Tuesday, January 31, 2017


വളരെ അടിയന്തിരം
           2011-12 മുതൽ പ്രധാനാധ്യാപകരെ സഹായിക്കാനായി നിയമിക്കപ്പെട്ട  അധ്യാപകർ കൈപ്പറ്റിയ ശമ്പളം സംബന്ധിച്ച് ഒരു  പ്രൊഫോർമ എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്. എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രൊഫോര്മ പരിശോധിച്ചു അതിൽ ആവശ്യപ്പെട്ട വിവരം വര്ഷം തിരിച്ചു 04.02.2017 ന് 2 മണിക്ക് ബി.ആർ.സി ഹാളിൽ വച്ച് നടക്കുന്ന പ്രധാനാധ്യാപക യോഗത്തിൽ കൊണ്ട് വരേണ്ടതാണ്. ഇത്തരം  അധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂൾ പ്രധാനാധ്യാപകർ ശൂന്യ റിപ്പോർട് നൽകേണ്ടതാണ്.  സമയബന്ധിതമായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഈ കാര്യത്തിൽ സമയ നിഷ്ഠ പാലിക്കേണ്ടതും വീഴ്ച വരുത്തിയാൽ പ്രസ്തുത പ്രധാനാദ്ധ്യാപകരുടെ പേര് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതുമാണെന്നും ഓർമ്മപ്പെടുത്തുന്നു. ഏതെങ്കിലും സ്കൂളുകൾക്ക് മെയിൽ കിട്ടിയിട്ടില്ലങ്കിൽ ആ വിവരം അവരുടെ മെയിലിൽ നിന്ന് തന്നെ ഈ ഓഫീസിലേക്കു ഇമെയിൽ മുഖാന്തിരം അറിയിക്കേണ്ടതുമാണ്.

                   ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പയ്യന്നൂർ

No comments:

Post a Comment

how do you feel?