അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 02-03-2019 ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പയ്യന്നൂർ അറിയിക്കുന്നു.അന്നേ ദിവസം തന്നെ പയ്യന്നൂർ ഉപജില്ലാ എച്ച് എം ഫോറത്തിന്റെ ജനറൽ ബോഡി യോഗവും നടക്കുന്നതാണെന്ന് അറിയിക്കുന്നു. യോഗത്തിൽ പങ്കെടുക്കുന്ന പ്രധാനാധ്യാപകർ കൈറ്റ് നൽകിയിട്ടുള്ള ഹൈടെക് ലാബ് സജ്ജമാക്കലിന്റെ ഭാഗമായുള്ള പ്രൊഫോർമ (ഇതുവരെ സമർപ്പിക്കാത്തവർ) പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു.
No comments:
Post a Comment
how do you feel?