LSS/USS പരീക്ഷ അറിയിപ്പ്
LSS/USS പരീക്ഷയുടെ ചോദ്യ പേപ്പർ എത്തിയിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാരും ഡപ്യുട്ടി ചീഫ് സൂപ്രണ്ടുമാരും 17.02.16 നു മുൻപായി ഈ ഓഫീസിൽ നിന്നും ചോദ്യ പേപ്പർ സ്വീകരിക്കേണ്ടതാണ്.
LSS/USS പരീക്ഷയുടെ ഹാൾ ടിക്കറ്റ് സൈറ്റിൽ (നിലവിലുള്ള യുസർ നെയിം & പാസ്സ്‌വേർഡ് ഉപയോഗിക്കേണ്ടതാണ്) ലഭ്യമായിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളുടെയും ഹാൾ ടിക്കറ്റ് പ്രിന്റൌട്ട്
എടുത്ത് പ്രധാനാധ്യപകർ ഒപ്പ് പതിപ്പിച്ച ശേഷം ബന്ധപ്പെട്ട സെന്ററിൽ
സമർപ്പിച്ചു സെന്റര് ചീഫ് സൂപ്രണ്ടുമാരുടെ കൂടി ഒപ്പ് മേടിച്ചതിനു ശേഷം
മാത്രമേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ പാടുള്ളൂ.
ചീഫ് സൂപ്രണ്ടുമാർ, ഡപ്യുട്ടി ചീഫ് സൂപ്രണ്ടുമാർ, ഇൻ വിജിലേറ്റർമാർ എന്നിവരുടെ പരീക്ഷ ചുമതലയുടെ ഉത്തരവുകൾ എല്ലാ സ്കൂളുകൾക്കും ഇമെയിൽ അയച്ചിട്ടുണ്ട് (സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു). ഉത്തരവുകൾ കിട്ടാത്ത പ്രധാനാധ്യപകർ 17.02.16 നു മുൻപായി ഈ ഓഫീസിൽ നിന്നും ഉത്തരവ് നേരിട്ട് മേടിക്കേണ്ടാതാണ്. പുനർവിന്യസിക്കപ്പെട്ട അധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ച് അവർ ഇപ്പോൾ ജോലി ചെയ്യുന്ന സ്കൂളുകളിലെ പ്രധനാധ്യപകർക്കു വിവരം കൈമാറേണ്ടതാണ്.
No comments:
Post a Comment
how do you feel?