ഗൂഗിൾ മാപ്പിലെ വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ച് :
ഗൂഗിൾ മാപ്പിൽ നൽകിയിട്ടുള്ള സ്കൂളിന്റെ പേര്, ഫോൺ നമ്പർ, അഡ്രസ് , പ്രവർത്തന സമയം ,ഫോട്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഇന്ന് തന്നെ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. എന്തെങ്കിലും വിവരങ്ങൾ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ഉൾപ്പെടുത്തുകയും ഏതെങ്കിലും വിവരങ്ങൾ എഡിറ്റ് ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യേണ്ടതാണ്.നാളെ നടക്കുന്ന ജില്ലാ കളക്ടർ വിളിച്ചു ചേർത്തിട്ടുള്ള ഗൂഗിൾ മാപ്പിംഗ് സംബന്ധിച്ച റിവ്യൂ മീറ്റിങ്ങിൽ ഓരോ സ്കൂളിന്റെയും യു ആർ എൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ മുഴുവൻ പ്രധാനാധ്യാപകരും ഗൂഗിൾ മാപ്പിങ്ങിൽ സ്കൂൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമാണെന്ന് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി ഉറപ്പ് വരുത്തേണ്ടതാണ്.
No comments:
Post a Comment
how do you feel?