Monday, February 29, 2016

 അറിയിപ്പ് 


       പ്രൈമറി   പ്രധാനാധ്യാപകരുടെ ഒരു  യോഗം  08. .03.2016  ന്  ചൊവ്വാഴ്ച   രാവിലെ  11 മണിക്ക്  ബി  ആർ  സി  ഹാളിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ കൃത്യസമയത്ത്  തന്നെ എത്തി ചേരണമെന്ന്‌  എ  ഇ  ഒ  അറിയിക്കുന്നു
അറിയപ്പ് 

          പയ്യന്നൂർ ഉപ ജില്ലയിലെ  L P , U P. ഹൈസ്കൂൾ  വിഭാഗം അറബി അധ്യായാപകരുടെ   മീറ്റിംഗ്  മാർച്ച്‌  ഒന്ന്  ചൊവ്വാഴ്ച രാവിലെ   9.30  മുതൽ പയ്യന്നൂർ ബി .ആർ .സി യിൽ നടക്കും അറബിക് അധ്യാപകർ  പങ്കെടുക്കുക

Friday, February 26, 2016

അറിയിപ്പ് 
'ഈസി ഇംഗ്ലീഷി'ന്(27.02.2016നു കോറോം ദേവി സഹായം സ്കൂളിൽ)   രണ്ട് കുട്ടികളെ പങ്കെടുപ്പിക്കണം.അവരുടെ creative works കൊണ്ടു വരാം.പാസ്പോർട്ട്‌ സൈസ് ഫോട്ടോയും..                                  (ഫോൺ)   9847480148 


Thursday, February 25, 2016


അറിയിപ്പ് 
ഗവ:സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റത്തിന് നാളെ(26.02.2016)കൂടി അപേക്ഷ സമർപ്പിക്കാവുന്നതും confirm ചെയ്യാവുന്നതുമാണ്.

Wednesday, February 24, 2016

പ്രൈമറി പ്രധാനധ്യപകരായി  ഉദ്യോഗ കയറ്റം  ലഭിക്കാൻ  അര്ഹരയവരുടെ താൽക്കാലിക മുൻ ഗണ ന  പട്ടിക  കാണുക  പരാതി  ഉണ്ടെങ്കിൽ  നിശ്ചിത  സമയത്തിന്  മുൻപായി  സമർപ്പിക്കണം 


Tuesday, February 23, 2016

LSS  പരീക്ഷ അറിയിപ്പ്
         27.02.2016 നു നടക്കുന്ന LSS പരീക്ഷയുടെ മൂല്യ നിർണയത്തിനായി നിയോഗിച്ച അധ്യാപകരുടെ  ഡ്യൂട്ടി ഉത്തരവ്  എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്. മെയിൽ പരിശോധിച്ചു അധ്യാപകരെ വിടുതൽ  ചെയ്യേണ്ടതാണ് .
                                                     
                                            

Monday, February 22, 2016

  എല്ലാ aided school പ്രധാനധ്യപകരുടെയും ശ്രദ്ധയ്ക്ക് 
ശംബള പരിഷ്കരണ സ്റ്റേറ്റ് മെൻറ് ക്യാമ്പ് മുഖേന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകരിച്ചതിന് ശേഷം മാത്രമേ സ്പാർക്കിൽ എൻട്രി നടത്താനും സ്റ്റെമെന്റ്റ്‌ എടുക്കാനും പാടുള്ളൂ .അല്ലാത്ത പക്ഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാനധ്യപകർ മാത്രമായിരിക്കും ഉത്തരവാദി എന്ന് എ ഇ ഒ അറിയിക്കുന്നു 
ഏതെങ്കിലും സ്കൂളിലോ  സൊസൈറ്റി കളിലോ 2015-2016   നടപ്പ്  വർഷത്തെ  ടെക്സ്റ്റ്‌  ബുക്കുകൾ  {ഒന്നാം / രണ്ടാം } വോള്യം  വിതരണം  ചെയ്യാതെ ഉണ്ടെങ്കിൽ  ഉടൻ തന്നെ  ഓഫീസിൽ അറിയിക്കണം  ആയതിന്റെ  ടൈറ്റിൽ പ്രകാരമുള്ള പട്ടികയും തയ്യാറാക്കി  നൽകണം 
എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 

Thursday, February 18, 2016

LSS/USS പരീക്ഷ അറിയിപ്പ് 
          LSS/USS പരീക്ഷയുടെ  ഇൻവിജിലെറ്റർ ആയി നിയമിക്കപ്പെട്ടവരിൽ BLO മാർ ഉണ്ടെങ്കിൽ  അവർക്കുള്ള BLO ക്ലാസ്സ്‌ 22.02.2016 തിങ്കളാഴ്ച്ച 3 മണിക്ക് നടത്തുന്നതാണെന്ന് ഡപ്പ്യുട്ടി തഹസിൽദാർ (ഇലക്ഷൻ) അറിയിച്ചിരിക്കുന്നു. അതുകൊണ്ട് LSS/USS പരീക്ഷയുടെ  ഇൻവിജിലെറ്റർ ആയി നിയമിക്കപെട്ട  അധ്യാപകരെ ഈ ഓഫീസിലെ ഉത്തരവ് ഇല്ലാതെ  ഒഴിവാക്കാൻ പാടുള്ളതല്ല എന്ന് എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു.

Monday, February 15, 2016

LSS/USS പരീക്ഷ അറിയിപ്പ് 
 LSS/USS പരീക്ഷയുടെ ചോദ്യ പേപ്പർ എത്തിയിട്ടുണ്ട്. ചീഫ്  സൂപ്രണ്ടുമാരും ഡപ്യുട്ടി ചീഫ്  സൂപ്രണ്ടുമാരും 17.02.16 നു മുൻപായി ഈ ഓഫീസിൽ നിന്നും ചോദ്യ പേപ്പർ സ്വീകരിക്കേണ്ടതാണ്.      
         LSS/USS പരീക്ഷയുടെ ഹാൾ ടിക്കറ്റ്‌  സൈറ്റിൽ  (നിലവിലുള്ള യുസർ നെയിം & പാസ്സ്‌വേർഡ്‌ ഉപയോഗിക്കേണ്ടതാണ്) ലഭ്യമായിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളുടെയും ഹാൾ ടിക്കറ്റ്‌ പ്രിന്റൌട്ട്  എടുത്ത്  പ്രധാനാധ്യപകർ ഒപ്പ് പതിപ്പിച്ച ശേഷം ബന്ധപ്പെട്ട സെന്ററിൽ സമർപ്പിച്ചു സെന്റര്   ചീഫ്  സൂപ്രണ്ടുമാരുടെ കൂടി  ഒപ്പ് മേടിച്ചതിനു ശേഷം മാത്രമേ വിദ്യാർത്ഥികൾക്ക്  വിതരണം ചെയ്യാൻ പാടുള്ളൂ. 
    ചീഫ്  സൂപ്രണ്ടുമാർ, ഡപ്യുട്ടി ചീഫ്  സൂപ്രണ്ടുമാർ, ഇൻ വിജിലേറ്റർമാർ എന്നിവരുടെ പരീക്ഷ ചുമതലയുടെ ഉത്തരവുകൾ എല്ലാ സ്കൂളുകൾക്കും ഇമെയിൽ  അയച്ചിട്ടുണ്ട് (സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു). ഉത്തരവുകൾ കിട്ടാത്ത പ്രധാനാധ്യപകർ 17.02.16 നു മുൻപായി ഈ ഓഫീസിൽ നിന്നും ഉത്തരവ്  നേരിട്ട്  മേടിക്കേണ്ടാതാണ്. പുനർവിന്യസിക്കപ്പെട്ട  അധ്യാപകരുടെ  ഡ്യൂട്ടി സംബന്ധിച്ച് അവർ ഇപ്പോൾ ജോലി  ചെയ്യുന്ന സ്കൂളുകളിലെ  പ്രധനാധ്യപകർക്കു വിവരം കൈമാറേണ്ടതാണ്. 

Friday, February 12, 2016

അറിയിപ്പ് 
ഗണിതം രസകരമാക്കുന്നതിന് 13.02.2016 ശനിയാഴ്ച കോറോം ദേവീസഹായംയു.പി സ്കൂളിൽ വെച്ച് ഗണിതോൽസവം നടത്തുന്നു.പള്ളിയറ ശ്രീധരൻ ഉദ്ഘാടനം നിർവഹിക്കും.ഏവർക്കും  സ്വാഗതം.വിശദവിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, February 10, 2016

വളരെ അടിയന്തിരം 
           എല്ലാ Govt/ Aided  സ്കൂൾ പ്രധാനധ്യാപകരും 2015-16 വർഷത്തെ വിദ്യാർത്ഥികളുടെ  UID/EID ലിസ്റ്റ്  (UID സൈറ്റിൽ നിന്നും എടുത്തത്‌) 12.02.16  നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 

Sunday, February 7, 2016

അറിയിപ്പ് 
      Aided സ്കൂളുകളിലെ 2011-12 വർഷം മുതലുള്ള നിയമന അംഗീകാരം ലഭിക്കാൻ  മുൻപ് പ്രൊപോസൽ സമര്പിച്ചു നിരസിക്കപെട്ട അധ്യാപക/അനധ്യാപക ജീവനക്കാരുടെ നിയമന പ്രൊപോസൽ പുന:സമർപ്പിക്കാൻ ബാക്കി ഉണ്ടെങ്കിൽ 2 ദിവസത്തിനകം പ്രൊപോസൽ  സമർപ്പിക്കേണ്ടതാണ്.

Wednesday, February 3, 2016

പ്രധാനാധ്യാപക യോഗം 
           ഉപ ജില്ലയിലെ പ്രധാനാധ്യാപക യോഗം 08.02.16 നു 2 മണിക്ക് BRC  ഹാളിൽ വച്ച് ചേരുന്നു. 
വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യങ്ങൾ സംബന്ധിച്ച്  വിവരങ്ങൾ നിശ്ചിത ഫോറത്തിലും എണ്ണത്തിലും  വിവരം സമർപ്പിക്കാൻ ആവശ്യപെട്ടിരിന്നുവെങ്കിലും ഇതോടൊപ്പം  ചേർത്ത പട്ടികയിലെ വിദ്യാലയങ്ങൾ വിവരം സമർപ്പിച്ചിട്ടില്ല അതുകൊണ്ട് പട്ടികയിൽ  ചേർത്ത എണ്ണം ഫോറം ഉടൻ തന്നെ ഓഫീസിൽ സമര്പ്പികെണ്ടാതാണ്  പട്ടിക കാണുക 

Tuesday, February 2, 2016

അറിയിപ്പ് 
E.L.T.I.F (English Language Teacher Interaction Forum)Kankol, ഇംഗ്ലീഷ് അധ്യാപകർക്കായുള്ള ഏകദിന പരിശീലനപരിപാടി 06.02.2016 ശനിയാഴ്ച രാവിലെ 9.30 മുതൽ വലിയചാൽ ഗവ.എൽ .പി സ്കൂളിൽ നടത്തുന്നു.ഡോ .പി .ഭാസ്കരൻ നായർ ,ടി.എ.മാത്യു.എന്നിവർ നേതൃത്വം നല്കുന്നു.ഏറെ പ്രയോജനപ്രദമായ ഈ പരിപാടിയിൽ പരമാവധി അധ്യാപകർ  പങ്കെടുക്കേണ്ടതാണ് . contact no:9447685543
എല്ലാ GOVT / AI DED  പ്രധാനധ്യപകരുടെയും  ശ്രദ്ധയ്ക്ക് 
താങ്കളുടെ വിദ്യാലയത്തിൽ കെട്ടിടത്തിൽ ആസ്ബെട്ടോസ്  ഷീറ്റ്  ഉപയോഗിച്ചിട്ടുണ്ട്  എങ്കിൽ  ആ വിവരം  ഇന്നു  5  മണിക്ക്  മുപായി  ഓഫീസിൽ  ഫോൺ വഴി  അറിയിക്കണം .ഉണ്ടെകിൽ  മാത്രം  അല്ലാത്തവർ  വിളിക്കേണ്ടതില്ല 
പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 
ഫെബ്രുവരി 6 (ശനിയാഴ്ച )ന്  കോറോം ദേവീ സഹായം യു.പി.സ്കൂളിൽ നടത്താനിരുന്ന ഇംഗ്ലീഷ് ഫെസ്റ്റ് മാറ്റി വെച്ച വിവരം അറിയിക്കുന്നു.പുതിയ തീയതി പിന്നീട് അറിയിക്കും.