻ  പാടുള്ളൂ  പട്ടിക  സമർപ്പിക്കേണ്ട  അവസാന  തിയ്യതി  23-04-2015  5 മണി 
ഉച്ച ഭക്ഷണ പദ്ധതി  ഓഡിറ്റ്‌  20-04-2015  ന്  ആരംഭിക്കും  ആവശ്യമായ രേഖകൾ  എല്ലാ പ്രധാനാധ്യപകരും 18-04-2015 ന്  മുപായി  ഓഫീസിൽ ഹാജരാക്കണം 

Tuesday, April 7, 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്ത് ആയതിന്റെ വൗച്ചർ സഹിതം അടുത്തമാസം ചെലവിനത്തിൽ അപേക്ഷിച്ചാൽ ചെലവായ തുക പാസാക്കി തരുന്നതായിരിക്കും.അടുക്കള നിർമാണം ,അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് ഫണ്ട്‌ ലഭിച്ചവർ ബന്ധപ്പെട്ട ബില്ലുകളും വൌച്ചറുകളും ഉച്ച ഭക്ഷണ വാര്ഷിക പരിശോധന രേഖകള്ക്കൊപ്പം സമർപ്പിക്കണം . 



പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചഭക്ഷണ

പദ്ധതി പ്രകാരം പാചക ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ 

മുതലായവ ഉച്ചഭക്ഷണ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുവേണ്ടി 

800 രൂപ സ്കൂളിന്റെ ഉച്ചഭക്ഷണ അക്കൌണ്ടിലേക്ക് 

പൊതുവിദ്യാഭ്യാസ ഡയരക്ടർ അയച്ചിട്ടുണ്ട്.  സർക്കുലറിൽ 

പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് 800 രൂപ ചിലവാക്കിയതിന്റെ 

ധനവിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Saturday, April 4, 2015

ഭാഷാ സെമിനാർ 

പയ്യന്നൂർ,മടായി ബി.ആർ.സി.കളുടെ സംയുക്താഭിമുഖ്യത്തിൽ ഭാഷ സെമിനാർ 2015 ഏപ്രിൽ 10 നു വെള്ളിയാഴ്ച ബി.ഇ.എം.എൽ.പി.സ്കൂളിൽ നടത്തുന്നു.ഡോ.വിജയന് ചാലോട് ,ടി.എൻ.പ്രകാശ്‌ .തുടങ്ങിയവർ പങ്കെടുക്കും.ഉപജില്ലയിലെ മുഴുവൻ അധ്യാപകരെയും ക്ഷണിക്കുന്നു.