17-18 വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച അറിയിപ്പ്
17-18 തസ്തിക
നിർണയം സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നമ്പർ എച്2/34017/17 ഡി.പി.ഐ തീയതി 20.06.17 മുഴുവൻ പ്രധാനാധ്യാപകരും വ്യക്തമായും പൂർണമായും വായിക്കുക. ഇപ്പോഴും പല പ്രധാനാധ്യാപകരും ആവശ്യമായ രേഖകൾ സമർപ്പിക്കാതെ ഇരിക്കുകയും ആവശ്യമില്ലാത്തത് പലതും സമർപ്പിക്കുന്നതായും കാണുന്നു. ഈ പ്രവണത ഒഴിവാക്കേണ്ടതാണ്. താഴെ
പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. സമ്പൂർണയിൽ നിന്നും എടുത്ത വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് (ഇതിൽ ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും നിർബന്ധമായും ഒപ്പു രേഖപ്പെടുത്തേണ്ടതാണ്) ഇത് വരെ സമർപ്പിച്ചിട്ടില്ലാത്തവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ്.
2. ജൂൺ 21 നു ബ്ലോഗിൽ പോസ്റ്റ് ചെയ്ത സത്യവാങ്‌മൂലത്തിൽ ഒന്നാമത്തെ പേജിൽ ഉള്ള പ്രധാനാധ്യാപകർ സമർപ്പിക്കാൻ ഉള്ള രസീത്, സത്യവാങ്‌മൂലം എന്നിവ ഇത് വരെ സമർപ്പിച്ചിട്ടില്ലാത്തവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ്.
3. ജൂൺ 21 നു ബ്ലോഗിൽ പോസ്റ്റ് ചെയ്ത സത്യവാങ്‌മൂലത്തിൽ രണ്ടാമത്തെ പേജിലുള്ള ക്ലാസ് അദ്ധ്യാപകർ സമർപ്പിക്കേണ്ടുന്ന സത്യവാങ്‌മൂലം ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്കു മാത്രം ഉള്ളതും ഇത് മറ്റു ആധാർകാർഡ് ബൈൻഡ് ചെയ്തു വെക്കുന്നതിന്റെ കൂടെ ബൈൻഡ് ചെയ്തു സ്കൂളിൽ വെക്കേണ്ടതുമാണ്. ഒരു കാരണവശാലും ഈ സത്യവാങ്‌മൂലം ഈ ഓഫീസിൽ സമർപ്പിക്കാൻ പാടില്ല.
No comments:
Post a Comment
how do you feel?