Saturday, January 31, 2015

TEXT BOOK

എല്ലാ ഹൈ സ്കൂൾ / പ്രൈമറി പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
2014-2015 ലെ ഒന്നാം വോള്യം ,രണ്ടാം വോള്യം  എന്നി വിഭാഗത്തിൽ ഏതെങ്കിലും  ബുക്കുകൾ താങ്കളുടെ വിദ്യാലയത്തിൽ ബാക്കിയുണ്ടെങ്കിൽ
2-02-2015 നു 11 മണിക്ക് മുപായി ഓഫീസിൽ എത്തിക്കണം  ഈ കാര്യത്തിൽ എന്തെങ്കിലും വീഴ്ച  വന്നാൽ താങ്കൾ മാത്രമായിരിക്കും ഉത്തരവാദി  എന്ന് പ്രത്യേകം  ഓർമ്മ പ്പെടുത്തുന്നു 

സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ്‌ സെർച്ച്‌ പരീക്ഷ -3/02/2015 10am

ഹൈ സ്കൂൾ കുട്ടികള്ക്കായുള്ള സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ്‌ സെർച്ച്‌ പരീക്ഷ ഉപജില്ലതല മത്സരം 3/ 2/ 15 ചൊവ്വാഴ്ച 10 am നു പയ്യന്നൂർ ബി.ആർ .സി യിൽ വെച്ച് നടക്കും.കൂടുതൽ വിവരങ്ങൾക്ക് -8122976108 

Friday, January 30, 2015

ഏകദിന വിനോദ യാത്ര

സബ്ജില്ലയിലെ പ്രധാനാധ്യാപകർക്കായി മിൽമയുടെ സഹകരണത്തോടെ ഒരു ദിവസത്തെ വിനോദ യാത്ര 14 / 02/ 2015 ശനിയാഴ്ച നടത്താൻ ഉദ്ധേശിക്കുന്നു .HM ഫോറം സെക്രട്ടറിയുമായി ഉടൻ ബന്ധപ്പെടുക.(9446775665)

Wednesday, January 28, 2015

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

താങ്കളുടെ സ്ഥാപനത്തിലെ എഫ്.ബി എസ്സിൽ ചേർന്നിട്ടുള്ള ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രൊഫൊർമയിൽ രേത്രയും വേഗം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .പ്രഫോർമക്ക്‌  ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, January 25, 2015

പ്രധാനധ്യാപകരുടെ യോഗം-30/01/2015 2pm

30/01/2015 -2pm നു പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച്  നടക്കുന്ന പ്രധാനധ്യാപകരുടെ യോഗത്തിൽ കൃത്യ സമയത്തു തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു.കാര്യ പരിപാടി 


Saturday, January 24, 2015

USS പരീക്ഷ അറിയിപ്പ് 

USS പരീക്ഷക്ക്  രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ പഠന മാധ്യമം English ഉം ഒന്നാം ഭാഷ arabi , urudu , sanskrit എന്നിവയിൽ ഏതെങ്കിലും ആയ പരീക്ഷാർത്ഥി ഈ  വിഭാഗത്തിൽ First language II ഏതു ഭാഷ ആണ്  സ്വീകരിച്ചിരിക്കുന്നത്‌  എന്നത്  കൂടി online  വഴി ചേർക്കേണ്ടതുണ്ട് . അതായതു ഒന്നാം പേപ്പറിലെ രണ്ടാമത്തെ പാർട്ട്‌  ആയ  ഒന്നാം ഭാഷയുടെ വിഭാഗം 2  (BT ടെക്സ്റ്റ്‌  ബുക്കും  ആയി  ബന്ധപെട്ട  വിഭാഗം) ഏതാണ്  കുട്ടി  പഠിക്കുന്നതെന്ന്  ആണ്  ഉൾപ്പെടുത്തേണ്ടത്. അത്തരം  സ്കൂളുകൾ  താഴെ  പറയുന്ന  പ്രവർത്തികൾ കൂടി അടിയന്തിരമായി ചെയ്യേണ്ടതാണ് .
First   language  II  ന്  മാത്രമേ  ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന്  ശേഷം മാത്രമേ  തിരുത്തലുകൾ  വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ  ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ്‌  പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം  ഈ തിരുത്തലുകൾ വരുത്തിയ  സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section  ഇൽ അറിയിക്കേണ്ടതാണ്  .
1. സ്കൂളിൻറെ user name, password എന്നിവ ഉപയോഗിച്ച് ലോഗിണ്‍ ചെയ്യുക.
2. Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada  എന്നിവയിൽ ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത്  update ചെയ്തത്  വന്നിട്ട് ഉണ്ടോ എന്ന്  പരിശോധിക്കുക.
5. Make Final എന്ന ചെക്ക്‌  ബോക്സിൽ  ടിക്  മാർക്ക്‌ നല്കി  വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത്  അന്തിമമാക്കുക.

LSS/USS സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും  വിളിക്കുക  9633110208, 9895846021.

Friday, January 23, 2015

അറിയിപ്പ്

DRG -പരിശീലനം സംബന്ധിച്ച് 

            28/01 / 2015 ന് നടത്താൻ നിശ്ചയിച്ചിരുന്ന DRG പരിശീലനം 29 / 01 / 2015 മുൻ നിശ്ചയിച്ച പ്രകാരം അതാത് കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്     

എന്ന്   ബി  പി  ഒ  അറിയിക്കുന്നു 

 


         

വളരെ അടിയന്തിരം  - LSS/USS പരീക്ഷ  അറിയിപ്പ് 

LSS/USS പരീക്ഷക്ക്  രജിസ്റ്റർ ചെയ്യാൻ വിട്ട്  പോയ സ്കൂളുകൾക്കും വിദ്യാർത്ഥികളെ  ഇനിയും ഉള്പെടുതെണ്ട സ്കൂളുകൾക്കും കുട്ടികളുടെ വിവരങ്ങൾ തിരുത്തലുകൾ വരുത്തുന്നതിനും ഇപ്പോൾ ഒരിക്കൽ കൂടി അവസരം ഉള്ളതായി പരീക്ഷ ഭവൻ അറിയിക്കുന്നു. അത്തരം സ്കൂളുകൾ എത്രയും വേഗം ഈ അവസരം ഉപയോഗിക്കേണ്ടതാണ് .

site reset ചെയ്യേണ്ട ആവശ്യം  ഉള്ള സ്കൂളുകൾ ഉണ്ടെങ്കിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ  ബന്ധപെട്ട്  അവരുടെ site reset ചെയ്യേണ്ടതാണ്.  

Wednesday, January 21, 2015

ക്ലസ്റർ DRG പരിശീലനം-28/01/2015

പങ്കെടുക്കേണ്ടവരുടെ  വിവരം- ക്ലസ്റർ DRG പരിശീലനം 

പണിമുടക്ക്‌ സംബന്ധിച്ച്

പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക് 

നാളത്തെ (22.01.2015)ഹാജർ നില 23.01.2015 രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കെണ്ടതാണെന്ന്  എ.ഇ.ഓ.അറിയിക്കുന്നു.ഫോർമാറ്റ്‌  താഴെ.കൊടുക്കുന്നു.

Total strength- No.of employees present-No.of employees unauthorized abscent-No.of employees on authorized leave-No.of appliucations leave received.

Tuesday, January 20, 2015

LSS/USS പരീക്ഷ അറിയിപ്പ്

LSS/USS പരീക്ഷ അറിയിപ്പ് 

   2014-15  വർഷത്തെ LSS പരീക്ഷക്ക്‌  പയ്യന്നൂർ BEMLP സ്കൂൾ  സെന്ററിൽ രജിസ്റ്റർ  ചെയ്ത സെന്റ്‌ മേരിസ്  യു.പി സ്കൂൾ പയ്യന്നൂർ, പയ്യന്നൂർ സെൻട്രൽ യു.പി സ്കൂൾ, പയ്യന്നൂർ സൌത്ത്  എൽ. പി സ്കൂൾ എന്നീ സ്കൂളുകളുടെ  സെന്ററുകൾ രാമന്തളി  ചിതംബരനാദ്  സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്‌.

2014-15  വർഷത്തെ USS പരീക്ഷക്ക്‌  പയ്യന്നൂർ സെന്റ്‌ മേരിസ്  ഹൈസ്കൂൾ സെന്ററിൽ രജിസ്റ്റർ  ചെയ്ത ചെറുപുഴ പഞ്ചായത്തിലെ സ്കൂളുകളുടെ സെന്ററുകൾ പയ്യന്നൂർ AKASGVHSS സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്‌. പ്രധാനാധ്യാപകർ ഈ  മാറ്റം ശ്രദ് ധിക്കേണ്ടതാണ് .

സംശയങ്ങൾക്ക്   ബന്ധപെടുക  : 9895846021, 9633110208 

 

LSS/USSഅധ്യാപക പരിശീലനം

                       LSS/USSഅധ്യാപക പരിശീലനം 

ഈ വർഷത്തെ LSS/USS പരീഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്നതിനു എരമം- കുറ്റൂർ പഞ്ചായത്തിലെ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല  02-02-2015     തിങ്കളാഴ്ച  കാലത്ത്  10 മണിക്ക് കുറ്റൂർ ഗവ:യു പി സ്കൂളിൽ വെച്ച് നടക്കും പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും നാലാം തരത്തിലെയും ഏഴാം  തരത്തിലെയും  ഓരോ അധ്യാപകർ പങ്കെടുക്കണം.

Monday, January 19, 2015

ഇംഗ്ലീഷ് അധ്യാപക പരിശീലനം

പയ്യന്നൂര് ഉപജില്ലയിലെ എഴാംതരത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകര്ക്കായുള്ള ഏക ദിന പരിശീലനം 23/ 01/ 2015 വെള്ളിയാഴ്ച 10am മുതൽ ബി.ആർ.സി.ഹാളിൽ വെച്ച് നടക്കും.ബന്ധപ്പെട്ട അധ്യാപകർ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് എ.ഇ.ഒ .അറിയിക്കുന്നു.

Saturday, January 10, 2015

ഇംഗ്ലീഷ് ഫെസ്റ്റ്

ജനുവരി 15 മുതൽ ഫെബ്രുവരി 15 നുള്ളിൽ  പ്രൈമറി വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തണം.ഇതിനായി 13/ 01 / 15  ന് രാവിലെ 10 മണിക്ക് പയ്യന്നൂര് ബി.ആർ .സി.യിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ പയ്യന്നൂര് മുന്സിപാലിറ്റി,രാമന്തളി പഞ്ചായത്ത്‌ പരിധികളിൽ വരുന്ന വിദ്യാലയങ്ങളിലെ  നാലാം ക്ലാസ്സിൽ  ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ബന്ധപ്പെട്ട പ്രധാനധ്യപകർ പങ്കെടുപ്പിക്കണം എന്ന് എ.ഇ.ഒ .അറിയിക്കുന്നു.അവശേഷിക്കുന്ന പഞ്ചായത്തുകളിലെ അധ്യാപകരെ  15/ 01/ 2015 നും പങ്കെടുപ്പിക്കണം

Friday, January 9, 2015

എല്ലാ പ്രധാന അധ്യാപകരും സ്കൂളിലെ LPSA /UPSA മാരുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുത്ത മാതൃകാ ഫോറം അനുസരിച്ച് 13.01.15 ന്  മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .Thursday, January 8, 2015

റണ്‍ കേരള റണ്‍ -20/1/2015

 കണ്ണൂർ ജില്ല വിദ്യഭ്യാസ ഡെപ്യൂട്ടി  ഡയറക്ടർ ശ്രീ.ദിനേശൻ മഠത്തിൽ അയച്ച കത്ത്

ബന്ധപ്പെടേണ്ട നമ്പർ 
TO ALL HEADMASTERS/HEADMISTRESS GOVT/AIDED
നാളെ നടക്കുന്ന പ്രധാനാധ്യപകരുടെ യോഗത്തിന് വരുമ്പോൾ  ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാര മുള്ള 
വിവരം  ഓഫീസിലെ എഫ്  വിഭാഗത്തിൽ നേരിട്ട്  നൽകുക 
എന്ന്  എ  ഇ  ഒ  പയ്യന്നൂർ  ഫോറം ഇവിടെ ക്ലിക്ക്  ചെയ്താലും ലഭിക്കുന്നതാണ് 

Wednesday, January 7, 2015

LSS/USS

പ്രധാനധ്യാപകരുടെ യോഗം -9/01/15- 2pm

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരുടെയും (H .S ഉൾപ്പെടെ ) ഒരു യോഗം 9/ 01/ 2015 വെള്ളിയാഴ്ച 2 pm ന് പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തേണ്ടതാണ്.

Tuesday, January 6, 2015

ടെക്സ്റ്റ്‌ ബുക്ക്‌ 2015-2016  എൻട്രി നിശ്ചിത സമയത്തിനകം നൽകാൻ എല്ലാ പ്രധാനാധ്യപകരെയും  ഓർമ്മ പെടുത്തുന്നു 

Monday, January 5, 2015

സംസ്കൃതം ക്യാമ്പ്‌ ,സ്കോളർഷിപ്‌ പരീക്ഷ

ജനുവരി 17,18,19 തീയ്യതികളിൽ പയ്യന്നൂർ സെൻട്രൽ യു.പി. സ്കൂളിൽ വെച്ച് നടക്കുന്ന സംസ്കൃത ക്യാമ്പിൽ മുഴുവൻ യു.പി.സ്കൂളുകളിൽ നിന്നും 6 കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ്.registration  17ന്  രാവിലെ 9.30 ന് .

29/ 1 / 2015 നു BEMLP SCHOOL വെച്ച് നടക്കുന്ന സംസ്കൃതം സ്കോളർഷിപ്  പരീക്ഷക്ക് 5,6,7  ക്ലാസ്സുകളിലെ 2 കുട്ടികൾ വീതം പങ്കെടുക്കാവുന്നതാണ്.registration  രാവിലെ 10  ന്