Tuesday, March 14, 2017
പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 15 -03 -2017
ഉച്ചയ്ക്ക് രണ്ട് മണിക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും യോഗത്തിൽ എല്ലാവരും കൃത്യ സമയത്തു എത്തിച്ചേരണം
അജണ്ട : പയ്യന്നൂർ ഉപജില്ലാ തല മികവുത്സവം
പഞ്ചായത്ത് / നഗര സഭ യുമായി ആലോചിച്ചുള്ള അവധിക്കാല ക്യാമ്പുകൾ നടത്തുന്ന പ്രൊപോസൽ യോഗത്തിൽ വരുമ്പോൾ കൊണ്ടുവരണം
എന്ന് എ ഇ ഒ
Friday, March 10, 2017
ടൂർ ടി എ സംബന്ധിച്ച അറിയിപ്പ്
ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ട GOVT UP,GOVT LP, AIDED PRIMARY സ്‌കൂളുകൾക്ക് ടൂർ ടി എ BIMS വഴി അലോട്ട് ചെയ്ത് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. പ്രധാനാധ്യാപകർ BIMS വഴി ബിൽ തയ്യാറാക്കി ഈ ഓഫീസിൽ നിന്നും മേലൊപ്പ് വാങ്ങി 15-03-2017 നു മുൻപായി ട്രെഷറിയിയിൽ സമർപ്പിക്കേണ്ടതാണ്. 15-03-2017 നു മുൻപായി ബില്ല് സമർപ്പിക്കാത്തവരും അധികം തുക ലഭിച്ചവരും BIMS വഴി തന്നെ തുക സറണ്ടർ ചെയ്യേണ്ടതാണ്.
മുൻ വർഷങ്ങളിൽ എന്ന പോലെ ടി എ ബില്ല് തയ്യാറാക്കുകയും അതോടൊപ്പം BIMS വഴി തയ്യാറാക്കിയ ബില്ലും ടൂർ ഡയറി സഹിതം ഈ ഓഫീസിൽ മേലൊപ്പിനായി സമർപ്പിക്കേണ്ടതാണ്. (2 കോപ്പി സമർപ്പിക്കണം)
വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്ത്
GOVT LP TOUR T A
GOVT UP TOUR T A
AIDED PRIMARY TOUR T A
സി വിഭാഗം : അറിയിപ്പ്
എയ്ഡഡ് സ്കൂൾ മാനേജർമാർ, പ്രധാനാധ്യാപകർ എന്നിവരുടെ അറിവിലേക്കായി :
2013-14 വർഷം സ്കൂൾ മെയിന്റനൻസ് ഗ്രാൻറ് BIMS വഴി അനുവദിച്ചു ഉത്തരവ് ലഭിച്ചിട്ടുള്ള സ്കൂളുകൾ (DDE യുടെ കത്ത്, ലിസ്റ്റ് എന്നിവ കാണുന്നതിനായി ക്ലിക്ക് ചെയ്യുക) അവരവർക്കു അനുവദിച്ച തുകക്കുള്ള ബിൽ BIMS വഴി തയ്യാറാക്കി ഈ ഓഫിസിൽ നിന്നും മേലൊപ്പ് വാങ്ങി മാർച്ച് 15 നു മുൻപായി ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്. മാർച്ച് 15 നു മുൻപായി ബിൽ സമർപ്പിക്കാത്ത സ്കൂളുകളും തുക അധികം ലഭിച്ച സ്കൂളുകളും ടി തുക BIMS വഴി തന്നെ സറണ്ടർ ചെയ്യണമെന്നും അറിയിക്കുന്നു. ബിൽ സമർപ്പിക്കുമ്പോൾ 2013-14 വർഷം ഈ ഓഫീസിൽ നിന്നും സ്കൂൾ മെയിന്റനൻസ് ഗ്രാൻറ് അനുവദിച്ച ഉത്തരവ് കൂടി സമർപ്പിക്കേണ്ടതാണ്
Thursday, March 9, 2017
2018 മുതൽ 31/ 05 / 2020 വരെയുള്ള കാലയളവിൽ വിരമിക്കുന്ന അദ്ധ്യാപക/അദ്ധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകങ്ങൾ ശമ്പളനിർണയ പരിശോധന നടത്തുന്നതിനായി നാളെ 5 മണിക്കുള്ളിൽ (10/ 03/ 2017 ) ഈ ഓഫീസിലെത്തിക്കേണ്ടതാണ് .
Tuesday, March 7, 2017
L P ICT TEXT BOOK(കളിപ്പെട്ടി )TRAINING
L P - I C T TEXT BOOK (കളിപ്പെട്ടി ) പരിശീലനത്തിന്റെ പയ്യന്നൂർ ഉപജില്ലയിലെ അവസാന ബാച്ച് മാർച്ച് 9 ന് 09:30 മുതൽ ( രണ്ട് ദിവസം) പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വച്ച് നടക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ബാക്കിയുള്ള എല്ലാ അധ്യാപകരോടും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനാധ്യാപകർ നിർദേശം നൽകേണ്ടതാണ്.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട സ്കൂൾ തല വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.പ്രൊഫോർമ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി 08.03.2017 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സുപ്രീം കോടതി ഉത്തരവനുസരിച്ച് D.P.I ആവശ്യപ്പെട്ടതാകയാൽ ഈ വിഷയത്തിൽ പ്രത്യേക പരിഗണന നൽകേണ്ടതാണ്.പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തിയ ഈ പ്രൊഫോർമ AEO മേലൊപ്പ് വെച്ച് 09.03.2017 നു D.P.I ഓഫീസിൽ ദൂതൻ മുഖേന നേരിട്ട് സമർപ്പിക്കേണ്ടതുണ്ട്.പ്രൊഫോർമ ഇ മെയിൽ മുഖേനഅയച്ചിട്ടുണ്ട്.
അറിയിപ്പ്
2017 ലെ എസ് എസ് എൽ സി / ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കുന്ന വേളയിൽ ഇത്തരം പരീക്ഷകളുടെ ക്രമീകരണത്തിനും നടത്തിപ്പിനും തടസവും വരാത്ത രീതിയിലും അധ്യാപകരുടെ പരീക്ഷ ജോലികൾക്കും ബുദ്ധി മുട്ടുണ്ടാകാത്ത വിധത്തിലും മതിയായ സൗകര്യങ്ങൾ ലഭ്യ മായ സ്‌കൂളിൽ പ്രൈമറി തലത്തിലുള്ള ക്‌ളാസ്സുകൾ നടത്താവുന്നതാണ് എന്ന് പൊതു വിദ്യ ഭ്യാസ ഡയറക്ട്രരുടെ ഉത്തരവ് QIP / 1 / 1 / 2017 തിയ്യതി 03 -03 -2017 പ്രകാരം അറിയിക്കുന്നു
Saturday, March 4, 2017
"കണ്ണൂരിനെ അറിയാൻ" - പ്രശ്നോത്തരി
കണ്ണൂർ ഡയറ്റ് നടത്തുന്ന "കണ്ണൂരിനെ അറിയാൻ" പ്രശ്നോത്തരിയുടെ പയ്യന്നൂർ ഉപജില്ലാതല മത്സരം 09-03-2017 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സിയിൽ വച്ച് നടക്കും. സ്‌കൂൾ തല മത്സരത്തിൽ വിജയിച്ച ഒരു കുട്ടിയുടെ പേര് 06-03-2017 നു മുൻപായി ബി ആർ സിയിൽ നൽകേണ്ടതാണ്.
Friday, March 3, 2017
പ്രീ പ്രൈമറി കുട്ടികളുടെ എണ്ണം അറിയിക്കുന്നത് സംബന്ധിച്ച അറിയിപ്പ് (GOVT & AIDED)
പ്രീ പ്രൈമറി നിലവിലുള്ള ഗവണ്മെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് 04-03-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
എൽ എസ് എസ് /യു എസ് എസ് പരീക്ഷ അറിയിപ്പ്
എല്ലാ പ്രധാനാധ്യാപകരും തങ്ങളുടെ സ്‌കൂളുകളിൽ നിന്ന് എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഇൻവിജിലേറ്റർമാരായി നിയമിക്കപ്പെട്ടിട്ടുള്ള അധ്യാപകരോട് പരീക്ഷ കേന്ദ്രം ചീഫ് സൂപ്രണ്ട് മുൻപാകെ പരീക്ഷ ദിവസമായ നാളെ (04-03-2017) രാവിലെ ഒൻപത് മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകേണ്ടതാണ്.
Thursday, March 2, 2017
അറബിക് അധ്യാപക സംഗമം
പയ്യന്നൂർ ഉപജില്ല എൽ പി/യു പി /ഹൈസ്‌കൂൾ അറബിക് അധ്യാപകരുടെ പീരിയോഡിക്കൽ കോംപ്ലക്സ് മീറ്റിംഗ് വെള്ളിയാഴ്‌ച (03-03-2017) രാവിലെ 09-30 നു പയ്യന്നൂർ ബി ആർ സിയിൽ നടക്കും. മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കണമെന്നു ഉപജില്ലാ അധ്യാപക കോംപ്ലക്സ് സെക്രട്ടറി അറിയിക്കുന്നു.(9446775620)
Wednesday, March 1, 2017
Subscribe to:
Posts (Atom)




