Friday, February 3, 2017

വളരെ അടിയന്തിരം - സമയബന്ധിതം 
 04.02.2017  നു 2 മണിക്ക് എല്ലാ പ്രൈമറി പ്രധാനാധ്യാപകരുടെയും യോഗം ബി.ആർ.സി  ഹാളിൽ വച്ച് ചേരുന്നു.
യോഗത്തിൽ കൊണ്ട് വരേണ്ടത് :
1.  HTV  അദ്ധ്യാപകരുടെ നിയമനം സംബന്ധിച് - മെയിൽ അയച്ചിട്ടുള്ള പ്രൊഫോര്മ പൂരിപ്പിച്ചത്. അത് ബാധകമല്ലാത്തവർ ശൂന്യ റിപ്പോർട്ട് 
       A) LP വിഭാഗത്തിൽ 150 ഉം UP വിഭാഗത്തിൽ 100 ഉം കുട്ടികളിൽ കൂടുതൽ ഉള്ള സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം നിയമിച്ച അദ്ധ്യാപകരുടെ ശമ്പള വിവരങ്ങൾ ആണ് തരേണ്ടത് (നിർവഹണ ഉദ്യോഗസ്ഥരായ പ്രധാനാധ്യാപകരെ  സഹായിക്കാൻ നിയമിച്ചതിന്റെ വിവരം ആവശ്യമില്ല). ഇതിലേക്കായി സംരക്ഷിത അദ്ധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെയും നിയമിച്ചിട്ടുണ്ടാകാം. ദിവസ വേതനത്തിൽ നിയമിച്ച സ്കൂളുകളിലെ പ്രധാനാധ്യാപകർ അവരുടെ പേരിനു നേരെ ആ വിവരം  കാണിക്കേണ്ടതാണ്. 
       B) പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം അദ്ധ്യാപകർ ജോലി  ചെയ്തിട്ടുള്ള സ്കൂളിലെ എല്ലാ പ്രധാനാധ്യാപകരും 2011-12 വർഷം മുതൽ അവർ ജോലി ചെയ്ത വർഷത്തെ 6)൦ പ്രവർത്തി ദിനത്തിലെ വിദ്യാർത്ഥികളുടെ എണ്ണം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.  
2.  പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച (കത്ത് കാണുക) പ്രകാരം UID/EID പൂർത്തിയാക്കിയ വിവരം സംബന്ധിച്ച സത്യവാങ്മൂലം.

**   04.02.17  ലെ പ്രധാനാധ്യാപക യോഗത്തിനു ശേഷം ഈ വർഷത്തെ പ്രൈമറി പ്രധാനാധ്യാപകരുടെ പൊതുയോഗം കൂടി നടക്കുന്നതാണ് എന്ന് HM ഫോറം കൺവീനർ അറിയിക്കുന്നു. 
***  04.02.17 നു എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ KASEPF ക്രെഡിറ്റ് സ്ലിപ് ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നു എന്ന് കണ്ണൂർ APFO അറിയിക്കുന്നു.

No comments:

Post a Comment

how do you feel?