Wednesday, October 29, 2014

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍
കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശാസ്‌ത്രോത്സവത്തിന് വേദിയൊരുങ്ങുക.
ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30-ന് രാവിലെ ഒമ്പതിന് മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. പി.കെ.ശ്രീമതി എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷത വഹിക്കും.
സാമൂഹ്യ ശാസ്ത്രമേള മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രവൃത്തി പരിചയമേള സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.ടി.മേള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
 
സമാപനസമ്മേളനം നഗരസഭാധ്യക്ഷ റംല പക്കറുടെ അധ്യക്ഷതയില്‍ ജെയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.



No comments:

Post a Comment

how do you feel?