സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച DDE യുടെ ഉത്തരവ് അധ്യാപകരുടെ ലിസ്റ്റ് എന്നിവ കാണുക
Wednesday, March 29, 2017
30-03-2017 നു നടക്കുന്ന വാർഷിക പരീക്ഷ സംബന്ധിച്ച് S S A പ്രൊജക്റ്റ് ഡയറക്ടറുടെ അടിയന്തിര സർക്കുലർ
Tuesday, March 28, 2017
സംസ്ഥാന തലത്തിൽ നടന്ന ന്യു മാത്‍സ് പരീക്ഷയിൽ കണ്ണൂർ ജില്ലയ്ക്കു മികച്ച വിജയം ആയതിൽ രണ്ടു കുട്ടികൾ പയ്യന്നൂർ ഉപജില്ലയുടെ അഭിമാനം
നന്ദന ടി കെ ജീ എച് എസ് എസ് മാതമംഗലം ജിജിൻ ശ്രീധർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി കണ്ടങ്കാളി കുട്ടികൾക്ക് ബ്ലോഗിന്റെ അഭിനന്ദനങ്ങൾ
നന്ദന ടി കെ ജീ എച് എസ് എസ് മാതമംഗലം ജിജിൻ ശ്രീധർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി കണ്ടങ്കാളി കുട്ടികൾക്ക് ബ്ലോഗിന്റെ അഭിനന്ദനങ്ങൾ
Monday, March 27, 2017
30-03-2017 ന് വാർഷിക പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.
എല്ലാ പ്രധാനാധ്യാപകരും സർക്കുലറിലെ നിർദേശങ്ങൾക്കനുസരിച്ച് പരീക്ഷ നടത്തേണ്ടതാണ്.
H M CONFERENCE ON 28-03-2017, 02:30 P M AT B R C PAYYANUR
മുഴുവൻ ഗവ:/ എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെയും ഒരു യോഗം നാളെ (28--03--2017) 02:30 നു പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്. മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
എച്ച് എം ഫോറം കൺവീനരുടെ അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിൽ നിന്നും ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്നവരുടെ വകയായി ഉപജില്ലയിലെ എല്ലാ പ്രൈമറി പ്രധാനാധ്യാപകർക്കും വിരമിക്കുന്നവർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെയും ബി ആർ സിയിലെയും സ്റ്റാഫിനുമായി ഒരു വിരുന്നു സൽക്കാരം നാളെ (28 -03 -2017 ചൊവ്വ) ഏർപ്പാട് ചെയ്തിട്ടുണ്ട്.
സ്ഥലം: ബി ഇ എം എൽ പി എസ് പയ്യന്നൂർ
സമയം: 12:30 PM
ഇതൊരറിയിപ്പായി കരുതി മേൽ ക്ഷണിക്കപ്പെട്ടവർ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കണമെന്ന് എച് എം ഫോറം കൺവീനർ അറിയിക്കുന്നു.
Thursday, March 23, 2017
24-03-2017 നു നടക്കുന്ന ക്ലസ്റ്റർ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം : CLICK HERE
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട വൗച്ചറുകളും രസീതുകളും കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ.click here Wednesday, March 22, 2017
അറിയിപ്പ്
പയ്യന്നൂർ
ഉപജില്ലാ സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 24 ന്
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യന്നൂർ AKASGVHSS ൽ വെച്ച് നടത്താനിരുന്ന പരിപാടി മാർച്ച് 31 ലേക് മാറ്റിയതായി അറിയിക്കുന്നു.
Tuesday, March 21, 2017
താഴെപറയുന്ന കോഡുനമ്പരിൽപ്പെട്ട സ്കൂളുകൾ നൂൺ മീൽ daily data upload (MDM ) 21 / 03 / 2017 ന് ചെയ്തിട്ടില്ലാ എന്ന് പൊതുവിദ്യാഭ്യാസഡയറക്ടർ അറിയിച്ചിട്ടുണ്ട് .
13906 13909 13912 13915 13926 13927 13930 13935 13938 13939 13942 13944 13949 13956 13961 13970
നിർദ്ദേശം കർശനമായി പാലിച്ച് എല്ലാദിവസവും ഡാറ്റ അപ്പ്‌ലോഡ് ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു .
13906 13909 13912 13915 13926 13927 13930 13935 13938 13939 13942 13944 13949 13956 13961 13970
നിർദ്ദേശം കർശനമായി പാലിച്ച് എല്ലാദിവസവും ഡാറ്റ അപ്പ്‌ലോഡ് ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു .
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 24 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, പയ്യന്നൂർ AKASGVHSS ൽ വെച്ച്, ഈ വർഷം സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു.ചടങ്ങിൽ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Sunday, March 19, 2017
മുഴുവൻ ഗവ:യു പി/ ഗവ:എൽ പി / എയ്ഡഡ് പ്രൈമറി പ്രധാനധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് :
TOUR T A/ MAINTENANCE GRANT എന്നിവ സംബന്ധിച്ച അറിയിപ്പ് :
TOUR T A/ MAINTENANCE GRANT എന്നിവ BIMS വഴി പ്രധാനാധ്യാപർക്ക് അലോട്ട് ചെയ്ത് തന്നതായും ഫണ്ടുകൾ മാർച്ച് 15 നുള്ളിൽ BIMS വഴി തന്നെ ട്രഷറിയിൽ നിന്ന് പിൻവലിക്കുകയോ അല്ലെങ്കിൽ BIMS വഴി തന്നെ സറണ്ടർ ചെയ്യുകയോ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചതായും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തും സ്‌കൂളുകളുടെ ലിസ്റ്റും സഹിതം ഈ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു.
നാളിതുവരെയായി പല പ്രധാനാധ്യാപകരും ഫണ്ടുകൾ ഉപയോഗിക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ BIMS വഴി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നിന്നും പ്രധാനധ്യപർക്ക് അലോട്ട് ചെയ്ത് തന്നിട്ടുള്ള മുഴുവൻ ഫണ്ടുകളും 20-03-2017 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് മുൻപായി ട്രഷറിയിൽ നിന്ന് BIMS വഴി പിൻവലിക്കേണ്ടതാണ് . അല്ലാത്ത പക്ഷം അനുവദിച്ചു തന്നിട്ടുള്ള ഫണ്ടുകൾ / ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഫണ്ട് എത്ര തന്നെയായാലും മേൽ സമയ പരിധിക്കുള്ളിൽ BIMS വഴി തന്നെ സറണ്ടർ ചെയ്യേണ്ടതാണ്.
ഈ കാര്യത്തിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
Saturday, March 18, 2017
എയ്ഡഡ് സ്കൂൾ മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക്
15-16 ലെ അധ്യാപക ബാങ്കിൽ ഉൾപ്പെട്ട സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പകർപ്പ് ഈ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രിന്റൗട്ട് ആവശ്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.
Wednesday, March 15, 2017
എൽ എസ് എസ് പരീക്ഷ - മൂല്യനിർണയം
04 -03 -2017 നു നടന്ന എൽ എസ് എസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനായി അധ്യാപകരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പ്രധാനാധ്യാപകർക്ക് ഇമെയിൽ ചെയ്തിട്ടുണ്ട്. പ്രധാനാധ്യാപകർ ഇമെയിൽ പരിശോധിച്ച് ബന്ധപ്പെട്ട അധ്യാപകർക്ക് മൂല്യനിർണയ ക്യാമ്പിൽ എത്തിച്ചേരുന്നതിനുള്ള നിർദ്ദേശം നൽകേണ്ടതാണ്.
Subscribe to:
Posts (Atom)



