Thursday, March 28, 2019


 ഉച്ചഭക്ഷണ പദ്ധതി-അറിയിപ്പ് 

                 സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ എം ഡി എം ലോഗോ  പതിക്കുന്നതിനും കുട്ടികളുടേയും പാചകത്തൊഴിലാളിയുടേയും അദ്ധ്യാപരുടെയും കൈകൾ ഭക്ഷണത്തിന് മുൻപും ശേഷവും ശുചിയാക്കുന്നതിന് ഹാൻഡ്‌വാഷ് വാങ്ങുന്നതിനും അനുവദിച്ച 250 രൂപ സ്കൂളിന്റെ നൂൺ  മീൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപരും പ്രസ്തുത തുക മേൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതും ധനവിനിയോഗപത്രം കെ എഫ് സി 44 ൽ തയ്യാറാക്കി ഒരാഴ്ചക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.

Wednesday, March 13, 2019

ഉച്ചഭക്ഷണ പദ്ധതി- പാചകത്തൊഴിലാളികൾക്ക് പരിശീലനം 


                      പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പാചകത്തൊഴിലാളികൾക്ക് 16.03.2019 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപരും തങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളിയെ വിവരം അറിയിക്കേണ്ടതും എല്ലാവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

Tuesday, March 12, 2019

വിദ്യാലയസന്ദർശനം 

          പയ്യന്നൂർ ഉപജില്ലാ എച്ച് .എം .ഫോറത്തിൻറ്റെ തീരുമാനപ്രകാരം ഈ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും ഒന്നാം തരത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ  14/03/2019ന് ചെറുവത്തൂർ ഉപജില്ലയിലെ  G W U P S  കൊടക്കാട് സന്ദർശിക്കുവാൻ തീരുമാനിച്ചിരിക്കുന്നു .മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ പഠന പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളുംനേരിട്ട് കണ്ട് മനസിലാക്കുവാനും ആയത് നമ്മുടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് ഏറെ പ്രയോജനകരമായിരിക്കുംസന്ദർശനം.നമ്മുടെഉപ
ജില്ലയിലെമികവാർന്നപ്രവർത്തങ്ങൾ GWUPS, കൊടക്കാടിനും. പരസ്പരം സംവദിക്കുന്നതിലൂടെ ലഭിക്കും ഇത് ഒരു മാതൃകാ  പ്രവർത്തനമായി എടുത്ത് വിജയിപ്പിക്കുവാൻ എല്ലാ പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകുന്നു .വാഹന സൗകര്യവും ഭക്ഷണവും ഏർപ്പാട് ചെയ്യേണ്ടതിനാൽ പോകുവാൻ താൽപര്യപ്പെടുന്ന അധ്യാപകരുടെ പേര് വിവരം ഇന്ന് 12/03/2019 ന് തന്നെ പയ്യന്നൂർ B R C യിൽ നൽകേണ്ടതാണ്  14/03/2019ന് രാവിലെ 9 .30 ന് K S R T C ബസ്സ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യാത്ര പുറപ്പെടുന്നത് 
                            

                                                                                           ടി .എം . സദാനന്ദൻ
                                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                                 പയ്യന്നൂർ 

Saturday, March 2, 2019

അറബിക് അദ്ധ്യാപക സംഗമം 
                 പയ്യന്നൂർ ഉപജില്ലയിലെ LP, UP, HS അറബിക് അദ്ധ്യാപകരുടെ പിരിയോഡിക്കൽ കോംപ്ലക്സ് യോഗം മാർച്ച് 5 ചൊവ്വാഴ്ച 9.30 മണി മുതൽ പയ്യന്നൂർ ബി ആർ സി യിൽ നടക്കും. അറബിക് അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ്.

സെക്രട്ടറി 
ATC Payyannur
Mob:9446775620

Friday, March 1, 2019

അറിയിപ്പ് 
                 പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 02-03-2019 ന്  ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പയ്യന്നൂർ അറിയിക്കുന്നു.അന്നേ ദിവസം തന്നെ പയ്യന്നൂർ ഉപജില്ലാ എച്ച് എം ഫോറത്തിന്റെ ജനറൽ ബോഡി യോഗവും നടക്കുന്നതാണെന്ന് അറിയിക്കുന്നു. യോഗത്തിൽ പങ്കെടുക്കുന്ന പ്രധാനാധ്യാപകർ കൈറ്റ് നൽകിയിട്ടുള്ള ഹൈടെക് ലാബ് സജ്ജമാക്കലിന്റെ ഭാഗമായുള്ള പ്രൊഫോർമ (ഇതുവരെ സമർപ്പിക്കാത്തവർ) പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു.