എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
നിയമനാംഗീകാര പ്രൊപോസൽ സമർപ്പിക്കുമ്പോൾ പ്രൊപ്പോസലിനോടൊപ്പം ആവശ്യമായ രേഖകൾ, അനുബന്ധങ്ങൾ എന്നിവ സംബന്ധിച്ച ചെക്ക് ലിസ്റ്റ് എല്ലാ സ്കൂളുകൾക്കും വളരെ മുൻപ് തന്നെ മെയിൽ മുഖാന്തരം അയക്കുകയും ചെക്ക് ലിസ്റ്റിന്റെ പകർപ്പ് മാനേജർമാർക്ക് നൽകുന്നതിന് നിർദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും പല പ്രൊപ്പോസലുകളോടൊപ്പവും, ആവശ്യമായ മുഴുവൻ രേഖകളും അനുബന്ധങ്ങളും സമർപ്പിക്കാതെ വരികയോ അല്ലെങ്കിൽ സമർപ്പിക്കുന്ന അനുബന്ധങ്ങൾ പലതും പൂർണമായി പൂരിപ്പിക്കാതെ സമർപ്പിക്കുകയോ ചെയ്യുന്നതിനാൽ സമയബന്ധിതമായി നിയമനംഗീകാര ഫയലുകളിൽ നടപടികൾ സ്വീകരിക്കാൻ കഴിയാതെ വരികയും നിയമനാംഗീകാര ഫയലുകളിൽ വലിയ കാലതാമസം വരികയും ചെയ്യുന്നു. ആയതിനാൽ ബന്ധപ്പെട്ട ചെക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകർ വിവരം ഈമെയിൽ വഴിയോ അല്ലാതെയോ അറിയിച്ചു ചെക്ക് ലിസ്റ്റ് സ്വീകരിക്കേണ്ടതും ഒരു പകർപ്പു മാനേജർമാർക്ക് നൽകേണ്ടതുമാണ്. മേലിൽ അപൂർണമായ പ്രൊപോസൽ ഈ ഓഫീസിൽ സമർപ്പിക്കരുതെന്നു മുഴുവൻ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?