Monday, April 22, 2019

അറിയിപ്പ് 

          26-04-2019മുതൽ ആരംഭിക്കുന്ന പ്രൈമറി ഐ സി ടി ട്രെയിനിംഗിൽ പങ്കെടുക്കുന്ന അധ്യാപകർ താഴെ പറയുന്നവ കൊണ്ട് വരേണ്ടതാണെന്ന് അറിയിക്കുന്നു.
1 .പൂർണ്ണമായും ചാർജ്ജ് ചെയ്ത ലാപ്ടോപ്പ് (ചാർജർ , മൗസ് എന്നിവ                                                                                                                 സഹിതം)
2 .മൊബൈൽ ഫോൺ ഡാറ്റാ കേബിൾ
3 .നോട്ട് ബുക്ക് 
4 .പവർ എക്സ്റ്റൻഷൻ പ്ലഗ്ഗ് ബോക്സ് (ലഭ്യമാണെങ്കിൽ)
5 .കുടിവെള്ളം.   

അറിയിപ്പ് 

     പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറിസ്കുൾ പ്രധാനാധ്യാപകരുടെയും , പ്രൈമറി വിഭാഗമുള്ള  ഹൈസ്കൂൾ  പ്രതിനിധികളുടെയും ഒരു യോഗം         25-04-2019 ന്  2 മണിക്ക്  പയ്യന്നൂർ BEMLP സ്കൂളിൽ  വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ പയ്യന്നൂർ അറിയിക്കുന്നുപ്രമോഷൻ ലിസ്റ്റ് സമർപ്പിക്കാത്ത മുഴുവൻ പ്രധാനാധ്യാപകരും ആയത് അന്നേ  ദിവസം നടക്കുന്ന  യോഗത്തിൽ നിബന്ധമായും കൊണ്ടുവരേണ്ടതാണ്

Thursday, April 11, 2019

അറിയിപ്പ് 

            പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ആവശ്യങ്ങൾക്കായി വിദ്യാലയങ്ങൾ സന്ദർശിക്കുന്നതിനാൽ പ്രവർത്തി ദിനങ്ങളിൽ വിദ്യാലയങ്ങൾ നിർബന്ധമായും തുറന്നിരിക്കേണ്ടതും പ്രധാനാധ്യാപകർ ഹാജരായിരിക്കേണ്ടതുമാണ്  
                        


                                                                                                            

                                                                          ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

Wednesday, April 10, 2019

അറിയിപ്പ് 

            ICT  ട്രൈനിംഗ്  ക്ലാസിൽ ഇനിയും പേര് നൽകുവാൻ  ബാക്കിയുള്ള എൽ .പി, യു .പി അധ്യാപകരുടെ പേരുകൾ തരം തിരിച്ചു നാളെ 11/04/2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പയ്യന്നൂർ ബി ആർ സി യിൽ എത്തിക്കേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

Thursday, April 4, 2019

അറിയിപ്പ് 


        അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കേണ്ട അധ്യാപകർ വിശദാംശങ്ങൾ    ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യേണ്ടതാണ് . പ്രധാനാധ്യാപകർ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരെ അറിയിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ലഭിക്കുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക