Friday, October 9, 2015

UID/EID

യു ഐ ഡി / ഇ ഐ ഡി  ഇല്ലാത്ത പയ്യന്നൂർ ഉപജില്ലയിലെ  കുട്ടികൾക്ക് യു ഐ ഡി / ഇ ഐ ഡി ലഭ്യമാക്കുന്നതിനുള്ള  ക്യാമ്പ് 13-10-2015 ,14-10-2015 തിയ്യതികളിൽ  പയ്യന്നൂർ ബോയ്സ്  സ്കൂളിൽ വെച്ച്  നടക്കും .ക്യാമ്പിൽ പങ്കെടുക്കേണ്ട സ്കൂളുകളുടെ വിവരം ചുവടെ ചേർക്കും  പ്രകാരമാണ് .അന്നേ ദിവസം കുട്ടികളുടെ ക്ലാസ്സ് അധ്യാപകർ സഹിതം പങ്കെടുക്കണം .ക്യാമ്പ് രാവിലെ 10 മണി മുതൽ 5 മണി വരെ യായിരിക്കും .ടോക്കണ്‍ പ്രകാരമാണ് പ്രവേശനം .ടോക്കണ്‍ എ ഇ ഒ  ഓഫീസിൽ  എഫ് വിഭാഗത്തിൽ നിന്ന് ലഭിക്കും .കുട്ടികളെ ക്യാമ്പിൽ വരുമ്പോൾ ഭക്ഷണം കൊണ്ടു വരേണ്ടതാണ് 
13-10-2015 ന് പങ്കെടുക്കേണ്ട സ്കൂളുകൾ 
1 GLPS പടേന 2 എരമം നോര്ത്ത് എൽ   പി  3 ST MARYS യു പി  പുഞ്ചക്കാട്4  GLPS വെള്ളൂർ 5 കെ കെ ആർ നായർ എൽ പി കരിവെള്ളൂർ 6 പേരുൽ യു പി 7 GMUP പെരുമ്പ 8 കങ്കോൽ എൽ പി 9 ചട്ടിയ്യോൾ യു പി 10 വെള്ളോ റ യു  പി 11 GMLP പാലകോട് 12  സെൻട്രൽ യു പി കേളോത്ത് 

Tuesday, October 6, 2015

Numats പരീക്ഷ  ഫീസ്‌  ഒക്ടോബർ 20  തിയ്യതിക്ക് മുപായി ഓഫീസിൽ  ഒടുക്കണം എല്ലാ Govt  / aided വിദ്യാലയത്തിലെയും ആറാം തരത്തിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പികേണ്ടാതാണ് 

Monday, October 5, 2015


ഹൈ സ്കുൾ പ്രധാനധ്യപകരുടെയും / ഹയർ സെക്കണ്ടറി  പ്രിൻസിപ്പൽ മാരുടെയും യോഗം 09-10-2015 ന് 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും .യോഗത്തിൽ എല്ലാവരും പങ്കെടുക്കണ മെന്ന് അഭ്യർത്ഥിക്കുന്നു 
അജണ്ട : സ്കൂൾ കലോത്സവം / ശാസ്ത്രോൽസവം 
പ്രൈമറി പ്രധാനാധ്യപകരുടെ യോഗം 07-10-2015 ന് 11 മണിക്ക് ബി  ആർ സി  ഹാളിൽ ചേരുന്നതാണ് യോഗത്തിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണ മെന്ന് എ ഇ  ഒ അറിയിക്കുന്നു 

Thursday, October 1, 2015

രണ്ടാം ഘട്ട പാഠ പുസ്തക വിതരണം (രണ്ടാം ഭാഗം )ഒക്ടോബർ ഒന്നിന് തുടങ്ങി 25 -10-2015 വരെ യുള്ള  അവധി ദിവസങ്ങൾ ഉൾപ്പടെ യായിരിക്കും ആയതിനാൽ വിതരണ ചുമതല യുള്ള കെ ബി പി എസ്സ്  മായി പ്രധാനധ്യപകരുടെയും ബന്ധ പെട്ട അദ്ധ്യാപകന്റെയും ഭാഗത്ത്‌ നിന്നും   പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുന്നു 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

പ്രൊബേഷൻ പൂർത്തീകരിക്കാനുള്ള പ്രൈമറി അധ്യാപകർക്കുള്ള ഐ.സി.ടി.പരിശീലനം ആവശ്യമുള്ളവർ itschoolspo@gmail.com എന്നാ വിലാസത്തിൽ അധ്യാപകന്റെ  പേര്,തസ്തിക,സ്കൂൾ കോഡ് സ്കൂളിന്റെ  പേര്, സബ് ജില്ല,ജില്ല ഇവെ ഒക്ടോബർ 5 നു മുമ്പായി  അറിയിക്കേണ്ടതാണ്.

Wednesday, September 30, 2015

     രണ്ടാം തരത്തിലെ ഇംഗ്ലീഷ് അധ്യാപകര്ക്കുള്ള special english training ഒക്ടോബർ-5,9 തീയതികളിൽ.വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

വിലയിരുത്തൽ സമീപനവുമായി ബന്ധപ്പെട്ട് S .R .G .കണ്‍വീനർ മാരക്ക് പരിശീലനം കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, September 28, 2015

ഐ.ഇ.ഡി.ഫ്രഷ്‌ 

ഐ.ഇ.ഡി.ഫ്രഷ്‌ ലിസ്റ്റ് തയ്യാറായിട്ടുണ്ട്.ലിസ്റ്റിലുള്ള കുട്ടികളുടെ adhaar number ,caste എന്നിവ എത്രയും പെട്ടെന്ന് ഓഫീസിലെത്തിക്കണം .ഇവരുടെ പേരില് ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനുള്ള നിര്ദേശം കൊടുക്കുകയും വേണം.ലിസ്റ്റ് കാണുന്നതിന്   ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, September 26, 2015


AIDED സ്കൂൾ  പ്രധാനധ്യപകരുടെ  ശ്രദ്ധയ്ക്ക് 

 2014-2015 ലെ യൂണി ഫോം വിതരണം സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  കൂടുതൽ വിവരത്തിന്  മെയിൽ പരിശോധിക്കുക 

Friday, September 25, 2015

ശാസ്ത്രോത്സവം 2015 
പയ്യന്നൂർ ഉപജില്ല ശാസ്ത്രോത്സവം നടത്തിപ്പ് സംബന്ധിച്ച് താഴെ ചേർത്ത പരിപാടിയിൽ എല്ലാവരും  പങ്കെടുക്കേണ്ടതാണ് 
28-09-2015  ഗവ ഹൈ സ്കൂൾ രാമന്തളിയിൽ 
ക്ലബ് കണ്‍ വീനർ മാരുടെ യോഗം ഉച്ചയ്ക്ക് 2 മണിക്ക് 
സംഘടനാ പ്രതിനിധികളുടെ യോഗം 2-30 മണിക്ക് 
സംഘാടക സമിതി യോഗം  3-30 മണിക്ക് 

Tuesday, September 22, 2015

ഗവ:സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ഗവ:സ്കൂൾ അധ്യാപകരിൽ M.Ed.യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ വിവരം പേര്,തസ്തിക,ജോയിനിംഗ് ഡേറ്റ്,റിട്ടയർമെന്റ് ഡേറ്റ്,വിഷയം എന്ന ക്രമത്തിലുള്ള പ്രൊഫൊർമയിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.ഇല്ലാത്തവർ Nil Report സമർപ്പിക്കേണ്ടതാണ് .വിവരാവകാശനിയമ പ്രകാരം മറുപടി നൽകേണ്ടതിനാൽ വിവരം വേഗത്തിൽ നല്കേണ്ടതാണ്.


പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2015.16.ലെ ഐ.ഇ.ഡി.സി.ധനസഹായത്തിനായി റിന്യുവൽ ലിസ്റ്റ് സമർപ്പിക്കാത്തവർ ഉടനെ തന്നെ ഓഫീസില സമർപ്പിക്കേണ്ടതാണ് .

Monday, September 21, 2015

ഉച്ച ഭക്ഷണ പദ്ധതി

ഉച്ച ഭക്ഷണ പദ്ധതി
ഒക്ടോബർ മാസത്തെ ഇന്ടെന്റ്റ് 01-10-2015 വൈകുന്നേരം തന്നെ ബന്ധപെട്ട മാവേലി  സ്റ്റോറുകൾ ക്ക്‌ നൽകേണ്ടതിനാൽ സപ്തംബർ മാസത്തെ എൻ എം പി 1 ,   01-10-2015 ന് രാവിലെ 11.30 മണിക്ക് മുപായി എത്തിച്ചു തരേണ്ടതാണ് 
23-09-2015 ലെ പ്രധാനാധ്യപകരുടെ യോഗത്തിൽ വരുമ്പോൾ നാളിതുവരെ യായിട്ടും യു ഐ ഡി / ഇ ഐ  ഡി  ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള ആണ്‍ / പെണ്‍  വിവരങ്ങൾ കൊണ്ടുവരേണ്ടതും എഫ് വിഭാഗത്തിൽ നൽകേണ്ടതുമാണ്‌ 




പ്രൈമറി പ്രധാനധ്യപകരുടെ യോഗം 23-09-2015 രാവിലെ 10.30 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നു യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണം  എന്ന്  എ ഇ ഒ പയ്യന്നൂർ അറിയിക്കുന്നു