പ്രത്യേക അറിയിപ്പ്
17 / 02 / 2018 ന് ശനിയാഴ്ച്ച വിദ്യാഭ്യാസ മന്ത്രി പയ്യന്നൂരിൽ വരുന്നുണ്ട് അന്നേദിവസം കോറോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മണ്ഡലതല അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറാൻ എം എൽ എ ആലോചിച്ചിരിക്കുന്നു പ്രസ്തുത പരിപാടി വിജയിപ്പിക്കേണ്ടതുണ്ട്. ആയതിനാൽ വിദ്യാലയങ്ങളുടെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ കോപ്പിയും ഡിജിറ്റൽ കോപ്പിയും ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി എ.ഇ .ഒ . ഓഫീസിൽ എത്തിക്കേണ്ടതാണ് ആശയങ്ങൾ സംഗ്രഹിച്ചു മണ്ഡലതല മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഇത് അത്യാവശ്യമാണ്. സഹകരിക്കുമല്ലോ- എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
No comments:
Post a Comment
how do you feel?