Wednesday, July 29, 2015സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹയം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുംwww.socialsecuritymission.gov.in-ല്‍ രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം 2015 -2016  ഉൽഘാടനം  വിവിധ പരിപാടികളോടെ 31-07-2015  ഏറ്റുകുടുക്ക എ യു പി  സ്കൂളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു പങ്കളിത്തമാകട്ടെ പരിപാടിയുടെ വിജയം 

Saturday, July 25, 2015

പയ്യന്നൂര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമായ പാഠപുസ്തകങ്ങൾക്ക് ഇവിടെ click ചെയ്ക 

Friday, July 24, 2015
ടെക്സ്റ്റ്‌ ബുക്ക്‌ വിതരണം 2015-2016  സംബന്ധിച്ച് പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്ന അടിയന്തിര നിർദേശം (കൃത്യമായ കണക്ക് വിവരം മാത്രമേ നൽകാൻ പാടുള്ളൂ )

ഓരോ സ്കൂളുകൾക്കും ഇനി ലഭിക്കാനുള്ള ടെക്സ്റ്റ്‌ ബുക്കുകളുടെ വിവരം ഇതോടൊപ്പം ചേർത്ത മെയിൽ ഐ  ഡി യിലേക്ക്    നാളെ അതായത് 25-07-2015  ഉച്ചയ്ക്ക് 2 മണിക്ക് മുപായി  വിവരം നൽകണം .പുസ്തകങ്ങൾ പൂർണമായി ലഭിച്ചവർ 

എല്ലാ പുസ്തകങ്ങളും ലഭിച്ചു എന്ന സർട്ടിഫിക്കറ്റ് അയക്കണം 
 വിവരം അയക്കേണ്ട മെയിൽ  ഐ  ഡി   aeofsectionpayyannur@gmail.com
പയ്യന്നൂർ ഉപജില്ലാ  അറബിക് ക്വിസ് മത്സരം 28-07-2015 ന് ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ  ബി  ആർ  സി  യിൽ വെച്ച്  നടക്കും എൽ പി  രണ്ട് കുട്ടികൾ ,യു പി രണ്ട് കുട്ടികൾ എച്  എസ്സ്  രണ്ട് കുട്ടികൾ എച് എസ്  എസ് രണ്ട് കുട്ടികൾ പ്രകാരം പങ്കെടുക്കണം 
2015-2016 വർഷത്തെ പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ നാല് മാസത്തെ  സ്റ്റൈപന്റ് 31-07-2015 ന് തളിപറമ്പ് നോർത്ത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  വിതരണം ചെയ്യുന്നുണ്ട്  എന്ന് ഐ ടി  ഡി  പി  കണ്ണൂര്  പ്രൊജക്റ്റ്‌ ഓഫീസർ അറിയിക്കുന്നു 
*കായികാദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ജൂലായ് 

27 ന് GHSS വെള്ളൂരിൽ നടക്കും. * *പ്രവൃത്തി 

**പരിചയ അദ്ധ്യാപക പരിശീലനം **ജൂലായ് 27 ന് 

തന്നെ തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ 

നടക്കും.** പയ്യന്നൂർ  ഉപജില്ലയിലെ എല്ലാ കായിക / 

പ്രുവൃത്തിപരിചയ അദ്ധ്യാപകരും പങ്കെടുക്കണം.*

Thursday, July 23, 2015

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പ്രശ്നോത്തരി മത്സരം 24-07-2015 നു രാവിലെ 9.30 മണിക്ക് പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് കേളോത്ത് വെച്ച് നടക്കുന്നതാണ് എൽ പി യു  പി  എച് എസ്  എച് എസ് എസ് എന്നി വിഭാഗങ്ങളിൽ നിന്ന് സ്കൂൾ തല വിജയികളിൽ നിന്ന് ഒരു കുട്ടിയെ വീതം പങ്കെടുപ്പികെണ്ടാതാണ് 
സമയക്രമം എൽ  പി 9.30 
യു  പി 10.30 
എച് എസ് 11.30 
എച്  എസ് എസ്   12.30 

Wednesday, July 22, 2015

എല്ലാ പ്രധാനധ്യപകരെയും സൊസൈറ്റി സെക്രട്ടറി മാരെയും  അറിയിക്കുന്നത് 23-07-2015 ന് ശേഷം 2015 -2016 ലെ ഒന്ന് മുതൽ എട്ട് വരെയുള്ള സൗജന്യ ടെക്സ്റ്റ്‌ ബുക്ക്‌വിദ്യാലയത്തിൽ  പരിശോധനയിൽ അധികമായി കണ്ടെത്തിയാൽ ആയതിന്റെ വില പ്രധാനധ്യപകരിൽ നിന്ന് ഈടാക്കുന്നതാണ് 
വിദ്യാഭ്യാസ കലണ്ടർ വില 23 രൂപ ഒടുക്കാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും തുക ഓഫീസിൽ ഒടുക്കണം 
BUDGET ESTIMATE വിവരങ്ങൾ സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും നാളെ ഓഫീസിൽ സമർപ്പിക്കണം 
സ്കൂളിലെ പാചക തൊഴിലാളി കൾക്കായി 25-7-2015  ന് ശനിയാഴ്ച രാവിലെ 10-30 മണിക്ക് ബി ആർ  സി  പയ്യന്നൂരിൽ വെച്ച്  ഒരു ദിവസത്തെ ഒരിയെന്റെഷൻ ക്ലാസ്സ്‌ നടത്തുന്നു സ്കൂൾ  പ്രധാനധ്യപകർ പാചക തൊഴിലാളി യെ വിവരം അറിയിക്കേണ്ടതാണ് 

Tuesday, July 21, 2015

ജൂലൈ 15 അധ്യാപകരുടെ സ്ഥിതി വിവര കണക്ക് സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ വിദ്യാലയങ്ങളും നാളെ  തന്നെ സമർപ്പിക്കണം 
പയ്യന്നൂർ ഉപജില്ലയിലെ ടെക്സ്റ്റ്‌ ബുക്ക്‌  സൊസൈറ്റി  സെക്രടറി മാരുടെ  ഒരു അടിയന്തിര യോഗം  നാളെ  22-07-2015 നു 10.30 മണിക്ക്  എ  ഇ  ഒ  ചേംബറിൽ ചേരുന്നതാണ്  എല്ലാവരും  കൃത്യ  സമയത്ത്  എത്തിച്ചേരണം  എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 
പയ്യന്നൂർ ഉപജില്ല സയൻസ് ക്ലബ്‌  പ്രവർത്തന ഉത്ഘാടനവും പാട്ടിയമ്മ യു പി സ്കൂളിലെ എൽ എസ് എസ് ,യു എസ്  എസ്സ്  വിജയികൾക്കുള്ള അനുമോദനവും  2015 ജൂലൈ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് പാട്ടിയമ്മ എ യു  പി  സ്കൂളിൽ വെച്ച്  നടക്കുന്നു .വിദ്യാലയത്തിലെ സയൻസ് ക്ലബ്‌ സെക്രടറി മാർ പങ്കെടുക്കണം 

Monday, July 20, 2015

സ്കൂൾ യൂണിഫോറം 2014 -2015 
2014-2015 വർഷത്തെ ധനവിനിയോഗ പത്രം സമർപ്പിക്കാൻ  ഇനിയും ചില എയ്ഡ്‌ ഡ് വിദ്യാലയങ്ങൾ ബാക്കിയുള്ളതിനാൽ 2015 -2016 വർഷത്തെ തുക ലഭിക്കാൻ കാലതാമസം നേരിട്ടതായി അറിയിക്കുന്നു .പ്രസ്തുത വിദ്യാലയങ്ങളുടെ പേര് വിവരം ബ്ലോഗിൽ പരസ്യപെടുത്താൻ നിർബന്ധിതനായി തീരുന്ന സാഹചര്യം അറിയിക്കുന്നു  ആയതിനാൽ പ്രസ്തുത വിദ്യാലയങ്ങൾ നാളെ 21-07 -2015 ന് 11 മണിക്ക് മുപായി ഓഫീസിൽ എത്തിക്കേണ്ടതാണ്  പ്രസ്തുത വിദ്യാലയത്തിന്റെ മെയിൽ പരിശോധിക്കുക 
എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്നത്  യാതൊരു കാരണ വശാലും ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിൽ അധികമായി ടെക്സ്റ്റ്‌  ബുക്ക്‌ വിദ്യാലയത്തിൽ ഉണ്ടാകാൻ പാടില്ല 
ടെക്സ്റ്റ്‌ അധികമായി കണ്ടെത്തിയാൽ ആയതിന്റെ തുക പ്രധാനധ്യപകരിൽ നിന്നും ഈടാക്കുന്നതാണ് 
ടെക്സ്റ്റ്‌ ബുക്ക്‌  സൊസൈറ്റി സെക്രടറി മാരുടെ ശ്രദ്ധയ്ക്ക് 
താങ്കളുടെ സൊസൈറ്റി യിൽ ബാക്കിയുള്ള ടെക്സ്റ്റ്‌ ബുക്കുകൾ ഉടൻ തന്നെ ഉപജില്ലാ വിദ്യാഭ്യസ ഓഫീസിൽ (ലിസ്റ്റ് ക്ലാസ്സ്‌ തിരിച് ) എത്തിക്കേണ്ടതാണ് 
ക്ലസ്റ്റ്ർ പരിശീലനം - പുതുക്കിയ പട്ടിക
ജൂലൈ 30  ലെ ഐ ഇ ഡി സി  ക്യാമ്പ് ജൂലൈ 29 ലേക്ക് മാറ്റിയതായി എല്ലാ പ്രധാനധ്യപകരെയും അറിയിക്കുന്നു 

Friday, July 17, 2015

സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ) 176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.) പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത കാരണം ടി ഉത്തരവ് , പുതിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി 
പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.*

Thursday, July 16, 2015

22-7- l5 ന് നടക്കേണ്ട ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുന്നു എന്ന് ബി പി ഒ അറിയിക്കുന്നു  
അന്നേ ദിവസത്തെ ക്യാമ്പ് 25-7 -2015 നു നടക്കും 


  • വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം* *ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും ജൂലായ് 19 ന് ഞായറാഴ്ച ജില്ലാ ടെക്സ്റ്റ്‌ബുക്ക്‌ ഹബ്ബിൽ നിന്നും (കാനത്തൂർ യു പി സ്കൂൾ) കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റിയ പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 20 ന് തന്നെ സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്. ജൂലായ് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പാഠപുസ്തകം വിതരണം പൂർത്തീകരിക്കണം. * *എല്ലാ സൊസൈറ്റി സെക്രട്ടറിമാരും ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് തിങ്കളാഴ്ച തന്നെ **പാഠപുസ്തകങ്ങൾ **വിതരണം ചെയ്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

Wednesday, July 15, 2015

ALL AIDED SCHOOL HEADMASTER ONLY FREE UNIFORM 2015-2016


 ALL AIDED SCHOOL HEADMASTER ONLY FREE UNIFORM 2015-2016
2015-2016 വർഷത്തിൽ AIDED വിദ്യാലയത്തിലെ കുട്ടികൾക്ക്  സൗജന്യ യൂണി ഫോറം അനുവദിക്കുന്നതിന് ഇതോടൊപ്പമുള്ള നിശ്ചിത ഫോറം A 4  ഷീറ്റിൽ പ്രിന്റ്‌ എടുത്ത് (16-05-2015 ന്  5 മണിക്ക് മുപായി പ്രത്യേക ദൂതൻ വശം ഓഫീസിലെ എഫ് വിഭാഗത്തിൽ നേരിട്ട് നൽകുവാൻ എല്ലാ aided സ്കൂൾ പ്രധാനധ്യപകരെയും അറിയിക്കുന്നു .കാലതാമസം പാടില്ല  വിവരം നാളെ ഡി ഡി യി ലേക്ക് നല്കേണ്ടതാണ് ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ഫോറം മെയിൽ  ലേക്ക്  അയച്ചിട്ടുണ്ട് 

Monday, July 13, 2015

14-7-2015 ലെ യോഗത്തിൽ വരുമ്പോൾ പുതുക്കിയ നിരകിലുള്ള വിദ്യാരംഗം  രെജിസ്ട്രേഷൻ തുക  കൊണ്ടുവരണം എൽ പി  100 യു പി 200  ഹൈ സ്കൂൾ 300  തുക ഓഫീസിൽ അടച്ച് രശീതി കൈപ്പറ്റണം 
BUDGET  2016-2017 തയ്യാറാക്കൽ  സ്കൂളുകൾ സമർപ്പികേണ്ട ഫോറം ഡൌണ്‍ ലോഡ്  ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് ഫോറം പ്രകാരം 20-7-2015 ന് മുപായി സമർപ്പിക്കണം കൂടാതെ സ്കൂളുകളുടെ മെയിൽ ഐ ഡി യിലേക്കും അയച്ചിട്ടുണ്ട് സ്കൂളുകൾ സമര്പ്പിക്കേണ്ട ഫോറം 
annexure 1 ,111 ,vi ,vii ,number of employees കൂടുതൽ വിവരങ്ങൾക്ക് ഓഫീസിലെ എ വിഭാഗത്തിൽ ബന്ധപെടുക 
I E D C  MEDICAL CAMP 2015-16
പട്ടിക പ്രകാരം കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ പ്രധാനധ്യപകർ ശ്രദ്ധിക്കണം  പട്ടിക കാണുക 
ഉച്ച ഭക്ഷണം പാചക കൂലി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചു  ഉത്തരവ് കാണുക  ഒന്ന് രണ്ട് 

ജൂലൈ 21  ചാന്ദ്ര ദിനം അദ്ധ്യാപകര്ക്ക്  ക്ലാസ്സ്‌ നടത്തുന്നതിനുള്ള  കുറിപ്പ് താങ്കളുടെ മെയിൽ ഐ  ഡി  യിലേക്ക് അയച്ചിട്ടുണ്ട്  എന്ന്  പ്രധാനധ്യപകരെ അറിയിക്കുന്നു 

Friday, July 10, 2015


ഈ വര്ഷത്തെ സ്കൂൾ തല വിജ്ഞാനോത്സവം സംബന്ധിച്ച് അധ്യാപകർക്കായി പരിശീലനം നൽകുന്നു  ഗവ ഹൈ സ്കൂൾ  വയക്കരയിലും ബി ആർ സി പയ്യന്നുരിലും വെച്ച് 15-07-2015 ന് നടക്കുന്ന പരിപാടിയിൽ ബന്ധപെട്ട അധ്യാപകർ പങ്കെടുക്കണ മെന്ന് അറിയിക്കുന്നു 

Tuesday, July 7, 2015

സുബ്രതോ മുഖർജി  ഫുട്ബാൾ 15-07-2015 ,16-07-2015 തിയ്യതികളിലായി ഗവ ഹയർ സെക്കണ്ടറി  സ്കൂൾ  വെള്ളൂരിൽ  വെച്ച് നടക്കും  15-07-2015 , അണ്ടർ -14   വിഭാഗത്തിലും 16-07-2015ന്അണ്ടർ17 വിഭാഗത്തിലും മത്സരം നടക്കും 
പ്രധാനാധ്യപകരുടെ ശ്രദ്ധയ്ക്ക് 
താങ്കൾ സമർപ്പിച്ച  താങ്കളുടെ വിദ്യാലയത്തിന്റെ ഇമെയിൽ  ഐ ഡി  യിലേക്ക്  സന്ദേശങ്ങൾ  അയച്ചിട്ടുണ്ട്  സന്ദേശം മെയിൽ വഴി  ;ലഭിക്കുന്നുണ്ട് എന്ന്  ഉറപ്പ് വരുത്തുക 

TEXT BOOK

TEXT BOOK MOST URGENT 
GOVT / AIDED / HIGH SCHOOL പ്രധാനാധ്യപകരെയും അറിയിക്കുന്നത്  2015 -2016 ൽ നാളിതുവരെ യായി  താങ്കളുടെ വിദ്യാലയത്തിൽ  ലഭിച്ച  ടെക്സ്റ്റ്‌ ബുക്ക്‌  വിവരം 08-07-2015  ന്  4 മണിക്ക്  മുപായി  ഐ  ടി  സ്കൂൾ  സൈറ്റിൽ  TEXT BOOK MONITORING  എന്ന ലിങ്കിൽ  നൽകേണ്ടതാണ് .അതാത്  വിദ്യാലയത്തിൽ TEXT  BOOK ലഭിച്ചു എന്ന് ഉറപ്പ്  വരുത്തേണ്ടത്  പ്രധാനധ്യപകരുടെ ചുമതല യാണെന്ന്  അറിയിക്കുന്നു 

Friday, July 3, 2015

വളരെ അടിയന്തിരം 

                 2015-16 വർഷത്തെ തസ്തിക നിർണയ പ്രൊപോസൽ  ജൂലൈ 8 നു മുൻപായി  സമര്പ്പിക്കേണ്ടതാണ്.  ജൂണ്‍ 16 ലെ ബ്ലോഗ്‌ പോസ്റ്റിൽ ഉള്ള നിർദേശങ്ങൾ പ്രകാരം ഉള്ള മുഴുവൻ  രേഖകളും (UID സൈറ്റിലെ കുട്ടികളുടെ ലിസ്റ്റ് ഒഴികെ)  പ്രോപോസളിനോടൊപ്പം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ജൂണ്‍ 16 ലെ ബ്ലോഗ്‌ പോസ്റ്റിൽ ഉള്ള ഫോറങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ് . 

അറിയിപ്പ് 

മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ്.എസ് / യു.എസ്.എസ്, നാഷണൽ  സ്കോളർഷിപ് എന്നീ സ്കോലർഷിപ്പുകളുടെ 2015-16  വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ 2015 ജൂലൈ 06  ന്   മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പിന്നീട്  ലഭിക്കുന്ന  വിവരങ്ങൾ പരിഗണിക്കുന്നതല്ലന്ന്  പ്രത്യേകം  ഓര്മ്മിപ്പിക്കുന്നു. വിശദ  വിവരങ്ങൾക്ക്  ജൂണ്‍  22 ലെ ബ്ലോഗ്‌  പോസ്റ്റ്‌ കാണുക.

Wednesday, July 1, 2015

പയ്യന്നൂർ ഉപജില്ല സ്കൌട്ട് ജനറൽ ബോഡി 10 -7 -2015 ന്  ബി ആർ സി ഹാളിൽ നടക്കും 
പയ്യന്നൂർ ഉപജില്ല  വിദ്യാരംഗം ജെനറൽ  ബോഡി  08-07-2015  ന്  ഉച്ചയക്ക് 2 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുo   ഏ ക്സി കുട്ടിവ്‌ യോഗം 11 മണിക്ക് നടക്കും  വിദ്യാരംഗം വിദ്യാലയ ചുമതലയുള്ള അധ്യാപകർ പങ്കെടുക്കണം പുതുക്കിയ മാന്വൽ പ്രകാര മുള്ള വിഹിതം കൊണ്ടു വരണംഎൽ പി 100  യു പി  2 00 രൂപ ഹൈ സ്കൂൾ 300 
ജൂലൈ മാസത്തെ സ്കൂൾ പ്രവർത്തന കലണ്ടർ ഇവിടെ ക്ലിക്ക് ചെയ്യുക 
മുന്നേറ്റം സബന്ധിച്ച നിർദേശം ഇവിടെ ക്ലിക്ക്  ചെയ്യുക 
ഒ.ഇ.സി. ലംപ്‌സംഗ്രാന്റ് വിതരണം ഓണ്‍ലൈനാവുന്നു നിർദേശം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക 
ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം 2015-16 മുതല്‍ ഓണ്‍ലൈനായി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിജ്ഞാപനം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ നാല് മുതല്‍ 30 വരെ ഐ.റ്റി@സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.scholarship.itschool.gov.in, www.bedd.kerala.gov.inഎന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം
ഗവ വിദ്യാലയത്തിലെ പ്രൈമറി അധ്യാപകരുടെ സ്ഥലം മാറ്റം ഉത്തരവ്  പുതിയത്  .................
 ഒരു വിദ്യാലയത്തിൽ എന്തെല്ലാം രെജിസ്ടർ ഉണ്ടായിരിക്കണം അറിയുവാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക  
2015-2016 ലെ പ്രി മെട്രിക് സ്കോളർഷിപ്പ്‌  അപേക്ഷ ക്ഷണിച്ചു 
സർക്കുലർ ഒന്ന് രണ്ട് മൂന്ന്  നാല് 

സുബ്രതോ മുഖർജി ഫുട്ബോൾ സബ്ജൂനിയർ(06-07-2015 നും  ,സീനിയർ07-07-2015നും  തിയ്യതികളിലായി ഗവ ഹൈ സ്കൂൾ വെള്ളൂരിൽ വെച്ച് നടത്താനിരുന്ന പരിപാടി  റദ്ദ്‌ ചെയ്തിരിക്കുന്നു പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നു