പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സംരക്ഷിത അധ്യാപകരുടെ വിവരം താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ഒരു രജിസ്റ്റർ തയ്യാറാക്കി 2010-11 വർഷം മുതൽ ഉള്ള ഹാജർ പട്ടിക പരിശോധിച്ചു ഈ രജിസ്റ്ററിൽ എഴുതി (2010-11 വർഷം മുതൽ 15-16 വരെ വർഷങ്ങളിലേതു ലഭ്യമായ വിവരങ്ങൾ മാത്രം എഴുതിയാൽ മതിയാകും 16-17 വർഷത്തെ വിവരങ്ങൾ പൂർണമായും എഴുതേണ്ടതാണ്) പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി രജിസ്റ്റർ മെയ് 20 നു മുൻപായി ഈ ഓഫീസിൽ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. മറ്റു ഉപജില്ലയിൽ നിന്നും വന്ന സംരക്ഷിത അധ്യാപകർ ആണെങ്കിൽ അവരുടെ ഫോൺ നമ്പറും മാതൃ സ്കൂളിലെ ഫോൺ നമ്പറും ഉപജില്ലയുടെ പേരും കൂടി രജിസ്റ്ററിൽ എഴുതേണ്ടതാണ്.
16-17 വർഷം സംരക്ഷിത അദ്ധ്യാപകർ ഉള്ള സ്കൂളുകളിലേയും സംരക്ഷിത അധ്യാപകർ ജോലി ചെയ്യപ്പെട്ടിട്ടുള്ള സ്കൂളുകളിലേയും പ്രധാനാധ്യാപകർ രജിസ്റ്റർ പരിശോധനക്കായി സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?