Thursday, February 27, 2014

പ്രൈമറി പ്രധാനധ്യപകരുടെ യോഗം 28/ 02 / 14 നു രാവിലെ  10.30  മണിക്ക്  ബി  ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നു .യോഗത്തിൽ എല്ലാ  പ്രധാനധ്യപകരും കൃത്യ സമയത്ത്  എത്തിച്ചേരണം എന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

Wednesday, February 26, 2014

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസാവകാശനിയമത്തെ നേരിട്ടു ബാധിക്കുന്ന കാര്യമായതിനാല്‍ ശൈശവവിവാഹങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൂടി പുതിയ നിരീക്ഷണസംവിധാനത്തിന്‍കീഴില്‍ വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍ നടത്തുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക്(buds schools) അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം നോക്കാതെതന്നെ എയ്ഡഡ് പദവി നല്‍കണമെന്ന് അദ്ദേഹം വിദ്യാഭ്യാസവകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധ്യക്ഷ നീലാ ഗംഗാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറി എ. ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ മീന.സി.യു സ്വാഗതവും ഫാദര്‍ ഫിലിപ്പ് പാറക്കാട്ട് നന്ദിയും പറഞ്ഞു. കമ്മീഷന്റെ വെബ്‌സൈറ്റായ .keswwwcpcr.kerala.gov.in സന്ദര്‍ശിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം. Dt.26/2/2014

Monday, February 24, 2014

2014 മാർച്ച്‌ മാസാവസാനം ഉച്ച ഭക്ഷണ ഫണ്ടിലേക്ക് തുക ആവശ്യമുള്ളവരും ,ഫണ്ടിൽ ആവശ്യത്തിൽ  അധികം തുകയുള്ളവർ ആ തുക എത്രയെന്ന്  വിവരവും ഓഫീസിൽ ഇന്നു 5 മണിക്ക് മുപായി ഫോണ്‍ വഴി അറിയിക്കേണ്ടതാണ് 
 2010 -2011 ,2011 -2012 ,2012-2013   വർഷങ്ങളിൽ സുകുമാര കലകളിൽ പ്രാവിണ്യ ത്തിന്റെ പേരിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള കുട്ടികളുടെ വിശദ വിവരങ്ങൾ നിര്ദിഷ്ട  ഫോറത്തിൽ ഇന്നു തന്നെ ഈ ഓഫീസിന്റെ മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്   ഫോറം ലഭിക്കാൻ ക്ളിക്ക്  ചെയ്യുക 

Sunday, February 23, 2014

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി 24.02.2014 -ലേയ്ക്ക് നീട്ടിയിരിക്കുന്നു. എല്ലാ സ്കൂള്‍ അധികൃതരും ഡാറ്റാ എന്‍ട്രി നടത്തിയതിന്റെ വിശദാംശങ്ങള്‍ ഒരിക്കല്‍കൂടി പരിശോധിച്ച് അര്‍ഹരായവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Tuesday, February 18, 2014


*വർഷാന്ത്യ പരീക്ഷ 2013-14 * *പൊതുസമയ വിവരപട്ടിക* 

*LP/UP വിഭാഗം * * HS Attached LP/UP വിഭാഗം * *HS 

വിഭാഗം * *Muslim School*  ഇവിടെ ക്ലിക്ക്  ചെയ്യുക   

Saturday, February 15, 2014


എൽ എസ് എസ് / യു  എസ്സ്  എസ്  പരീക്ഷ  ഡ്യൂട്ടി  ലഭിച്ച അദ്ധ്യാപകർ 17 -02-2014  ന്  നടക്കുന്ന പരിശീലന ക്ലാസ്സിന് എത്തിച്ചേരണം { സ്ക്രീനിംഗ്  ഡ്യൂട്ടി  ലഭിച്ചവർ ഹാജരാകേണ്ടതില്ല } സമയ ക്രമം എൽ എസ് എസ്  രാവിലെ 10 മണി യു  എസ്സ്  എസ് ഉച്ചയ്ക്ക്  1.30 മണി  സ്ഥലം  ബി  ആർ  സി  പയ്യന്നൂർ 

Friday, February 14, 2014

യു ഐ  ഡി / ആധാർ റജിസ്ട്രേഷൻ  ഇതു വരെ യായിട്ടും ലഭികാത്ത ഐ  ഇ  ഡി  വിഭാഗത്തിൽ  പെടുന്ന കുട്ടികൾ  താങ്കളുടെ  വിദ്യാലയത്തിൽ ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ  നാളെ നടക്കുന്ന യോഗത്തിൽ പ്രധാനധ്യപകർ കൊടുവരേണ്ടതും  ഓഫീസിലെ സി  വിഭാഗത്തിൽ  നൽകേണ്ടതുമാണ്‌  
കുട്ടിയുടെ പേര് ,പഠിക്കുന്ന ക്ലാസ് ,സ്കൂളിന്റെ പേര് ,രക്ഷിതാവിന്റെ പേര് ,സ്കൂളിന്റെ / രക്ഷിതാവിന്റെ  ഫോണ്‍ നമ്പർ ,ഐ ഇ ഡി  യിൽ  ഏത് വിഭാഗത്തിൽ  പെടുന്നു  എന്നിവയാണ്  വിവരങ്ങൾ 
01 04 2013  ന്  ശേഷം  സർവീസിൽ  വന്നവരുടെ  കാര്യത്തിൽ  പ്രധാനധ്യപകർ  ചെയ്യേണ്ട  നിർദേശങ്ങൾ 
ഗവ വിദ്യാലയത്തിലെ പ്രധാനധ്യപകരുടെ അറിവിലേക്ക്  പ്രധാനാധ്യപകന്റെ ഫുൾ ചാർജ്  സർകുലർ 

Thursday, February 13, 2014

യു ഐ ഡി  സംബന്ധിച്ച  പുതിയ  നിർദ്ദേശം
പ്രൈമറി പ്രധാനധ്യപകരുടെ യോഗം 15-02-2014 ശനിയാഴ്ച  രാവിലെ 10-30 മണിക്ക് ബി ആർ സി  പയ്യന്നൂരിൽ വെച്ച്  നടത്തുന്നു  യോഗത്തിൽ  എല്ലാ പ്രധനധ്യപകരും കൃത്യ സമയത്ത് എത്തിച്ചേരണ മെന്ന് എ ഇ ഒ  അറിയിക്കുന്നു

Tuesday, February 11, 2014


വ്യാഴാഴ്ച{13/ 02 / 14 } ന്  നടത്താനിരുന്ന ഡെപ്യൂട്ടി ചീഫ് / ചീഫ്  സൂപ്രണ്ടുമാരുടെ യോഗം 17 / 02 / 14  ലേക്ക്  മാറ്റിയതായി  അറിയിക്കുന്നു 

Friday, February 7, 2014

സംസ്ഥാനതല ന്യൂമാത്‌സ് പരീക്ഷ ഫെബ്രുവരി 15 ന് രാവിലെ പത്ത് മണി മുതല്‍ 11.30 വരെ, ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 14 ന് മുമ്പ് അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പക്കല്‍ നിന്നും കൈപ്പറ്റണം. ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തീയതി 12.02.2014 -ലേയ്ക്ക് നീട്ടിയിരിക്കുന്നു.
 പയ്യന്നൂര്  ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ ഒരു യോഗം 10/ 02/ 2014  ന് രാവിലെ 11  മണിക്ക്  പയ്യന്നൂര് ബി  ആർ സി  യിൽ വെച്ച്  നടക്കുന്നതാണ്  എന്ന്  എച്ച്  എം ഫോറം  സെക്രട്ടറി  അറിയിക്കുന്നു 
ഉച്ച ഭക്ഷണ പദ്ധതി  പരിശോധന വിഭാഗം  പദ്ധതിയുടെ ഭാഗമായി  എല്ലാ നടപടിക്രമങ്ങളും നേരിട്ട്  വിദ്യാലയത്തിൽ എത്തി പരിശോധിക്കുന്നതാണ് അതുകൊണ്ട്  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വൌച്ചറുകളും  കാഷ് ബുക്ക്‌  എന്നിവ കൃത്യമായി തയ്യാറാക്കി വെക്കണം 
ഡി പി ഐ  നിർദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, February 6, 2014

സൗജന്യ യൂണിഫോറം നൽകുന്നത്  സംബന്ധിച്ച ഒരു പ്രധാന നിർദേശം എല്ലാ gov / aided  വിദ്യാലയത്തിലെയും മെയിൽ വിലാസത്തിൽ അയച്ചിട്ടുണ്ട്  അതിന്റെ മറുപടി 
10/ 02/ 2014 ന്  11 മണിക്ക്  മുപായി ഓഫീസിൽ നൽകണം 
FLASH ..അക്ഷര മുറ്റം  ക്വിസ്സ് ( ശുചിത്വ മിഷൻ } 12-02-2014  ലേക്ക്  മാറ്റിയതായി അറിയിക്കുന്നു  
  A I DED സ്കൂൾ   പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് ...... ഇൻകം ടാക്സ്  സ്റ്റേറ്റ് മെന്റ് {എല്ലാവരുടെതും }  തയ്യാറാക്കി  02/ 14  ലെ ശമ്പള  ബില്ല്  തയ്യാറാക്കുന്നതിന്  മുപായി  ഓഫീസിൽ  സ്റ്റേറ്റ് മെന്റ്  പരിശോധനയ്ക്ക്  സമർപ്പിക്കണം 

Wednesday, February 5, 2014

ഓണ്‍ലൈൻ  വഴി  പാഠ പുസ്തകത്തിനുള്ള  INDENT  നൽകിയതിന്  ശേഷം  പ്രിന്റ്‌ ഔട്ട്‌  ഒരു കോപ്പി  നിങ്ങളുടെ  പാഠ പുസ്‌തക വിതരണം ചെയ്യുന്ന  സൊസൈറ്റി  സെക്രട്ടറിക്കും നല്ക്കുക  സെക്രട്ടറി  ആരാണെന്ന്  അറിയാൻ  നിങ്ങളുടെ വിദ്യാലയം ഉൾപെടുന്ന സൊസൈറ്റി  കണ്ടുപിടിച്ച ശേഷം നൽകുക  സൊസൈറ്റി  വിവരം ലഭിക്കാൻ  ഡൌണ്‍ലോഡ്  ഓപ്ഷൻ ശ്രദ്ധിക്കുക print out
one more copy send to AEO payyannur
01-04-2013  ശേഷം  സർവീസിൽ  പ്രവേശിച്ച ജീവനക്കാർ / അധ്യാപകർ  ചെയ്യേണ്ടുന്ന കാര്യങ്ങൾ  ഇവിടെ  ക്ലിക്ക്  ചെയ്യുക 
ഇലക്ഷൻ  2014 {ലോക സഭ  } സംബന്ധിച്  സ്കൂൾ പ്രധാനാധ്യപകർക്കുള്ള  നിർദേശങ്ങൾ  ക്ലിക്ക്  ചെയ്യുക 
പാഠ പുസ്തക വിതരണം 2014-15  ഓണ്‍ലൈൻ എൻട്രി  നൽകേണ്ട  അവസാന തിയതി 15-02-2014 

Online indenting for Textbooks for the academic year 2014-15 is now available inwww.keralabooks.org or click the link http://keralabooks.org/ims2014/ . All Govt. and Aided schools can post their requirements for Textbooks. 

Last date 15/02/2014.

Unaided schools can register their schools now in  www.keralabooks.org or click the link http://keralabooks.org/ims2014/.
Option for online payment will be available soon.

HELP LINE
Kannur
Kasaragod
                                                  999 54 14 786





Tuesday, February 4, 2014

Monday, February 3, 2014

ആദായ നികുതി കണക്കാകുന്നതിനും ഫോറം 16 തയ്യാറാക്കുന്നതിനും എല്ലാ സംവിധാനവും സ്പാർക്ക് വഴി ഒരുക്കിയിട്ടുണ്ട് ആയതിനാൽ ഫോറം തേടി അലയേണ്ട അവസ്ഥ ഈ സാമ്പത്തിക വർഷത്തിൽ ഇല്ല എന്ന് ഒരിക്കൽ കൂടി എല്ലാവരെയും അറിയിക്കുന്നു സ്പാർക്ക് വഴി ആദായ നികുതി കണക്കാക്കുന്നതിലെ സംശയങ്ങൾ അടുത്ത പ്രാധനധ്യപകരുടെ യോഗത്തിൽ ആവശ്യമാണെങ്കിൽ വിശദീകരിക്കുന്നതാണ്

Saturday, February 1, 2014

അക്ഷര മുറ്റം  ക്വിസ്സ്  ചോദ്യ പേപ്പർ  പേക്കറ്റ് എല്ലാ  GOVT / Aided സ്‌കൂൾ വിഭാഗത്തിലെ {യു  പി  മാത്രം } 03-02-2014  ഓഫീസിൽ നിന്ന്  കൈപ്പറ്റണം 
അക്ഷര മുറ്റം  ശുചിത്വ മിഷൻ  ക്വിസ്സ്  മത്സരം തയ്യാറെടുപ്പുകൾ  ഇവിടെ ക്ലിക്‌  ചെയ്യുക