Thursday, July 25, 2019

അറിയിപ്പ് 
                 ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 27-07-2019 ന് ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്.മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമത്ത് തന്നെ യോഗത്തിൽ എത്തിച്ചേരണമെന്ന്ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ  അറിയിക്കുന്നു. 

Tuesday, July 23, 2019

അറിയിപ്പ് 

       ഉറുദു അക്കാദമിക്  കോംപ്ലെക്സ്  24/ 07 / 2019 ന്  രാവിലെ 9.30 ന്  തളിപ്പറമ്പ ബി ആർ സി യിൽ വെച്ച് നടക്കുന്നുണ്ട്.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക 

Monday, July 22, 2019

സംസ്‌കൃതം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി

             പയ്യന്നൂർ സബ്‌ജില്ലാ സംസ്‌കൃതം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി 24.07.2019 ന് ബുധനാഴ്ച വൈകുന്നേരം കൃത്യം 4 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് ചേരുന്നു. കമ്മിറ്റി അംഗങ്ങൾ കൃത്യസമയത്ത്തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
                                                                                                           കൺവീനർ 

Tuesday, July 16, 2019

സെൻസസ്  ഡാറ്റ  കളക്ഷൻ  2010 

സെൻസസ്   ഡാറ്റ  കളക്ഷനുമായി  ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്ടർ  റിപ്പോർട്ട്  ആവശ്യപ്പെട്ടിട്ടുണ്ട് .   ആയത്  19 .7 .2019  ന്  5  മണിക്ക്  മുമ്പായി  ഓഫീസിൽ നിർദ്ദിഷ്ട  മാതൃകയിൽ ലഭ്യമാക്കേണ്ടതാണ്.വിശദവിവരണങ്ങളും  സർക്കുലറും    പ്രൊഫോർമയും  ചുവടെ  ചേർക്കുന്നു .

                                                             സർക്കുലർ  

                                                          പ്രൊഫോർമ -1

                                                           പ്രൊഫോർമ  -2  

Monday, July 15, 2019

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 

  • അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്  പയ്യന്നൂർ സബ് ജില്ലാതല മത്സരം ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 10 മുതൽ ബി ആർ സി യിൽ 
  • സ്കൂൾ തല മത്സരത്തിൽ 1, 2 സ്ഥാനം നേടിയവരെ ഉപജില്ലയിൽ പങ്കെടുപ്പിക്കേണ്ടതാണ്. സബ് ജില്ലാ മത്സരം വ്യക്തിഗതം ആണ് . ഗ്രൂപ്പ് അല്ല.
  • വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നതാണ്.
  • LP/UP/HS/HSS വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും.
അലിഫ് കോ ഓർഡിനേറ്റർ പയ്യന്നൂർ സബ്‌ജില്ല സമിതി. Ph:9495660245

Wednesday, July 10, 2019

അറിയിപ്പ് 

          മുസ്ലിം/നാടാർ/ആംഗ്ലോ ഇന്ത്യൻ/മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്/എൽ എസ് എസ്/ നാഷണൽ സ്കോളർഷിപ്പ് 2019-20 അപേക്ഷ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമകളിൽ തയ്യാറാക്കി 17.07.2019 ന് 5 മണിക്ക് മുമ്പായി നേരിട്ട് സമർപ്പിക്കേണ്ടതാണ്.

Monday, July 8, 2019

ഉച്ചഭക്ഷണ പദ്ധതി- അറിയിപ്പ്


         എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പദ്ധതിയുടെ സോഫ്റ്റ്‌വെയറിൽ നിന്നും ആന്വൽ ഡാറ്റയുടെ പ്രിന്റൗട്ട് 09.07.2019 ന് 4 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.

നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അറിയിപ്പ് 

               ഇന്ന് 08.07.2019 ഉച്ചക്ക് ശേഷം 3 മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പയ്യന്നൂർ  SDSGA ജനറൽ ബോഡി യോഗം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Thursday, July 4, 2019

അറബിക് ശില്പശാല 
       പയ്യന്നൂർ ഉപജില്ലയിലെ എൽ പി/യു പി/ഹൈസ്കൂൾ അറബിക് അദ്ധ്യാപകരുടെ ശില്പശാല ജൂലൈ 9 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും . എല്ലാ അറബിക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

                                                                                                           എന്ന് 

                                                                                            സെക്രട്ടറി എ ടി സി 
                                                                                             ഫോൺ : 9446775620


ഗെയിംസ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം 

      പയ്യന്നൂർ ഉപജില്ലാ ഗെയിംസ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം 08.07.2019 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്. മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

                                                                                               പ്രസിഡണ്ട്/സെക്രട്ടറി 
                                                                                                  SDSGA, പയ്യന്നൂർ.

Wednesday, July 3, 2019

ഇൻസ്പെയർ അവാർഡ് 


      2019-20 വർഷത്തേക്കുള്ള ഇൻസ്പെയർ അവാർഡിനുള്ള ഓൺലൈൻ നോമിനേഷനുകൾ സ്കൂളുകൾക്ക്    http://www.inspireawards-dst.gov.in എന്ന വെബ്സൈറ്റ് വഴി 31 ജൂലൈ 2019 വരെ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Monday, July 1, 2019


അറിയിപ്പ്  


              സ്കൂൾ മാത്‍സ്  ക്ലബ് കൺവീനർമാരുടെ ഒരു യോഗം 05/07/2019ന് വെള്ളിയാഴ്ച്ച  വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ്  LP, UP, HS ,HSS മാത്‍സ്  ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു 


അറിയിപ്പ്  


                    സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം 
 04/07/2019 ന് വ്യാഴാഴ്ച്ച  വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ്  LP, UP, HS ,HSS സോഷ്യൽസയൻസ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു 
അറിയിപ്പ്  


               സ്കൂൾ സയൻസ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം 03 /07/2019ന് ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ്  LP, UP, HS ,HSS സയൻസ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു