Tuesday, February 28, 2017

രജതോത്സവം ക്വിസ് - സ്‌കൂൾ തല വിജയികളുടെ വിവരം അറിയിക്കുന്നത് സംബന്ധിച്ച്

സ്‌കൂൾ തല ഡയറ്റ് രജതോത്സവം ക്വിസ് വിജയകികളുടെ പേര് വിവരം  03-03-2017 നു മുൻപായി പയ്യന്നൂർ ബി ആർ സിയിൽ അറിയിക്കേണ്ടതാണ്.

ടെക്സ്റ്റ് ബുക്ക് : സൊസൈറ്റി സെക്രട്ടറിമാരുടെ ഒരു യോഗം 01 -03 -2017  ന്  ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണം  എന്ന് എ ഇ ഒ  അറിയിക്കുന്നു 

Monday, February 27, 2017

എൽ എസ് എസ്,യു എസ് എസ് മോഡൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് (കണ്ണൂർ ഡയറ്റിൽ നിന്നുള്ള അറിയിപ്പ്)

കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറുകൾ ഉപയോഗിച്ച് മാർച്ച് ഒന്നിന് എല്ലാ സ്‌കൂളുകളിലും എൽ എസ് എസ് ,യു എസ് എസ് മോഡൽ പരീക്ഷ നടത്തണമെന്ന് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ അറിയിക്കുന്നു.ചോദ്യപേപ്പറുകൾ ഇവിടെ നൽകുന്നു.

Thursday, February 23, 2017

 RAJATHOLSAVAM QUIZ PROGRAMME:. - മാറ്റിവച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് 

കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ 25-02-2017 നു നടത്താൻ നിശ്ചയിച്ച പയ്യന്നൂർ ഉപജില്ലാ തല രജതോത്സവ ക്വിസ് പ്രോഗ്രാം മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.
സ്‌കോളർഷിപ്പ്--ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടർ അറിയിക്കുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

Wednesday, February 22, 2017

2017 ഫെബ്രുവരി മാസം മുതൽ  NMP  I സമർപ്പിക്കേണ്ടത്  പുതിയ ഫാറത്തിലായിരിക്കണം.ഫാറത്തിലെ ക്രമനമ്പർ I -ൽ  sanctioned Strength എന്നുള്ളതിനുനേരെ  തഴെപറയുന്നതുകൂടി  സൂചിപ്പിക്കേണ്ടതാണ് 
I  Sanctioned Strength (Total  Pre -Pri ......) (Total 1 toV  .....) (Total V1 to VII  .....)(VIII ....) .

    കൂടാതെ പഴയ ഫാറത്തിൽ സൂചിപ്പിച്ചിരുന്ന  മുട്ട / പാൽ വിതരണം ചെയ്ത വിവരങ്ങൾ, പുതിയഫാറത്തിൽ സൂചിപ്പിക്കാത്തതിനാൽ ആയതു പുതിയ ഫാറത്തിലെ inspection Remarks കോളത്തിൽ സൂചിപ്പിക്കാവുന്നതാണ്. K 2  ഫാറം ഓഫീസിൽ  സമർപ്പിക്കേണ്ടതില്ല. 
     ഓഫീസിൽ സമർപ്പിക്കുന്ന എല്ലാ രേഖകളും ( NMP  I പഴയതിനു പകരം പുതിയതാക്കിയതു ഒഴികെ ) മുൻ മാസങ്ങളിലേതുപോലെ തന്നെ സമർപ്പിക്കുക 
      NMP I നോടൊപ്പം പാചകത്തൊഴിലാളിവേതനരശീതും(ഒരുകോപ്പി), Expenditure (രണ്ടുകോപ്പി) നിർബന്ധമായും  സമർപ്പിക്കണം.  
LSS/USS EXAMINATION QUESTION PAPER SORTING

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ സോർട്ടിങ് നാളെ രാവിലെ (23 -02-2017) 10:30 നു തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്.മുഴുവൻ എൽ എസ് എസ്,യു എസ് എസ് പരീക്ഷ ചീഫ് സൂപ്രണ്ടുമാരും കൃത്യ സമയത്തു തന്നെ തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
ഉച്ച ഭക്ഷണ പദ്ധതി-Daily Data Uploading - Proforma

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതോടൊന്നിച്ച് അറ്റാച്ച് ചെയ്തിട്ടുള്ള പ്രോഫോർമ പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


LSS USS EXAM - CHANGE OF VENUE OF CLASS

25 .02 .2017 നു പയ്യന്നുർ ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂളിൽ വച്ച് നടത്താൻ നിശ്ചയിച്ച ചീഫ് ,ഡെപ്യൂട്ടി ചീഫ്,ഇൻവിജിലേറ്റർ എന്നിവരുടെ ORIENTATION CLASS പയ്യന്നൂർ ബി ആർ സിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു. സമയം:10:30 AM

LSS/USS EXAMINATION URGENT - INVIGILATION DUTY - ORDER ISSUED

04-03-2017 നു നടക്കുന്ന 2016-17 വർഷത്തെ എൽ എസ് എസ്,യു എസ് എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട പ്രധാനധ്യാപകർക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്. മുഴുവൻ പ്രധാനാധ്യാപകരും ഇമെയിൽ പരിശോധിച്ച് തങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകർക്ക് ഡ്യൂട്ടി ഉണ്ടോ എന്ന് പരിശോധിക്കണ്ടതാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകരെ പ്രധാനാധ്യാപകർ വിവരം അറിയിക്കേണ്ടതും പരീക്ഷ ഡ്യൂട്ടിക്കായി വിടുതൽ ചെയ്യേണ്ടതുമാണ്.

LSS/USS Exam:Orientation Class

ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ എന്നിവർക്കുള്ള ക്ലാസ് 25-02-2017 ശനിയാഴ്ച രാവിലെ 10:30 നു പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈ സ്‌കൂളിൽ വച്ച് നടക്കുന്നതായിരിക്കും. മുഴുവൻ ചീഫ്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ഇൻവിജിലറ്റർമാരും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ്.

Tuesday, February 21, 2017

എല്ലാ ഗവ  സ്‌കൂളുകളുടെയും ശ്രദ്ധയ്ക്ക്‌ 
2016 -2017  വർഷത്തേക്ക് എ പി എൽ വിഭാഗം ആൺ കുട്ടികളുടെ യൂണിഫോം ഇനത്തിലെ തുക അനുവദിക്കുന്നതിലേക്ക് താങ്കളുടെ സ്‌കൂൾ ബാങ്ക് അക്കൗണ്ട് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ് ബാങ്ക് പാസ്സ് ബുക്ക് ആദ്യത്തെ പേജ് കോപ്പി ഓഫീസിലെ എഫ് വിഭാഗത്തിൽ നൽകേണ്ടതാണ് 
ANNUAL EXAMINATION 2016-17 TIME TABLE

LP/UP

HS ATTACHED LP/UP

MUSLIM SCHOOLS

HS SECTION
LSS/USS EXAM - HALL TICKET DOWNLOAD

     എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, February 20, 2017

സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്‌ജെന്റർമാരായ (ഭിന്നലിംഗക്കാർ) വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 

സാമൂഹ്യ നീതി വകുപ്പ് 2016-17 വർഷത്തിൽ 7 മുതൽ 10 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെന്റർമാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്‌കോളർഷിപ്പ് അപേക്ഷ ഫോറം ഇതോടൊന്നിച്ചു ചേർക്കുന്നു. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പൂരിപ്പിച്ച അപേക്ഷ ഫോം 22-02-2017 നു അഞ്ചു മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  

 

U S S CERTIFICATE 2014-15 & 2015-16
 
2014 -15  , 2015 -16 വർഷങ്ങളിലെ യു എസ് എസ് സർട്ടിഫിക്കറ്റുകൾ ഓഫീസിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ബന്ധപ്പെട്ട പ്രധാനാധ്യാപകർ  സർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. പ്രതിനിധിയെ അയക്കുന്നവർ AUTHORIZATION LETTER സമർപ്പിക്കേണ്ടതാണ്.

സ്‌കൂൾ ആരംഭിച്ച വർഷം സമ്പൂർണയിൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച അറിയിപ്പ് 

സ്‌കൂൾ ആരംഭിച്ച വർഷം സമ്പൂർണയിൽ ഇതുവരെയായി അപ്ഡേറ്റ് ചെയ്യാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം നൽകുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകർ 21-02-2017 നു 11 മണിക്ക് മുൻപായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ലിസ്റ്റ്

Friday, February 17, 2017

യൂണി ഫോം  വിവരങ്ങൾ  ഗവ എൽ പി / യു പി  സ്‌കൂളുകൾ മാത്രം 17 -18 

ഇന്ന് 12 മണിക്ക് മുപായി ഈ ഓഫീസിൽ അറിയിക്കണം ഫോറം താഴെ പറയും പ്രകാരമാണ് തയ്യാറാക്കേണ്ടത് 

സ്‌കൂൾ കോഡ് 
സ്‌കൂളിന്റെ പേര് :

ക്ലാസ് തിരിച്ചുള്ള ആൺ / പെൺ കുട്ടികളുടെ എണ്ണം 

ഒന്നുമുതൽ അഞ്ച് വരെ ക്‌ളാസുകളിലെ കുട്ടികളുടെ യൂണിഫോം ന് ആവശ്യമായ തുണിയുടെ അളവ്  കോഡ് തിരിച്  

മെയിൽ വഴിയും അറിയിക്കാം 


Thursday, February 16, 2017

പ്രധാനാധ്യാപക യോഗം 
             ഉപ ജില്ലയിലെ  പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും  യോഗം 18.02.2017  ശനിയാഴ്ച 10.30  നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു. 
അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ
  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍  ലഭ്യമാക്കിയിട്ടുള്ള  സ്ക്കൂളുകളുടെ ലിസ്റ്റ്

 ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം നൽകുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകർ സ്‌കൂളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായിട്ടില്ലെങ്കിൽ  സ്‌കൂൾ കോഡ്, സ്‌കൂളിന്റെ പേര്,ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഉടൻ തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്.

സമ്പൂർണയിൽ സ്‌കൂൾ തുടങ്ങിയ വർഷവും അനുബന്ധ വിവരങ്ങളും ചേർക്കുന്നതിന് വേണ്ടിയുള്ള അറിയിപ്പ് 
 സ്‌കൂൾ തുടങ്ങിയ വർഷം ,സ്‌കൂൾ സ്ഥിതി ചെയ്യുന്ന അസംബ്ലി നിയോജക മണ്ഡലം തുടങ്ങിയ വിവരങ്ങൾ 20-02-2017 നു മുൻപായി ഉൾപ്പെടുത്തി സമ്പൂർണ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.                CIRCULAR

Wednesday, February 15, 2017

2017-18 അദ്ധ്യയന വർഷത്തെ അധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ 

2017-18 അദ്ധ്യയന വർഷത്തെ ഹൈ സ്‌കൂൾ അധ്യാപകർ, പ്രൈമറി പ്രധാനാധ്യാപകർ,പ്രൈമറി അധ്യാപകർ എന്നിവരുടെ ഓൺലൈൻ വഴിയുള്ള പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് CIRCULAR കാണുക. 
വെബ്സൈറ്റ്: www.transferandpostings.in
                      INSPIRE AWARD SCHEME 2016-2017 

നോമിനേഷൻ ഓൺലൈൻ വഴി കാലതാമസം കൂടാതെ നൽകേണ്ടതാണ് എന്ന് എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു 

പ്രൈമറി പ്രധാനാധ്യാപകനായി ഉദ്യോഗ കയറ്റം അർഹരായ വരുടെ താത്കാലിക മുൻഗണ ന പട്ടിക  തയ്യാറാക്കുന്നത് സംബന്ധിച്ച് 

നിശ്ചിത ഫോറവും സേവന പുസ്തകവും 20 -2 -2017 ന് മുപായി ഈ ഓഫീസിൽ സമർപ്പിക്കണം  ഫോറം രണ്ട് കോപി ഉണ്ടായിരിക്കണം  ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 

Tuesday, February 14, 2017

സി വിഭാഗം :           HTV - അറിയിപ്പ് 
       മറ്റു ഉപജില്ലയിലെ അധ്യാപകർ ആരെങ്കിലും ഈ ഉപജില്ലയിൽ 11-12 വർഷം മുതൽ 16-17 വർഷം വരെ HTV യിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രൊഫോർമ നിർബന്ധമായും പൂരിപ്പിച്ചു ഫെബ്രുവരി 16 നു മുൻപായി തരേണ്ടതാണ്. എല്ലാ സ്കൂളുകൾക്കും പ്രൊഫോർമ മെയിൽ അയച്ചിട്ടുമുണ്ട്‌.
(A- SECTION) VERY URGENT: സ്‌കൂളുകളിൽ  നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് :

സർക്കാർ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/എംപി/എം എൽ എ /മറ്റു സർക്കാർ ഏജൻസികൾ വഴി ഏതെങ്കിലും തരത്തിലുള്ള വികസന/നിർമാണ പ്രവർത്തനങ്ങൾ സ്‌കൂളുകളി നടക്കുന്നുണ്ടെങ്കിൽ ആ  വിവരം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കുവാൻ 06-02-2017നും 10-02-2017നും ഈ ഓഫീസിൽ നിന്നും എല്ലാ പ്രധാനാധ്യാപകർക്കും ബ്ലോഗ് വഴി നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെയായി പല പ്രധാനാധ്യാപകരും യാതൊരു മറുപടിയും നൽകികാണുന്നില്ല. 

റിപ്പോർട്ട് സമർപ്പിക്കുവാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് തന്നെ വിവരം ഓഫീസിൽ ഇമെയിൽ വഴി അറിയിക്കേണ്ടതാണ്.

പ്രവർത്തികളൊന്നും നടക്കുന്നില്ലെങ്കിൽ NIL റിപ്പോർട്ട് ഇമെയിൽ ചെയ്യുക. പ്രവർത്തികൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ പ്രൊഫോർമ പൂരിപ്പിച്ച്‌ സമർപ്പിക്കുക. (പ്രൊഫോർമക്ക് 06/2/17, 10/02/17 ലെ ബ്ലോഗ് കാണുക)
ഉർദു ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് - ഫെബ്രുവരി 15 ന് 

കണ്ണൂർ ജില്ലാ തല ഉർദു ടീച്ചേർസ് അക്കാഡമിക് കോംപ്ലക്സ് മീറ്റിങ്ങ് ഫെബ്രുവരി 15 ബുധനാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടക്കുന്നു.UP ,HS വിഭാഗത്തിലെ മുഴുവൻ ഉർദു അധ്യാപകരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

Monday, February 13, 2017

Noon Meal Daily  data Upload ചെയ്യുന്നതിനായി User  Name , Password എന്നിവ, സ്കൂൾ  കോഡ്   / changed password ഉപയോഗിച് open  ചെയ്യാൻ കഴിയാത്തവർ  14 .02 .17 ന് രാവിലെ 11 മണിക്കുമുമ്പായി  ഈ  ഓഫിസിൽ  email / ഫോൺ( 9747069381 ) മുഖേന  അറിയിക്കേണ്ടതാണ്. പാസ്സ്‌വേർഡ് reset ചെയ്തുകിട്ടുന്നതിനായി ഈ  ഓഫീസിൽനിന്നും പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ അറിയിക്കേണ്ടതുണ്ട്.
സി വിഭാഗം :       വളരെ അടിയന്തിരം
 HTV  അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച് :
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ  എച് (2)/3206/17 ഡി.പി.ഐ തീയതി : 13.02.2017 (കത്ത് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക). അനുസരിച്ചു HTV സംബന്ധിച്ച് മുൻപ് ആവശ്യപ്പെട്ട വിവരങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ പ്രധാനാധ്യാപകരും മേൽപറഞ്ഞ കത്ത് വായിക്കേണ്ടതും കത്തിലെ ക്രമ നമ്പർ 1 മുതൽ 4 വരെയും ക്രമ നമ്പർ 8 ഉം (5 മുതൽ 7 വരെയുള്ള കാര്യങ്ങൾ പ്രധാനാധ്യാപകർ ചെയ്യരുത്) പ്രകാരം 2011-12  മുതൽ 16-17  വരെയുള്ള വർഷങ്ങളിൽ സംരക്ഷിത അധ്യാപകർ  ഉണ്ടായിട്ടുള്ള എല്ലാ മാതൃസ്കൂൾ പ്രധാനാധ്യാപകരും നിർബന്ധമായും പുതുക്കിയ പ്രൊഫോർമ (പ്രൊഫോര്മ എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്.) 16.02.2017 ബുധനാഴ്ച 5 മണിക്ക് മുൻപായി csectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് മെയിൽ ചെയ്യുകയോ അല്ലെങ്കിൽ പൂരിപ്പിച്ചു ഈ ഓഫിസിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. പ്രൊഫോര്മ പൂരിപ്പിക്കുമ്പോൾ HTV യിൽ ഉൾപ്പെടുത്തിയ അദ്ധ്യാപകർ വാങ്ങിയിട്ടുള്ള ഫെസ്റ്റിവൽ അലവൻസ്, ആർജിത അവധി സറണ്ടർ എന്നിവ കൂടി അതാതു മാസത്തെ കോളത്തിലെ ശമ്പളത്തോടൊപ്പം കൂട്ടി ചേർത്ത് വേണം എഴുതാൻ. 
ഉപജില്ലയിലെ സ്കൂളുകളുടെ വിവരങ്ങൾ ക്രോഡീകരിച്ചു സമയബന്ധിതമായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതിനാൽ പ്രധാനാധ്യാപകർക്ക് അനുവദിച്ച സമയപരിധി കർശനമായും പാലിക്കേണ്ടതാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 
സംശയങ്ങൾക്ക് ബന്ധപെടുക : 9633110208, 9895846021.

രണ്ട് ദിവസത്തെ ഐ സി ടി  ടെക്സ്റ്റ് ബുക്ക്  പരിശീലനം കളിപ്പെട്ടി   എൽ പി  വിഭാഗം  അധ്യാപകർക്ക് ഗവ ടി ടി ഐ  മാതമംഗലം സെന്ററിൽ 14/ 02 /2017 നു രാവിലെ 9 .30 മണി ക്ക് ആരംഭിക്കും താഴെ ചേർത്ത ലിസ്റ്റ് പ്രകാരമുള്ള അധ്യാപകർ നിർബന്ധമായും പങ്കെടുക്കണം 
ലിസ്റ്റ് കാണുക 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രെട്ടറിയുടെ അറിയിപ്പ് 

കഴിഞ്ഞ വർഷം  രാജ്യപുരസ്കാർ,രാഷ്‌ട്രപതി അവാർഡുകൾ നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ 14-02-2017 നു ഉച്ചക്ക് രണ്ട് മണി മുതൽ ചിറവക്കിലുള്ള ജില്ലാ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണെന്നും ബന്ധപ്പെട്ട യൂണിറ്റ് ലീഡർമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്നും ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറി അറിയിക്കുന്നു.

Friday, February 10, 2017

VERY URGENT: സ്‌കൂളുകളിൽ  നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് :

സർക്കാർ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/എംപി/എം എൽ എ /മറ്റു സർക്കാർ ഏജൻസികൾ വഴി ഏതെങ്കിലും തരത്തിലുള്ള വികസന/നിർമാണ പ്രവർത്തനങ്ങൾ സ്‌കൂളുകളി നടക്കുന്നുണ്ടെങ്കിൽ ആ  വിവരം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കുവാൻ 06-02-2017നു ഈ ഓഫീസിൽ നിന്നും എല്ലാ പ്രധാനാധ്യാപകർക്കും ബ്ലോഗ് വഴി നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെയായി പല പ്രധാനാധ്യാപകരും യാതൊരു മറുപടിയും നൽകികാണുന്നില്ല. 

റിപ്പോർട്ട് സമർപ്പിക്കുവാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് രണ്ടു മണിക്ക് മുൻപായി പൂരിപ്പിച്ച പ്രൊഫോർമ /ശൂന്യ റിപ്പോർട്ട് ഇമെയിൽ ചെയ്യേണ്ടതാണ്.



അറിയിപ്പ് 

Noon Meal Daily Data  central server ൽ എല്ലാ ദിവസവും ഉച്ചക്ക് 2.30 ന് മുമ്പ് പ്രധാനാധ്യാപകർ upload ചെയ്തു വരുന്നുണ്ടാകുമല്ലോ.D.P.I. ഈ വിഷയം വളരെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നതിനാൽ പ്രധാനാധ്യാപകർ ഇക്കാര്യത്തിൽ അത്യന്തം ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു.വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും D.P.I.അറിയിച്ചിട്ടുണ്ട്.

Thursday, February 9, 2017

അറിയിപ്പ് 

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ വിവരങ്ങൾ (Total No of students Boys and Girls Total feeding  Boys and  Girls)എല്ലാ ദിവസവും 2.30  നു മുമ്പായി http:// 103.251.43.85/mdmm എന്ന സൈറ്റിൽ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പ് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ തയ്യാറാക്കേണ്ട ഫോമുകളുടെ മാതൃക 
Page1      Page2

Wednesday, February 8, 2017

വളരെ അടിയന്തിരം

1.  HTV  അദ്ധ്യാപകരുടെ നിയമനം സംബന്ധിച് - ആവശ്യപ്പെട്ട  പൂരിപ്പിച്ച പ്രൊഫോർമ അല്ലെങ്കിൽ ശൂന്യ റിപ്പോർട്ട് , UID/EID പൂർത്തിയാക്കിയ വിവരം സംബന്ധിച്ച സത്യവാങ്മൂലം എന്നിവ തരാത്ത താഴെ പറയുന്ന സ്കൂളുകൾ ഇന്ന് 5 മണിക്ക് മുൻപായി ഓഫീസിലെത്തിക്കേണ്ടതാണ്.

Tuesday, February 7, 2017

സ്‌കൂൾ ആരംഭിച്ച  വർഷം അറിയിക്കുന്നത് സംബന്ധിച്ച അറിയിപ്പ് 

മുഴുവൻ പ്രൈമറി GOVT/AIDED സ്‌കൂളുകളും ആരംഭിച്ച വർഷം 08-02-2017 നു തന്നെ പ്രധാനാധ്യാപകർ ഓഫീസിൽ അറിയിക്കേണ്ടതാണ്.
 LP ICT TEXT BOOK ( കളിപ്പെട്ടി   ) TRAINING (2 days)


2 ദിവസത്തെ LP ICT TEXT BOOK (  കളിപ്പെട്ടി   ) പരിശീലനത്തിന്റെ അടുത്ത ബാച്ച് 09-02-2017 നു രാവിലെ 09.30 നു മാതമംഗലം ഗവ:ടി ടി ൽ വച്ച് നടക്കുന്നതാണ്. ഇത് വരെ പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത അധ്യാപകർ പരിശീലന പരിപാടിയിൽ ലാപ്ടോപ്പ് സഹിതം പങ്കെടുക്കേണ്ടതാണ്. ഇതുവരെ പരിശീലനത്തിൽ പങ്കെടുത്തവരുടെയും പങ്കെടുക്കാത്തവരുടെയും ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.CLICK HERE FOR THE LIST
യു പി വിഭാഗം സംസ്‌കൃത അധ്യാപകർക്കുള്ള പരിശീലന പരിപാടി

2016-17 വർഷത്തെ സംസ്‌കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്‌കൃതം അധ്യാപകർക്കുവേണ്ടി ഒരു പരിശീലന പരിപാടി 09-02-2017, 10-02-2017 എന്നീ തിയ്യതികളിൽ രാവിലെ 10 മണിക്ക് തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ വച്ച് നടക്കുമെന്നു തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. പരിശീലന പരിപാടിയിൽ മുഴുവൻ യു പി വിഭാഗം അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Monday, February 6, 2017

അറിയിപ്പ്
      എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : LP വിഭാഗത്തിൽ 150 ഉം UP വിഭാഗത്തിൽ 100 ഉം കുട്ടികളിൽ കൂടുതൽ ഉള്ള സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം നിയമിച്ച അദ്ധ്യാപകരുടെ ശമ്പള വിവരങ്ങൾ ആണ് തരേണ്ടത്. അത് ശമ്പളം എഴുതി നൽകിയ സ്കൂളുകൾ ആണ് നൽകേണ്ടത് എന്നാൽ അധ്യാപകർ ജോലി ചെയ്തിട്ടുള്ള സ്കൂളുകളിൽ അവർ ജോലി ചെയ്ത വിവരവും ആ വർഷത്തെ  6 )൦ പ്രവർത്തി ദിനത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും നൽകേണ്ടതാണ്. ഇതിലേക്കായി സംരക്ഷിത അദ്ധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെയും നിയമിച്ചിട്ടുണ്ടാകാം (നിർവഹണ ഉദ്യോഗസ്ഥരായ പ്രധാനാധ്യാപകരെ  സഹായിക്കാൻ നിയമിച്ചത്, 10+1  ഇൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകർ എന്നിവരുടെ വിവരം ആവശ്യമില്ല).  ചില പ്രധാനാധ്യാപകർ യാതൊരു പരിശോധനയും നടത്താതെ ചില വർഷങ്ങളിൽ ശൂന്യ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ 2011-12  മുതലുള്ള ഹാജർ പട്ടിക പരിശോധിച്ചു വേണം വിവരങ്ങൾ തരാൻ. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും അവർ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതും തന്നിട്ടുള്ള വിവരങ്ങൾക് മാറ്റമുണ്ടെങ്കിലോ അപൂർണം ആണെങ്കിലോ ആയതു പരിഹരിച്ചു 07.02.17  ചൊവ്വാഴ്ച്ച 1  മണിക്ക് മുൻപായി ഓഫീസിലെത്തിക്കേണ്ടതുമാണ്.
      പ്രധാനാധ്യാപകർ സമർപ്പിച്ചിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക് ക്രോഡീകരിച്ച കണക്കു നൽകുന്നതിനാൽ ഈ കാര്യത്തിൽ പ്രധാനാധ്യാപകർ മാത്രം ആയിരിക്കും പൂർണ ഉത്തരവാദി എന്നും കൂടി ഓർമിപ്പിക്കുന്നു.
   
URGENT: സ്‌കൂളുകളി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് 

സ്‌കൂളുകളി സർക്കാർ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/എം എൽ എ/എം പി /മറ്റു സർക്കാർ ഏജൻസികൾ എന്നിവയുടെ ധന സഹായത്താൽ ഏതെങ്കിലും തരത്തിലുള്ള വികസന/നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആ വിവരം ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ രണ്ട് ദിവസത്തിനകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിൽ ഒരു ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ലെന്ന് പ്രത്യേകം അറിയിക്കുന്നു.


Sunday, February 5, 2017

                                                  അറിയിപ്പ്
2017 ഫെബ്രുവരി  മാസത്തെ അരിയുടെ ഇൻഡന്റ് ഓഫീസിൽ തയ്യാറായിട്ടുണ്ട്.ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ ഉടൻ  എത്തിക്കുന്നതാണ് .സ്കൂളിലേക്ക് അരി യെടുക്കുമ്പോൾ   മാർച്ച്  10 വരെആവശ്യമു ള്ളതുമാത്രം എടുക്കുക. Excess അരി ഉണ്ടെങ്കിൽ K 2 ര ജിസ്റ്ററിൽ   കൊണ്ടുവന്ന് Balance കണക്കാക്കി ഇനി മാർച്ച് 10  വരെ ആവശ്യമുള്ള അരി മാത്രം എടുത്താൽ മതി .
  ഉച്ചഭക്ഷണവുമായിബന്ധപ്പെട്ട കൂടുതൽ  വിവരങ്ങൾ   "NM P  വാർത്തകൾ" ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ് .

Saturday, February 4, 2017

I E D C SCHOLARSHIP 2016 -17 FRESH & RENEWAL LIST സംബന്ധിച്ച അറിയിപ്പ് 

ഫ്രഷ് ലിസ്റ്റ്: 2016-17 വർഷത്തെ I E D സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ  ഫ്രഷ് ലിസ്റ്റിൽ ആധാർ നമ്പറും UDISE CODE ഉം ചേർക്കുന്നതിന് വേണ്ടി എല്ലാ പ്രധാനാധ്യാപകർക്കും ലിസ്റ്റ് ഇമെയിൽ ചെയ്തിട്ടുണ്ട്. ലിസ്റ്റിൽ ആധാർ നമ്പറും  UDISE CODE ഉം ടൈപ്പ് ചെയ്ത് ലിസ്റ്റ് തിരിച്ചയക്കേണ്ടതാണ് 

റിന്യൂവൽ ലിസ്റ്റ്: ആധാർ നമ്പർ ചേർത്ത റിന്യൂവൽ ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകർക്കും മെയിൽ ചെയ്തിട്ടുണ്ട്. ലിസ്റ്റ് പരിശോധിച്ച അപാകതൾ  ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും കറക്ഷൻ ആവശ്യമുള്ളവർ ഇമെയിൽ നിർദേശങ്ങൾക്കനുസരിച് നടപടി കൈക്കൊള്ളേണ്ടതാണ്.

Friday, February 3, 2017

വളരെ അടിയന്തിരം - സമയബന്ധിതം 
 04.02.2017  നു 2 മണിക്ക് എല്ലാ പ്രൈമറി പ്രധാനാധ്യാപകരുടെയും യോഗം ബി.ആർ.സി  ഹാളിൽ വച്ച് ചേരുന്നു.
യോഗത്തിൽ കൊണ്ട് വരേണ്ടത് :
1.  HTV  അദ്ധ്യാപകരുടെ നിയമനം സംബന്ധിച് - മെയിൽ അയച്ചിട്ടുള്ള പ്രൊഫോര്മ പൂരിപ്പിച്ചത്. അത് ബാധകമല്ലാത്തവർ ശൂന്യ റിപ്പോർട്ട് 
       A) LP വിഭാഗത്തിൽ 150 ഉം UP വിഭാഗത്തിൽ 100 ഉം കുട്ടികളിൽ കൂടുതൽ ഉള്ള സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം നിയമിച്ച അദ്ധ്യാപകരുടെ ശമ്പള വിവരങ്ങൾ ആണ് തരേണ്ടത് (നിർവഹണ ഉദ്യോഗസ്ഥരായ പ്രധാനാധ്യാപകരെ  സഹായിക്കാൻ നിയമിച്ചതിന്റെ വിവരം ആവശ്യമില്ല). ഇതിലേക്കായി സംരക്ഷിത അദ്ധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെയും നിയമിച്ചിട്ടുണ്ടാകാം. ദിവസ വേതനത്തിൽ നിയമിച്ച സ്കൂളുകളിലെ പ്രധാനാധ്യാപകർ അവരുടെ പേരിനു നേരെ ആ വിവരം  കാണിക്കേണ്ടതാണ്. 
       B) പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം അദ്ധ്യാപകർ ജോലി  ചെയ്തിട്ടുള്ള സ്കൂളിലെ എല്ലാ പ്രധാനാധ്യാപകരും 2011-12 വർഷം മുതൽ അവർ ജോലി ചെയ്ത വർഷത്തെ 6)൦ പ്രവർത്തി ദിനത്തിലെ വിദ്യാർത്ഥികളുടെ എണ്ണം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.  
2.  പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച (കത്ത് കാണുക) പ്രകാരം UID/EID പൂർത്തിയാക്കിയ വിവരം സംബന്ധിച്ച സത്യവാങ്മൂലം.

**   04.02.17  ലെ പ്രധാനാധ്യാപക യോഗത്തിനു ശേഷം ഈ വർഷത്തെ പ്രൈമറി പ്രധാനാധ്യാപകരുടെ പൊതുയോഗം കൂടി നടക്കുന്നതാണ് എന്ന് HM ഫോറം കൺവീനർ അറിയിക്കുന്നു. 
***  04.02.17 നു എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ KASEPF ക്രെഡിറ്റ് സ്ലിപ് ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നു എന്ന് കണ്ണൂർ APFO അറിയിക്കുന്നു.

Thursday, February 2, 2017

ഉച്ചഭക്ഷണവുമായി  ബന്ധപ്പെട്ട Third Allotment കാണുന്നതിന്

ഇവിടെ ക്ലിക്ക് ചെയ്യുക