Tuesday, December 30, 2014

പുതുവത്സരം ആശംസിക്കുന്നു

ഒരു മനോഹര വര്ഷം താങ്കള്ക്കായി കാത്തിരിക്കുന്നു.    ലക്ഷ്യത്തോടെ നടക്കുക ..ആത്മ വിശ്വാസത്തോടെ ഓടുക...നേട്ടങ്ങളോടെ പറക്കുക..2014.ന് ...വിട..    സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു 
പുതുവത്സരം ആശംസിക്കുന്നു....

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 

Monday, December 29, 2014

എല്ലാ aided സ്കൂൾ പ്രധാനാധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 
2014 -2015 വർഷത്തെ യൂണിഫോറം തുക വിതരണം ചെയ്യുന്നതിലേക്കായി  31-12-2014  ലെ  എച്ച്  എം 
യോഗത്തിന് വരുമ്പോൾ ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാരം വിവരങ്ങൾ  ഓഫീസിലെ  എഫ്  വിഭാഗത്തിൽ നേരിട്ട് നൽകേണ്ടതാണ് യാതൊരു വിധത്തിലും  വീഴ്ച  വരുത്താൻ പാടുള്ളതല്ല എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 

Saturday, December 27, 2014

വിദ്യാരംഗം കലാ സാഹിത്യ വേദി  സംസ്ഥാന തലത്തിൽ വിജയികളായ ഈ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും  ബ്ലോഗിന്റെ അഭിനന്ദനങൾ 
പ്രൈമറി പ്രധാനധ്യപകരുടെ യോഗം 31-12-2014 
സമയം രാവിലെ 10 മണി  ബി  ആർ സി  പയ്യന്നൂർ 
നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് 
അറിയിക്കുന്നു  എന്ന്  എ  ഇ  ഒ 

Friday, December 19, 2014

സാമൂഹ്യ നീതി  വകുപ്പ് ... സ്നേഹ പൂർവ്വം പ്രൊജക്റ്റ്‌ കാണുക ,,,,,,,ഇവിടെ ക്ലിക്ക്‌ ചെയ്യുക 

Thursday, December 18, 2014

ഭാരത് സ്കൌട്ട് ആൻഡ്‌ ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ്‌

ഭാരത് സ്കൌട്ട് ആൻഡ്‌ ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ്‌ 20/ 12/ 2014 ശനിയാഴ്ച രാവിലെ 9 മണിമുതൽ എ.ഇ.ഒ.ഓഫീസിൽ വെച്ച് നടത്തുന്നതാണ്.UID നമ്പർ ഉള്ളവർ മാത്രമേ പങ്കെടുക്കാവു എന്ന് എ.ഇ.ഒ അറിയിക്കുന്നു.

Wednesday, December 17, 2014


ഉപജില്ലാ സ്കൂൾ കലോത്സവം അപ്പീൽ അനുവദിച്ച ഉത്തരവും നിരസിച്ച ഉത്തരവും  ഓഫീസിൽ എത്തിയിട്ടുണ്ട് .ബന്ധപെട്ടവർ നാളെ തന്നെ ഉത്തരവ് കൈപ്പറ്റണം 


പ്രൈമറി പാർട്ട്‌ ടൈം ലാംഗ്വേജ് അദ്ധ്യാപകര്ക്ക് ഫുൾ ടൈം ലാംഗ്വേജ് അധ്യാപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ  നാളെ 5 മണിക്ക് മുപായി ഓഫീസിൽ ലഭിക്കണം ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക്‌  ചെയ്യുക ഗവ വിദ്യാലയങ്ങൾ മാത്രം 

Sunday, December 14, 2014

ജില്ലാ കലോത്സവം -29 മുതൽ

ജില്ലാ കലോത്സവം -29 മുതൽ -ഇവിടെ ക്ലിക്ക് ചെയ്യുക . PARTICIPANT CARD - കണ്‍വീനറിൽ നിന്നും കൈപ്പറ്റണം -9447374198 എന്ന നമ്പറിൽ ബന്ധപ്പെടുക 

അപ്പീൽ അനുവദിച്ചു

പയ്യന്നൂർ സബ് ജില്ലയിൽ നിന്നും അപ്പീൽ മുഖേന ജില്ല കലോത്സവത്തിൽ പങ്കെടുക്കനർഹാരയവർ -ഇവിടെ 

Friday, December 12, 2014

MEC meeting

15/12/14(തിങ്കളാഴ്ച ) 2 മണിക്ക് നടക്കുന്ന MEC യോഗത്തിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.


സ്കൂളുകളിൽ കിച്ചണ്‍ കം  സ് ടോർ  നി ർ മിക്കുന്നതിന്‌ സർകാർ സാമ്പത്തികസഹായം അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട് .കെട്ടിടം  നിർമിക്കാനാവശ്യമായ സ്ഥല സൗകര്യമുള്ള  ഹൈ സ്കൂൾ / യൂ പി / എൽ പി  സ്കൂൾ പ്രധാനാധ്യാപകർ  സ്ക്കൂളിന്റെ   പേര് ,വിഭാഗം , കുട്ടികളുടെ ആകെ എണ്ണം  എന്നിവ ഉൾക്കൊള്ളിച്ചു  കൊണ്ടുള്ള അപേക്ഷ 2  ദിവസത്തിനകം  ഈ  ഓഫീസിൽ സമർപ്പികേണ്ടാതാണ് .
        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,
             പയ്യന്നൂർ 

Thursday, December 11, 2014

ഹെഡ് മാസ്റ്റർ പരിശീലനം.

താഴെ കൊടുത്ത സ്കൂളിലെ ഹെഡ് മാസ്റ്റർമാർ 16/ 12/14 ന് തളിപ്പറമ്പ സീതി സാഹിബ്‌ ഹൈ സ്കൂളിൽ 10 മണിക്ക്  DIET ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലനതിൽ പങ്കെടുക്കേണ്ടതാണ് .
SUBDISTRICT-PAYYANNUR

SL.NO
NAME OF SCHOOL
NAME OF TTI
1
MATHAMANGALAM GLPS
GTTIMATHAMANGALAM
2
CHATTYOL UPS
3
KUTTOOR GUPS
4
MANIYARA GLPS
5
MATHAMANGALAM GHSS
6
PERUL AUPS
7
CENTRAL UPS,KELOTH,PAYYANNUR
CRESCENT TTI
8
MANYAGURU UPS KARIVELLUR
9
PATTIAMMA AUPS,KARIVELLUR
10
AUPS ANNUR
11
AUPS ETTUKUDUKA CHEMENI

Tuesday, December 9, 2014


SCHOOL PLAN /PANCHAYATH  FORMAT  CLICK HERE

ഡൌണ്‍ ലോഡ്  ചെയ്തതിനു ശേഷം പ്രിൻറ്റ്‌ എടുക്കുന്നതാണ് ഗുണകരം 

10-12-2014  ന്  അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണവും ഉണ്ടായിരിക്കും എന്ന്  ബി പി ഒ  അറിയിക്കുന്നു 

ഉപജില്ല കലോത്സവം അപ്പീൽ 11/12/14,13/12/14

2014--15 അധ്യയന വര്ഷം കണ്ണൂർ റെവ.ജില്ല.തല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപ്പീൽ 11/ 12/ 14 ,13/ 12/ 14  തീയ്യതികളിൽ തളിപ്പറമ്പ ജില്ല വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10 മണി മുതൽ പരിഗണിക്കുന്നു. 

11/ 12/ 14 :- കുച്ചുപ്പുടി ,മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, തിരുവാതിര, ഓട്ടംതുള്ളൽ, സംഘ നൃത്തം, കേരള നടനം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, അരബന മുട്ട് 

13/ 12/ 14 :-   അവശേഷിക്കുന്നവ  

Monday, December 8, 2014

പ്രധാനധ്യപകരുടെ യോഗം
പ്രൈമറി  ,ഹൈ സ്കൂൾ പ്രധാനധ്യപകരുടെ  ഒരു  യോഗം 10-12-2014 ബുധനാഴ്ച  രാവിലെ 10-30 മണിക്ക്  ബി  ആർ സി  പയ്യന്നൂരിൽ  വെച്ച്  നടത്തുന്നു .എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരണ മെന്ന്  എ ഇ ഒ  അറിയിക്കുന്നു .അർദ്ധ വാർഷിക ചോദ്യ പേപ്പർ വിതരണം ചെയ്യുന്നതാണ്.

Friday, December 5, 2014


താഴെ പേർ ചേർത്ത വിദ്യാലയത്തിലെ ഏതാനും കുട്ടികൾക്ക് കൂടി 2012-2013 ലെ പ്രീ മെട്രിക് സ്കോളർഷിപ്പ്‌ തുക അനുവദിച്ചിട്ടുണ്ട് .പ്രസ്തുത വിദ്യാലയങ്ങൾ തുക നാളെ തന്നെ ഓഫീസിൽ നിന്ന് കൈപ്പറ്റണം കുട്ടികളുടെ ലിസ്റ്റ്  ഡൌണ്‍ലോഡ് ൽ കൊടുത്തിട്ടുണ്ട്‌ തുക നൽകിയതിനു ശേഷം ഡൌണ്‍ലോഡ് ൽ കൊടുത്ത ധന വിനിയോഗ പത്രം പ്രകാരം വിവരം ഓഫീസിൽ സമർപ്പിക്കണം 

JMUP ചെറുപുഴ ,GMUP എട്ടികുളം ,GMUP രാമന്തളി GGSUP കക്കറ ,ചിദംബര നാഥ് യു  പി ,ഞെക്ളി എൽ പി ,ST അഗസ്റ്റിൻ എൽ പി 

Tuesday, December 2, 2014

പ്രൈമറി അധ്യാപകർക്ക് ഹൈ സ്കൂൾ ഭാഷ അധ്യാപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ള നിർദേശവും അപേക്ഷ ഫോറവും കൂടുതൽ വിവരത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

വിവരാവകാശനിയമം.2005 മറുപടി നല്കുന്നത് സംബന്ധിച്ച് 

നിശ്ചിത സമയത്തിനകം മറുപടി നല്കി വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .ചോദ്യം കാണുന്നതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, December 1, 2014

ജില്ലാ സ്കൂൾ കലോത്സവം തിരിച്ചറിയൽ കാർഡ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ജില്ലാ സ്കൂൾ കലോത്സവം  സംബന്ധിച്ച പുതിയ വിവരങ്ങൾക്ക് ബ്ലോഗിന്റെ മുകളിൽ വലത് വശത്തെ നക്ഷത്ര ചിഹ്ന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്