Saturday, September 30, 2017

                                                   ശാസ്ത്രമേള 2017-18
               ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേള ഒക്ടോബർ മൂന്നാം വാരത്തിൽ നടക്കുന്നതാണ്.
    SSGHSS കണ്ടങ്കാളി, AKAS GHSS പയ്യന്നൂർ,GGHSS പയ്യന്നൂർ, BEMLP പയ്യന്നൂർ  എന്നിവിടങ്ങളിലായി നടക്കുന്നതാണ്.
   
   വിവിധ മേളകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രികൾ  പൂർത്തിയാക്കേണ്ടതാണ്. സ്ക്കൂളുകൾക്കുള്ള  യൂസർ നൈം,   പാസ് വേഡ് എന്നിവ 03/10/2017 മുതൽ എഇഒ ഓഫീസിൽ നിന്ന്  ലഭ്യമാക്കുന്നതാണ്.

   ഓണ് ലൈൻ ലിങ്ക്
    നിർദ്ദേശങ്ങ
       HELP
    മാന്വ

 
                                             കായികമേള 2017-18
          പയ്യന്നൂർ ഉപജില്ലാ കായികമെള ഒക്ടോബർ  09,10,11  (തിങ്കൾ, ചൊവ്വ, ബുധൻ ) തീയ്യതികളി   ചെറുപുഴ സെൻറ് മേരീസ് സ്ക്കൂളി വെച്ച് നടക്കുന്നതാണ്.
     ഒക്ടോബർ 05 ന് മുൻപ് ഓണ് ലൈൻ എൻട്രികൾ 
     പൂർത്തിയാക്കണം.
     08/10/2017  ഞായറാഴ്ച 2 മണിക്ക് എഇഒ ഓഫീസിൽ വെച്ച് 
     രജിസ്ട്രേഷൻ നടക്കുന്നതാണ്. നിർബ്ബന്ധമായും നിശ്ചിത 
     സമയത്തുതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. 
    ഓണ് ലൈൻ ലിങ്ക്  
    അറിയിപ്പ്

**** Age Group
        * Senior – Under  19 ( up to standard XII only) Born on or after 01/01/1991
        *Junior - Under 17    ( Born on or after 01/01/2001

       * Sub Junior- Under 14 (from VI  onwards,Born onor after 01/01/2004
     വിദ്യാരംഗം സർഗോത്സവം2017-18
             പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം NNSAUPS ആലക്കാട് വെച്ച് ഒക്ടോബർ 12 വ്യാഴാഴ്ച നടക്കുന്നു. പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒക്ടോബർ 05 നകം എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. എല്ലാ വിദ്യാലയത്തി.  നിന്നും കുട്ടികളെ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർ 
ശ്രദ്ധിക്കേണ്ടതാണ്.


   പ്രവേശനഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, September 29, 2017

                                                  ക്ലസ്റ്റർ പരിശീലനം 

  ഒക്ടോബർ  07 ശനിയാഴ്ച നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിനുള്ള ഡി.ആർ.ജി മാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ബന്ധപ്പെട്ട അധ്യാപക
നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
യു.പി.വിഭാഗം ഒക്ടോബർ 03
ൽ.പി. വിഭാഗം ഒക്ടോബർ 04
ലിസ്റ്റ് 1ലിസ്റ്റ് 2

Thursday, September 28, 2017

അറിയിപ്പ് 
പയ്യന്നൂർ  ഉപജില്ലാ  ഗണിത  ശാസ്ത്ര  അസോസിയേഷന്റ  നേതൃത്ത്വത്തിൽ  ഗണിതശാസ്ത്ര ക്വിസ്  മത്സരം  സംഘടിപ്പിച്ചു .
വിജയികൾ 
HSS
          1. തേജസ് .എൻ  (SS GHSS  കണ്ടങ്കാളി )
          11 . കീർത്തന .പി  (AVSGHSS  കരിവെള്ളൂർ )
HS
         1. അക്ഷര .സി ( സെന്റ്‌മേരീസ്  ഗേൾസ്  ഹൈസ്കൂൾ  പയ്യന്നൂർ )
       11 . ആനന്ദ് . പി.എസ്  (GHSS വെള്ളൂർ )
UP
        1.ജിജിൻ  ശ്രീധർ (  SS GHSS  പയ്യന്നൂർ )
       11. അണിമ .പി  ( സെന്റ്‌മേരീസ്  ഗേൾസ്  ഹൈസ്കൂൾ  പയ്യന്നൂർ )
LP
       1. നവനീത് . ആർ  ( കാറമേൽ  ALPS)
      11. രേവതി .ടി ( AUPS  അന്നൂർ )

കണ്ണൂർ ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ അറിയിപ്പ്



   പുതിയ  MONTНLY DATA  ഫോറത്തിന്റെ
മാതൃക  - മെയിൽആയിഎല്ലാസ്കൂളിലേക്കും   അയച്ചിട്ടുണ്ട് .എല്ലാ  മാസവും NMP 1 നോടപ്പം  സമർപ്പിക്കേണ്ടതാണ് . എല്ലാ മാസവും  DPI യുടെ  സൈറ്റിൽ  എഡിറ്റ്  ചെയ്യേണ്ടതിനാൽ  കൃത്യമായി എഴുതി സമർപ്പിക്കേണ്ടതാണ്  .
അധ്യാപക ദിന സ്റ്റാമ്പിന്റെ വില ഒടുക്കുന്നത്  സംബന്ധിച്ച്

2016-17 വർഷത്തെ അധ്യാപക ദിന സ്റ്റാമ്പിന്റെ വില ഒടുക്കാൻ  ബാക്കിയുള്ളവർ, ഇന്ന് തന്നെ ഓഫീസിൽ ഒടുക്കേണ്ടതാണ്.

Wednesday, September 27, 2017


                                                    വിജയികൾക്ക്   അഭിനന്ദനങ്ങൾ

   കണ്ണൂർ ശുചിത്വ  മിഷൻ  .യു.പി വിഭാഗം വിദ്യാർഥികൾക്കായി  നടത്തിയ ക്വിസ് മത്സരംത്തിലെ വിജയികൾ  

 * ഒന്നാം സ്ഥാനം  : കൃഷ്ണ ടി.കെ  ( എ.  എ. എസ്. യു.പി.എസ് ആലക്കാട്.)
 * രണ്ടാം സ്ഥാനം :  ശിവകാമി പി.വി. ( സെൻറ് മേരീസ് എച്ച് .എസ്. പയ്യന്നൂ )
 * മൂന്നാം സ്ഥാനം:  ശ്രീരാഗ്.സി.എം   യു.പി.എസ്. അന്നൂ )
റിയാലിറ്റി ഷോയ്ക്ക് ഇപ്പോൾ  അപേക്ഷിക്കാം. വിശദ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

                    ശാസ്ത്രോത്സവം കായികമേള    എന്നിവയുടെ ലിങ്ക് വലതു ഭാഗത്ത് നൽകി യിട്ടുണ്ട്

പയ്യന്നൂർ  ഉപജില്ലാ കേരള സ്ക്കൂൾ  കലോത്സവം 2017-18

*സ്ക്കൂൾ  തല എൻട്രി   18/10/2017 നകം പൂർത്തിയാക്കണം.

*കഴിഞ്ഞ വർഷം    ലഭിയ്യ ട്രോഫികളും ഷീൽഡുകളും 20/10/2017 നകം എ.ഇ.ഒ വിൽ  എത്തിച്ച് രശീത് കൈപ്പറ്റണം

                                                         ------- ജനറൽ  കണ് വീനർ

NOTICE

 District level quiz proposed on  28.09.2017 is postponed to 03.10.2017. 
see here
ടെക്സ്റ്റ് ബുക്ക് വോള്യം II വിതരണം -- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തിര അറിയിപ്പ് 

ണ്ടാം വാല്യം ടെക്സ്റ്റ് ബുക്ക് വിതരണം 29-09-2017, 30-09-2017, 01-10-2017, 02-10-2017 തിയ്യതികളിൽ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. ഈ ദിവസങ്ങളിൽ മുഴുവൻ സ്‌കൂൾ സൊസൈറ്റികളും സ്‌കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണത്തിന് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കുവാൻ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും ഡി പി ഐ അറിയിക്കുന്നു.  Click Here for the Letter

Tuesday, September 26, 2017

                       വളരെ അടിയന്തിരം    



    കണ്ണൂർ ശുചിത്വ  മിഷൻ  .യു.പി വിഭാഗം വിദ്യാർഥികൾക്കായി    നാളെ     ( 27/09/2017 )  സംഘടിപ്പിക്കുന്ന ക്വിസ് മത്സരം  ഉച്ചയ്ക്ക് 2 മണിക്ക് പകരം രാവിലെ 11 മണിക്ക് നടക്കുന്നതാണെന്ന് അറിയിക്കുന്നു.
** സമയമാറ്റം ശ്രദ്ധിക്കേണ്ടതാണ്.


( നാളെ  മുൻ  നിശ്ചയപ്രകാരം അക്ഷരമുറ്റം ക്വിസ് 2 മണിക്ക് തന്നെ സ്ക്കൂൾ  തലത്തില് നടക്കുന്നതാണ് )

                                        അറബിക്ക് അധ്യാപക സംഗമം


                പയ്യന്നൂർ   ഉപജില്ലയിലെ എൽ. പി., യു.പി, ഹൈസ്ക്കൂൾ  അറബി അധ്യാപകരുടെ  സംഗമം 28/09/2017 വ്യാഴാഴ്ച രാവിലെ 9.30 മുതൽ    പയ്യന്നൂർ  ബി  . ആർ.സി.യിൽ   വെച്ച് നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അധ്യാപകർ സമയത്ത്  തന്നെ   ഹാജരാകേണ്ടതും മുഴുവൻ  സമയവും സംഗമത്തിൽ  ഉണ്ടാകേണ്ടതുമാണ് ---എ.ഇഒ.


വളരെ അടിയന്തിരം - ആധാർ രജിസ്‌ട്രേഷൻ - പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്

വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വളരെ പ്രധാനപ്പെട്ട അറിയിപ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും അടിയന്തിര നടപടികൾക്കുമായി നൽകുന്നു.    Click here for the Letter

ശുചിത്വ മിഷൻ കണ്ണൂർ സംഘടിപ്പിക്കുന്ന യു പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഉപജില്ലാ തല ക്വിസ് മത്സരണം സംബന്ധിച്ച അറിയിപ്പ് 

കണ്ണൂർ ശുചിത്വ മിഷൻ "സ്വഛ്‌താഹിസേവാ " ക്യാമ്പയിനോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നാളെ (27---09--2017 നു) ഉച്ചക്ക് 02 മണിക്ക് പയ്യന്നൂർ ബി ആർ സിയിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ സ്‌കൂളുകളിൽ നിന്നും യു പി വിഭാഗത്തിലുള്ള ഒരു കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്.

   പ്രധാനാധ്യാപകരുടെ യോഗം    28/09/2017 ന്      ( വ്യാഴാഴ്ച  )       2.30 ന്  ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും നിശ്ചിത സമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.--    എ.ഇ.ഒ

**** എച്ച്.എം. ഫോറം എക്സിക്യൂട്ടിവ് യോഗം അന്നേ ദിവസം 1.45  ന് ഉണ്ടായിരിക്കുന്നതാണ്-  എച്ച്.എം.ഫേറം സെക്രട്ടറി

അറിയിപ്പ്

 

  27/09/2017 ന് നടത്താൻ തീരുമാനിച്ചിരുന്ന സബ്ബ് ജില്ലാ തല ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങൾ 28/09/2017 ലേക്ക് മാറ്റി വെച്ചതായി വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചിരിക്കുന്നു.

സമയക്രമം

ഹൈസ്ക്കൂൾ /ഹയർ സെക്കണ്ടറി   : 10  AM

എൽ.പി / യു.പി              : 1.30 PM


                28.09.2017 ക്വിസ് മത്സരം പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്.


 അന്നുതന്നെ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങളും നടക്കുന്നതാണ്. വിശദ വിവരം  ബ്ബോഗിൽ നൽകിയിട്ടുണ്ട്.

Monday, September 25, 2017

    ഉപജില്ലാ ഗണിത ശാസ്ത്രക്വിസ് മത്സരം 2017

      27/09/2017  ബുധനാഴ്ച   പയ്യന്നൂർ  ബി .ആർ.സി ഹാളിൽ വെച്ച് നടക്കുന്നു.

*എൽ.പി  /  യു.പി        ---- രാവിലെ 10 മണി
* എച്ച്.എസ്   / എച്ച്.എസ്.എസ് ---- ഉച്ചയ്ക്ക്  1 .30 മണി
         എല്ലാ വിദ്യാലയത്തിൽ നിന്നും കുട്ടികളെ പങ്കെടുപ്പിക്കാൻ  പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

         2017-18 വർഷത്തെ  പയ്യന്നൂർ ഉപജില്ലാ  വിദ്യാരംഗം സർഗോത്സവം  ഒക്ടോബർ  12 (വ്യാഴാഴ്ച  )  എൻ.എൻ.യു.പി.എസ്  ആലക്കാട് വെച്ച് നടക്കുന്നതാണ്.                                                                                                                                                             *  ഉപജില്ലയിലെ  മുഴുവൻ  വിദ്യാലയങ്ങളും  സർഗോത്സവത്തിൽ  പങ്കെടുക്കേണ്ടതാണ്.                                                                                                                                                                                          *  ശില്പ ശാലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രി         എ.ഇ.ഒ    ഓഫീസിൽ എത്തിക്കേണ്ടതാണ്.





         


        2017-18 വർഷത്തെ  പയ്യന്നൂർ ഉപജില്ലാ കായിക മേള ഒക്ടോബർ 9,10,11( തിങ്കൾ, ചൊവ്വ, ബുധൻ )   തീയ്യതികളിൽ ചെറുപുഴ സെൻ്റ്   മേരീസ്  ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്.


     *  സ്ക്കൂളിൽ നിന്നുള്ള ഡാറ്റാ എൻട്രി ഒക്ടോബർ  5 നകം പൂർത്തിയാക്കേണ്ടതാണ്. 




 *  ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, September 23, 2017

ജില്ലാ സ്ക്കൂ കായിക മേള ഒക്ടോബ 14 നോടു കൂടി തുടങ്ങന്നതിനാ    യ്യന്നൂ സബ്ജില്ലാ കായികമേള 10 ന് മുമ്പ് ആരംഭിക്കേണ്ടതുണ്ട്..
ആയതിനാ സ്ക്കൂളുകളിലെ എല്ലാ എന്ട്രികളും ഒക്ടോബ  5 ന് മുമ്പ്  ചെയ്യേണ്ടതാണ്.
** സബ് ജൂനിയ മുതല് മാത്രമേ ഇപ്പോ  മത്സരം ഉണ്ടായിരിക്കുകയുള്ളു.

**** Age Group
      * Senior – Under  19 ( up to standard XII only) Born on or after 01/01/1991
      *Junior - Under 17    ( Born on or after 01/01/2001

    * Sub Junior- Under 14 (from VI  onwards,Born onor after 01/01/2004

ഉപജില്ലാ സ്പോര്ട്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം 25/09/2017 തിങ്കളാഴ്ച 9.30 ന് എ.ഇ.ഒ ഓഫീസില് ചേരുന്നതാണ്. കമ്മിറ്റിയംഗങ്ങള് കൃത്യസമയത്തുതന്നെ പങ്കെടുക്കാന് താല്പര്യപ്പെടുന്നു.

Friday, September 22, 2017

അറിയിപ്പ് 


         പയ്യന്നൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് 28-09-2017 ന് വ്യാഴാച്ച പയ്യന്നൂർ  ബി .ആർ .സി .യിൽ വെച്ച് നടക്കും 

  എൽ .പി & യു .പി . മത്സരം                                : രാവിലെ 10 മണിക്കും  
 എഛ്. എസ് &എഛ്. എസ്. എസ്. മത്സരം    :രാവിലെ 11  മണിക്കും

ഓരോ വിഭാഗത്തിലും ഒര് സ്കൂളിൽ നിന്ന് രണ്ട് മത്സരാർത്ഥികളെ പങ്കെടുപ്പിക്കണം 



                                                                       എന്ന്     കൺവീനർ, 
                                                                                        സാമൂഹ്യ ശാസ്ത്ര ക്ലബ് 
അറിയിപ്പ് 


     2017 -18  വർഷത്തെ  രണ്ടാം  വാള്യം   പാഠപുസ്തകം    നാളെ  (23.9.2017ന് ) വിതരണം   ചെയ്യുന്നതാണ് .  എല്ലാ  സൊസൈറ്റി   സെക്രട്ടറിമാരും  പുസ്‌തകം ഏറ്റുവാങ്ങാൻ   സ്കൂളിൽ  തന്നെ  ഉണ്ടാകേണ്ടതാണ് .    പാഠപുസ്തകം ലഭിക്കുന്ന  മുറക്ക്  ടെക്സ്റ്റ് ബുക്ക് മോണിറ്ററിംഗ്  സിസ്റ്റത്തിൽ  അപ്പ് ലോഡ് ചെയ്യേണ്ടതാണ് 

ഡി ഡി ഒ  മാർക്കുള്ള പരിശീലനപരിപാടി 


  ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി പ്രീമിയം / വരിസംഖ്യ അടവ് വിവരങ്ങൾ ' വികാസ് ' ഡി ഡി ഒ  പോർട്ടലിൻ അപ്‌ലോഡ് ചെയ്യുന്നതിനായി പയ്യന്നൂർ ട്രഷറിയുടെ കീഴിലുള്ള  ഡി ഡി ഒ പ്രതിനിധികൾക്കായി ഒരു പരിശീലനപരിപാടി  25-09-2017ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പയ്യന്നൂർ  ബി .ആർ .സി  ഹാളിൽ നടക്കും മുഴുവൻ ഡി ഡി ഒ  മാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ട്രഷറി ഓഫീസർ അറിയിക്കുന്നു 

Wednesday, September 20, 2017


പ്രധാന അറിയിപ്പ് 


                 2017-18വർഷത്തെ സൗജന്യ യൂണിഫോം വിതരണം നടത്തിയ വകയിൽ ഏതെങ്കിലും സ്കൂളുകളിൽചിലവഴിക്കാത്തതുകതിരിച്ചടക്കാനുണ്ടെങ്കിൽ സീനിയർ സൂപ്രണ്ടിന്റെ പേരിലുള്ള   719041400000094 എന്ന SPL TSB Account നമ്പറിൽ തിരിച്ചടക്കേണ്ടതും ആ വിവരം 05-10-2017 മുമ്പായിരേഖാമൂലംഓഫീസിൽ അറിയിക്കേണ്ടതാണ് 

Monday, September 18, 2017

വളരെ അടിയന്തിരം: ഗവ:പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

കേഡർ സ്ട്രെങ്ത് വിവര ശേഖരണം:

ഇതോടൊപ്പമുള്ള ഷെഡ്യൂൾ പ്രകാരം സേവന പുസ്തകം, പൂരിപ്പിച്ച പ്രൊഫോർമകൾ എന്നിവ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണ് .

എൽ പി സ്കൂൾ: 19-09-2017
യു പി സ്‌കൂൾ:     20-09-2017 

ഷെഡ്യൂൾ -  ഇവിടെ ക്ലിക്ക് ചെയ്യുക 


നേരത്തെ നൽകിയ പ്രൊഫോർമകളുടെ കൂടെ ഇതോടൊപ്പമുള്ള പ്രൊഫോർമ I , പ്രൊഫോർമ II എന്നിവകൂടി പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ്.

പ്രൊഫോർമ  I

പ്രൊഫോർമ  II 

* 2017-18 വർഷത്തെ തസ്തിക നിർണയ ഉത്തരവിൻെറ ഫോട്ടോ കോപ്പി കൂടി പ്രൊഫോർമകളുടെ കൂടെ കൊണ്ടുവരേണ്ടതാണ്.*

             

     പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതകൗൺസിൽ ദ്വിദിന ശില്പശാല  സെപ്തംബർ 20,21 ബുധൻ ,വ്യാഴം  തീയതികളിൽ ചെറുപുഴ ജെ .എം .യു .പി സ്കൂളിൽ വെച്ച് നടക്കുന്നു  നോട്ടീസ്കാണുക 

Saturday, September 16, 2017

 അറിയിപ്പ് 


              പയ്യന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് ഹൈസ്കൂൾ വിഭാഗം വാർത്ത  വായന മത്സരം സപ്തംബർ  22 ന് വെള്ളിയാഴ്ച്  2 മണിക്ക് പയ്യന്നൂർ ബി. ആർ.സി ഹാളിൽ വെച്ച് നടത്തുന്നു ഹൈസ്കൂളിൽ നിന്നും  ഒരു കുട്ടിയെ പങ്കെടുപ്പിക്കണം  
പയ്യന്നൂർ സബ്ജില്ല ഗെയിംസ് ഇനങ്ങളുടെ ഷെഡ്യൂൾ 


1. പാർട്ട് ടൈം ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾ ടൈം ലാംഗ്വേജ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം - താൽകാലിക സീനിയോറിറ്റി ലിസ്റ്റ്  

Click here for the List

2. ഹൈസ്‌കൂൾ ഭാഷാ അധ്യാപകരയുള്ള ഉദ്യോഗക്കയറ്റം - താൽകാലിക സീനിയോറിറ്റി ലിസ്റ്റ് 
Click here for the List


ലിസ്റ്റ് മുഴുവൻ അധ്യാപകരും കണ്ടുവെന്ന് പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്. ലിസ്റ്റിനെ സംബന്ധിച്ച്  എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ, ആയത് രേഖാമൂലം 18-09-2017 തിങ്കളാഴ്ച 05:00 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.






ഗണിതശാസ്ത്ര ക്വിസ് മത്സരം 
     


        സ്കൂൾതലം സെപ്തംബർ 22 ന് മുമ്പ്നടത്തേണ്ടതാണ് ഉപജില്ലാതല ക്വിസ് സെപ്തംബർ 27 ന്  പയ്യന്നൂർ ബി ആർ സി  ഹാളിൽ നടക്കും 
  
 
     സമയം  രാവിലെ          9.30ന്                            : L P/ U P 
                      ഉച്ചയ്ക്ക്         1.30ന്                             : HS/HSS
പയ്യന്നൂർ ഉപജില്ലാ ഗണിത ശാസ്ത്ര അസോസിയേഷൻ അറിയിപ്പ് 


            
       ഭാസ്‌കരാചാര്യ സെമിനാർ -സ്കൂൾ തലം   സപ്തംബർ 20 ന് മുമ്പ്  നടത്തേണ്ടതാണ്   ഉപജില്ലാതല മത്സരം സപ്തംബർ 23 ന് പയ്യന്നൂർ   ബി.ആർ.സി.ഹാളിൽ നടക്കും സമയം രാവിലെ 10   മണിക്ക    എന്ന് ഉപജില്ലാ സെക്രട്ടറി അറിയിക്കുന്നു 


 വിഷയം :-     യു .പി  തലം                          :  കലണ്ടർ ഗണിതം (CALENDAR MATHS) 
                    ഹൈസ്കൂൾ തലം              :  പ്രകൃതിയിലെ അനുപാതങ്ങൾ                 (PROPOTIONS  IN NATURE)

എച്.എസ്.എസ് /വി.എച്.എസ്.എസ്      :  DEFINITE INTEGRALS 



Friday, September 15, 2017


നിയമനാംഗീകാര പ്രൊപോസൽ സമർപ്പിച്ചിട്ടുള്ള  സ്‌കൂൾ പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 

           നിയമനാംഗീകാര പ്രൊപോസലിനോടൊപ്പം എന്തെങ്കിലും  രേഖകളോ  പകർപ്പുകളോ  സമർപ്പിക്കാൻ  ബാക്കി  ഉണ്ടോ  എന്ന  വിവരം  2017  സെപ്‌റ്റംബർ  18 , 19   തീയതികളിൽ  ബന്ധപെട്ട അധ്യാപകരോ  പ്രധാനാധ്യാപകരോ  നേരിട്ട്  എത്തി പരിശോധിച്ചു പ്രൊപോസലിൽ  പോരായ്മകൾ ഉണ്ടെങ്കിൽ  20  ന്  മുൻപായി  അതു  പരിഹരിക്കേണ്ടതാണ് .

Thursday, September 14, 2017

                                                       

                                           അറിയിപ്പ്    

               നാളെ (  15/09/2017 വെള്ളിയാഴ്ച ) 3 മണിക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേ സ് ഫോറം സംഘടിപ്പിക്കുന്ന  എസ്.എസ്/ യു.എസ്.എസ് അനുമോദന ചടങ്ങിൽ എല്ലാ പ്രൈമറി പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്

എസ്. എസ്/ യു.എസ്.എസ് നേടിയ കുട്ടികളെയും  അവരുടെ രക്ഷിതാക്ക ളെയും പി.ടി.എ/ എം.പി.ടി.എ /എസ്.എം.സി ഭാരവാഹികളെയും 

പങ്കെടു പ്പിച്ച് ചടങ്ങ് വിജയിപ്പിക്കാന് എല്ലാ പ്രധാനാധ്യാപകരും ശ്രമിക്കേണ്ടതാണ്

ഗവ:പ്രൈമറി പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്: - കേഡർ സ്ട്രെങ്ത് വിവരശേഖരണം സംബന്ധിച്ച് 

2017-18 വർഷത്തെ കേഡർ സ്ട്രെങ്ത് വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവ:പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ഒരു ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തിയ്യതി ഉടൻ തന്നെ അറിയിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഫോർമകൾ പൂരിപ്പിക്കുന്നതിന് മുഴുവൻ അധ്യാപക,അനധ്യാപക ജീവനക്കാരുടെയും സേവന പുസ്തകം ആവശ്യമാണ്. പ്രധാനാധ്യാപകർ മുഴുവൻ അധ്യാപക,അനധ്യാപക ജീവനക്കാരുടെയും സേവന പുസ്തകം തങ്ങളുടെ ഓഫീസിൽ ലഭ്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ട്രാൻസ്ഫർ വഴി മറ്റ് സ്‌കൂളുകളിൽ നിന്നും താങ്കളുടെ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചവരുടെ സേവന പുസ്തകം ലഭ്യമല്ലെങ്കിൽ അവർ വിടുതൽ ചെയ്തു വന്ന സ്‌കൂളിലെ പ്രധാനധ്യപരോട് ഉടൻ തന്നെ സേവന പുസ്തകം ലഭ്യമാക്കാൻ ആവശ്യപ്പെടേണ്ടതാണ് . അത് പോലെ താങ്കളുടെ സ്‌കൂളിൽ നിന്നും മറ്റ് സ്‌കൂളിലേക്ക് സ്ഥലം മാറിപ്പോയവരുടെ സേവനപുസ്തകം ഉടൻ തന്നെ അയച്ചു കൊടുക്കേണ്ടതാണ്.
2017-18 Inspire Award Scheme - Last Date for Nomination 15-09-2017

2017-18 വർഷത്തെ ഇൻസ്പയർ അവാർഡിനുള്ള നോമിനേഷൻ 15-09-2017 നകം ഓൺലൈൻ വഴി നൽകേണ്ടതാണ്.

Wednesday, September 13, 2017





ശുചിത്വമിഷൻ  ഈ  ഓണം  വരും  തലമുറയ്ക്ക്  ആശംകാർഡ്                                      നിർമ്മാണം 
ശുചിത്വമിഷൻ യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി "ഓണം വരും തലമുറയ്ക്ക്" ആശംസാകാർഡ് നിർമ്മാണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടിയ കാർഡുകൾ ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ  എത്തിക്കേണ്ടതാണ്. (Email Dt.29.08.2017, letter No.PL2/63112/2017.DPI.  dated. 08/2017)

Thursday, September 7, 2017

അറിയിപ്പ് 

         പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു അടിയന്തര യോഗം നാളെ  08/09/2017ന് വെള്ളിയാഴ്ച  രാവിലെ 10മണിക്ക്  ബി .ആർ . സി. ഹാളിൽ വെച്ച് ചേരുന്നതാണ് എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന്  അറിയിക്കുന്നു