Thursday, August 23, 2018



                      ഓണം സ്പെഷ്യൽ അരി വിതരണ രജിസ്റ്റർ (ആധാർ നമ്പർ ഉൾപ്പെടെയുള്ളത്),മാവേലിസ്റ്റോറിൽ നിന്നുള്ള ബില്ല്  , ബന്ധപ്പെട്ട വൗച്ചർ,ഫാറം നമ്പർ 1 രണ്ടു കോപ്പി എന്നിവ സെപ്റ്റംബർ 10 നുള്ളിൽ ഈ  ഓഫീസിൽ എത്തിക്കേണ്ടതാണ് .ഫാറം നമ്പർ 1ന്റെ മാതൃക ഇന്ന്            ഈ -മെയിലിൽ അയച്ചിട്ടുണ്ട്ട്.

    ഇ-മെയിലിൽ  പറഞ്ഞ പ്രകാരമുള്ള മാതൃകയിൽ  മാത്രമേ,  അരി കൊണ്ടുവന്ന വാഹന ഉടമ/ഡ്രൈവറിൽ നിന്നും രശീത് കൈപ്പറ്റാൻ പാടുള്ളു .

             
അറിയിപ്പ് 
30.08.2018 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പ്രധാനാധ്യാപകരുടെ യോഗം ബി ആർ സി ഹാളിൽ വെച്ച്  നടത്തുന്നു.മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Saturday, August 18, 2018

അറിയിപ്പ് 

സ്‌കൂൾ ഉച്ചഭക്ഷണ  പാചക  തൊഴിലാളികളുടെ  ഓണം  ഉത്സവബത്ത           1300  രൂപയും  ആഗസ്റ്റ്  മാസത്തെ  മുൻ‌കൂർ  വേതനം  ( 15  ദിവസത്തെ )           6000  രൂപയും   പാചക തൊഴിലാളികളുടെ  അക്കൗണ്ടിലേക്ക് ഇ --ട്രാൻസ്ഫർ  ചെയ്തിട്ടുണ്ട് .  ഇതിനുള്ള  കൈപ്പറ്റ്  രശീത്  8 /2018  മാസത്തെ  എൻ .പി 1  നോടപ്പം  സമർപ്പിക്കേണ്ടതാണ് .
                    
                     കൂടാതെ  4 / 18 , 5 / 18  മാസത്തെ  ഒഴിവ്കാല സമാശ്വാസ  തുകയായ  4000  രൂപ , ഓരോ പാചക തൊഴിലാളിക്കും  ഇതിന് മുമ്പ്  തന്നെ   ഇ - ട്രാൻസ്ഫർ  പ്രകാരം വിതരണം  ചെയ്ത തുകയുടെ  രസീതും  എൻ.പി 1  നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

Friday, August 17, 2018

               


അറിയിപ്പ് 
(സ്പെഷ്യൽ അരി വിതരണം )

  ഓണം സ്പെഷ്യൽ അരിയുടെ ഇന്റൻഡ് ബന്ധപ്പെട്ട സപ്പ്ലൈകോയിൽ എത്തിച്ചിട്ടുണ്ട്.ആയത് ഉടൻ തന്നെ കൈപറ്റി 5 കിലോ വീതം ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് വിതരണം നടത്തേണ്ടതാണ്. സ്കൂൾ അവധിയായതിനാൽ രക്ഷിതാക്കളെ വിവരം അറിയിച്ചു  അക്വിറ്റൻസിൽ രക്ഷിതാവിന്റെ ഒപ്പ് വാങ്ങി അരി കൈപ്പറ്റാൻ ആവ്യശ്യപ്പെടേണ്ടതാണ് അക്വിറ്റൻസിൽ കുട്ടികളുടെ ഒപ്പ് പിന്നീട് വാങ്ങിയാൽ മതിയാകും. ഓണാവധിക്കുശേഷം ഈ ഓഫീസിൽ സ്പെഷ്യൽ അരിയുടെ അക്വിറ്റൻസ്  സമർപ്പിക്കുമ്പോൾ അഡ്മിഷൻ നമ്പർ, കുട്ടിയുടെ പേര് , രക്ഷിതാവിന്റെ ഒപ്പ്, കുട്ടിയുടെ ഒപ്പ് , ക്ലാസ് ടീച്ചറുടെ ഒപ്പ് കുട്ടിയുടെ ആധാർ നമ്പർ എന്നിവ ഉണ്ടായിരിക്കണം. അക്വിറ്റൻസ് രജിസ്റ്റർ സമർപ്പിക്കാനുള്ള തിയ്യതി,അക്ക്വിറ്റൻസിനോടപ്പം കൂടെ വെക്കേണ്ടുന്ന രേഖകളുടെ വിവരവും പിന്നീട് അറിയി ക്കുന്നതാണ് ഓണത്തിന് മുമ്പ് തന്നെ കുട്ടികൾക്കു  സ്പെഷ്യൽ അരി  ലഭിക്കേണ്ടതിനാൽ ഇ കാര്യത്തിൽ പ്രത്യക ശ്രദ്ധ ചൊലുത്തുമല്ലോ.
  

Tuesday, August 14, 2018

അറിയിപ്പ് 

          17.08.2018 ന് നടക്കേണ്ട പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഗെയിംസ് കബഡി മത്സരം 20.08.2018 തിങ്കളാഴ്ച്ച ചെറുപുഴ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി  സ്കൂളിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന ടീമുകൾ 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഗെയിംസ് അസ്സോസിയേഷൻ 
കായിക പ്രതിഭാ സംഗമവും അനുമോദനവും 

         2017-18 വർഷം പയ്യന്നൂർ ഉപജില്ലയിൽ നിന്നും ദേശീയ സ്കൂൾ മത്സരങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് അനുമോദനവും 2018-19 വർഷം കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന പയ്യന്നൂർ ഉപജില്ലയിലെ കായികപ്രതിഭകളുടെ സംഗമവും 2018 ആഗസ്റ്റ് 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ഗവ. ഗേൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പയ്യന്നൂർ ഉപജില്ലാ സ്കൂൾ കായികമേള 2018-19 
സംഘാടക സമിതി രൂപീകരണം 

        പയ്യന്നൂർ ഉപജില്ലാ സ്കൂൾ കായികമേള 2018-19 സംഘാടക സമിതിയുടെ രൂപീകരണം 2018 ആഗസ്റ്റ് 18 ന് ഉച്ചക്ക് 02.30 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.





                                                                അറിയിപ്പ് 

ഓണം  സ്പെഷ്യൽ  അരി (5 k g) യു ടെ ഇൻഡെന്റ്  തയ്യാറായിട്ടുണ്ട്ഇൻഡെന്റ്  ഉടൻ തന്നെ മാവേലി സ്റ്റോറുകളിൽ  എത്തിക്കുന്നതാണ് . സ്പെഷ്യൽ  അരി സപ്ലൈ കോയിൽ നിന്ന്സ്വീകരിക്കുമ്പോൾ  ജയ , ബോധിനി ,കുറുവ എന്നീ  ഇനങ്ങളിൽപ്പെട്ട അരിയാ ണെന്നു  ഉറപ്പുവരുത്തേണ്ടതാണ് . കൂടാതെ   സ്പെഷ്യൽ അരി വാങ്ങുന്നതുംഅതാതു ദിവസം കുട്ടികൾക്കു വിതരണം ചെയ്യു   ന്നതും , പൂർത്തിയാകുന്നതും സംബന്ധിച്ച  വിവരം  ഓഫീസിലേക്കു  .മെയിൽ  വഴിയോഫോൺ  മുഖേനേയോ താഴെ പറയുന്ന  വിവരം അതാതു ദിവസം അറിയിക്കേണ്ടതാണ് .


1 . ഉച്ചഭക്ഷണ  പദ്ധതിയിൽ ഉൾപ്പെട്ട  കുട്ടികളുടെ എണ്ണം  :

2 . ഇതുവരെ  വിതരണം  ചെയ്ത  കുട്ടികളുടെ  എണ്ണം  :

3 . ഇനി  വിതരണം  ചെയ്യാൻ  ബാക്കിയുള്ള  കുട്ടികളുടെ  എണ്ണം :



Thursday, August 9, 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 

       പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 13 / 08 / 2018 ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ  ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

Wednesday, August 8, 2018

പയ്യന്നൂർ ഉപജില്ലാ കേരളസ്കൂൾ കലോത്സവം  2018 സംഘാടകസമിതി   രൂപീകരണo വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് താഴെ കൊടുക്കുന്നു 

Tuesday, August 7, 2018



പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 

                    പരിശോധനക്കായി എ ഇ ഒ  ഓഫീസിൽ എത്തിച്ച സേവനപുസ്തകം  പരിശോധനകഴിഞ്ഞ് ഇവിടെ ഉണ്ട് 08/ 08 / 2018 ന്  ബുധനാഴ്ച്ച  രാവിലെ വന്നു കൈപ്പറ്റണമെന്നു അറിയിക്കുന്നു 

Monday, August 6, 2018

അറിയിപ്പ് 

                  പയ്യന്നൂർ ഉപജില്ലാ സ്പോർട്സ് &ഗെയിംസ് അവതരണക്രമം താഴെ കൊടുക്കുന്നു 

അവതരണക്രമം

Saturday, August 4, 2018

അറിയിപ്പ് 

08.08.2018 ബുധനാഴ്ച രാവിലെ 09.30 മുതൽ ഉറുദു അധ്യാപകരുടെ ഒരു യോഗം കണ്ണൂർ ഗുരു ഭവനിൽ വെച്ച് നടത്തുന്നു.പ്രസ്തുത യോഗത്തിൽ പങ്കെടുക്കുന്നതിന് എല്ലാ ഉറുദു അധ്യാപകർക്കും നിർദേശം നൽകണമെന്ന് അറിയിക്കുന്നു.

Wednesday, August 1, 2018

ഗെയിംസ് അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മീറ്റിങ്ങ് 

       പയ്യന്നൂർ ഉപജില്ലാ ഗെയിംസ് അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മീറ്റിംഗ് 02.08.2018 ന് ഉച്ചക്ക് 2.30 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നു. എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.