FLASH


17/11/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ..എസ്.ആർ. ജി കണ്വീനർമാരുടെ യോഗം.. ബി.ആർ സി ഹാളിൽ ചേരുന്നു. .....

17/11/2017 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പ്രധാനാധ്യാപകരുടെ യോഗം ബി.ആർ സി ഹാളിൽ ചേരുന്നു.

Thursday, November 16, 2017

അറിയിപ്പ് 

            സ്കൂളിൽ അധികമുള്ള മൂന്നാം വാല്യം പാഠപുസ്തകങ്ങൾ നാളെ (17 -11 17 )വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് എ ഇ ഒ  ഓഫീസിൽ എത്തിക്കേണ്ടതുമാണ് അപ്പോൾ തന്നെ സ്കൂളിൽ ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം വന്നു പുസ്തകം കൈപ്പറ്റണ്ടതാണ്  എന്ന് ഉപജില്ലാവിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു 
സേവന പുസ്തക പരിശോധന: 
അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ഉദ്യോഗസ്ഥർ സേവന പുസ്തക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.പ്രധാനാധ്യാപകർ സേവന പുസ്തകം കൈപ്പറ്റേണ്ടതാണ്.
പ്രതിനിധിയെ അയക്കുന്നവർ Receipt, Authorization Letter എന്നിവ കൊടുത്തുവിടേണ്ടതാണ്.
 

Wednesday, November 15, 2017
ഹൈസ്‌കൂൾ  അസിസ്റ്റന്റ്  കോർ വിഷയങ്ങൾ (ഫിസിക്കൽ സയൻസ്, കണക്ക്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്) തസ്തികയിൽ  പ്രമോഷൻ നൽകിയ ഉത്തരവ്
Kerala State School Sasthrolsavam-2017
ID Card Format | Time Schedule IT
അറിയിപ്പ് 
Details of CWSN Student
2017 -18  അധ്യയനവർഷം  സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് അംഗീകൃത  വിദ്യാലയങ്ങളിൽ  പഠിക്കുന്ന  ഐ.ഇ.ഡി കുട്ടികളുടെ എണ്ണവും  അവർക്ക്  ലഭ്യമായിട്ടുള്ള  അടിസ്ഥാന സൗകര്യവും സംബന്ധിച്ച  വിവരങ്ങൾ  നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ച്  18 / 11 / 2017  ന്  4  മണിക്ക് മുൻപായി  ഈ  ഓഫീസിൽ  സമർപ്പിക്കണമെന്ന്  അറിയിക്കുന്നു.
                                    പ്രൊഫോർമ 
പ്രത്യേക അറിയിപ്പ് 

                അഞ്ചാം ക്ലാസ്സ് വരെയുള്ള L .P സ്കൂളിലെ ഹിന്ദി അധ്യാപകർക്ക് പിലാത്തറ യു .പി സ്കൂളിൽ വെച്ച് നവമ്പർ 17 ,18  തീയതികളിൽ പരിശീലനം നടത്തുന്നു പ്രസ്തുത അധ്യാപകർ നിർബ്ബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് പ്രധാനാധ്യാപകർ വേണ്ട നിർദ്ദേശം നൽകേണ്ടതാണ്
എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്: 
ഗെയിൻ പി എഫ് സംബന്ധിച്ച് 

ഗെയിൻ പി എഫുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുമുള്ള പ്രൊഫോർമയും ഒന്നാം ഗഡു പേ റിവിഷൻ അരിയറിന്റെ ഷെഡ്യൂളും ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ഇന്ന് തന്നെ അവ സമർപ്പിക്കേണ്ടതാണ്. പേ റിവിഷൻ ഷെഡ്യൂളിൽ എൻകാഷ്മെന്റ്റ് തിയ്യതി രേഖപ്പെടുത്തേണ്ടതാണ്.പ്രധാനാധ്യാപകർ നേരിട്ട് കണ്ണൂർ എ പി എഫ് ഒ ഓഫീസിൽ സമർപ്പിക്കരുത് എന്നും അറിയിക്കുന്നു.

Tuesday, November 14, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടു daily data uploading ചെയ്യത്തവരുടെ പേര് വിവരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപെട്ടിട്ടുണ്ട്.അതിനാൽ എല്ലാ ദിവസവും 2 മണിക്കുള്ളിൽ തന്നെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.ഏതെങ്കിലും കാരണത്താൽ സമർപ്പിക്കാൻ സാധിക്കാതെ വന്നാൽ ഈ  ഓഫീസിലെ ഉച്ചഭക്ഷണവിഭാഗത്തിൽ ഫോൺ വഴി അറിയിക്കേണ്ടതാണ് 

Monday, November 13, 2017

       പ്രത്യക അറിയിപ്പ്   
     
     ശ്രദ്ധ പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങൾ ഇന്ന് പ്രസ്തുത കാര്യം  AEO  വിനെ അറിയിക്കേണ്ടതാണ് ഇന്ന്തന്നെ   DDE  യെ അറിയിക്കേണ്ടതാണ് ഗ്രൂപ്പിൽ വിവരം ഇപ്പോൾ അറിയിച്ചാൽ മതി നാളെ മുൻ നിശ്ചയ പ്രകാരം റിപ്പോർട്ട് ഓഫീസിൽ എത്തിക്കണം ഇക്കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് അറിയിക്കുന്നു 

Friday, November 10, 2017

അറിയിപ്പ് 

       റിക്കൺസൈൽഡ് ചെലവുകൾ റിപ്പോർട് ചെയ്യേണ്ട മാതൃക ഫോറം ഉപജില്ലയിലെ എല്ലാ ഗവ / എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി അയക്കുന്നു 

Thursday, November 9, 2017

കേരള പബ്ലിക് സർവീസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത ട്രെയിനിങ് / യോഗ്യത ഇല്ലാതെ ഗവ:എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവര ശേഖരണം.
  
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത ട്രെയിനിങ് / യോഗ്യത ഇല്ലാതെ ഗവ:എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കുവാൻ 03--11-2017 നു ഇമെയിൽ വഴിയും ബ്ലോഗ് വഴിയും മുഴുവൻ ഗവ:/എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരെയും അറിയിച്ചിരുന്നുവെങ്കിലും നാളിതു വരെയായി പല പ്രധാനാധ്യാപകരും പ്രൊഫോർമയോ ശൂന്യ റിപ്പോർട്ടോ സമർപ്പിച്ചതായി കാണുന്നില്ല. പൂരിപ്പിച്ച പ്രൊഫോര്മ/ശൂന്യ റിപ്പോർട്ട് അടിയന്തിരമായും ഈ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ ചെയ്യേണ്ടതാണ്. പ്രൊഫോർമക്ക് 03-11-17 ലെ ബ്ലോഗ് വഴിയും ഇമെയിൽ വഴിയുമുള്ള സന്ദേശം കാണുക.
അറിയിപ്പ് 

            മൂന്നാം വാല്യം പാഠപുസ്തകം   EXCESS, SHORTAGE ലിസ്റ്റ് ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി mail ചെയ്യുകയും പകർപ്പ് ഓഫീസിൽ എത്തിക്കുകയും ചെയ്യുക  FORMAT
  
പാർട്ട് ടൈം  / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ്റോടുകൂടി ജോലി ചെയ്യുന്ന  അധ്യാപകരുടെ വിവരങ്ങൾ (എയ്ഡഡ് സ്‌കൂൾ മാത്രം)

പാർട്ട് ടൈം ഭാഷാധ്യാപകരുടെ വിവരങ്ങൾ ഇതുവരെയായി സമർപ്പിക്കാത്ത  പ്രൈമറി എയ്ഡഡ് സ്‌കൂൾ പ്രധാനാധ്യാപകർ ഇന്ന് 11:00 മണിക്ക് മുൻപായി bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.പാർട്ട്   / പാർട്ട് ടൈം വിത്ത് ഫുൾ ടൈം ബെനെഫിറ്റോടുകൂടി ജോലി ചെയ്യുന്ന അധ്യാപകർ ഇല്ലെങ്കിൽ നിർബന്ധമായും ശൂന്യ റിപ്പോർട്ട് ഇമെയിൽ ചെയ്യേണ്ടതാണ്.

Wednesday, November 8, 2017

ഡിജിറ്റൽ സിഗ്നേച്ചർ അറിയിപ്പ് 
GAIN P F - VERY URGENT 
മുഴുവൻ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്

2016-17 വർഷത്തെ ക്രെഡിറ്റ് കാർഡ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പ്രൊഫോർമയും  APFO യുടെ കത്തും മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപർക്കും അയക്കുന്നു. നിർദ്ദേശങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ച് അതിൽ 4,5,6 ഖണ്ഡികകളിൽ ആവശ്യപ്പെട്ടുള്ള   രേഖകൾ  നാളെ വൈകുന്നേരം 04:00 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും വ്യക്തി പരമായ ശ്രദ്ധ പതിപ്പിക്കണെമെന്നു നിർദേശിക്കുന്നു. 

Tuesday, November 7, 2017

         ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ് 2018. 6 ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ . എ .ഇ .ഒ. ഓഫീസിൽ എത്തിയിട്ടുണ്ട്   
 8 - 11 - 2017  മുതൽ വിതരണം ചെയ്യുന്നതാണ് 
അറിയിപ്പ് 

           ജില്ലാ ശാസ്ത്രോത്സവം 2017 കണ്ണൂരിലെ വിവിധ വിദ്യാലയങ്ങളിൽ നവംബർ 10 ,11 ,തീയതികളിൽ  നടക്കുന്നു ശാസ്ത്ര ക്വിസ്സ് കണ്ണൂർ മുൻസിപ്പൽ സ്കൂളിൽവെച്ചാണ്നടക്കുന്നതെന്ന്സംഘാടകർ  
അറിയിച്ചിട്ടുണ്ട് 

       HS, UP  രാവിലെ 10 മണി 
       HSS, LP  ഉച്ചയ്ക്ക് 1 മണി