Monday, February 13, 2017

സി വിഭാഗം :       വളരെ അടിയന്തിരം
 HTV  അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച് :
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ  എച് (2)/3206/17 ഡി.പി.ഐ തീയതി : 13.02.2017 (കത്ത് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക). അനുസരിച്ചു HTV സംബന്ധിച്ച് മുൻപ് ആവശ്യപ്പെട്ട വിവരങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ പ്രധാനാധ്യാപകരും മേൽപറഞ്ഞ കത്ത് വായിക്കേണ്ടതും കത്തിലെ ക്രമ നമ്പർ 1 മുതൽ 4 വരെയും ക്രമ നമ്പർ 8 ഉം (5 മുതൽ 7 വരെയുള്ള കാര്യങ്ങൾ പ്രധാനാധ്യാപകർ ചെയ്യരുത്) പ്രകാരം 2011-12  മുതൽ 16-17  വരെയുള്ള വർഷങ്ങളിൽ സംരക്ഷിത അധ്യാപകർ  ഉണ്ടായിട്ടുള്ള എല്ലാ മാതൃസ്കൂൾ പ്രധാനാധ്യാപകരും നിർബന്ധമായും പുതുക്കിയ പ്രൊഫോർമ (പ്രൊഫോര്മ എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്.) 16.02.2017 ബുധനാഴ്ച 5 മണിക്ക് മുൻപായി csectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് മെയിൽ ചെയ്യുകയോ അല്ലെങ്കിൽ പൂരിപ്പിച്ചു ഈ ഓഫിസിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. പ്രൊഫോര്മ പൂരിപ്പിക്കുമ്പോൾ HTV യിൽ ഉൾപ്പെടുത്തിയ അദ്ധ്യാപകർ വാങ്ങിയിട്ടുള്ള ഫെസ്റ്റിവൽ അലവൻസ്, ആർജിത അവധി സറണ്ടർ എന്നിവ കൂടി അതാതു മാസത്തെ കോളത്തിലെ ശമ്പളത്തോടൊപ്പം കൂട്ടി ചേർത്ത് വേണം എഴുതാൻ. 
ഉപജില്ലയിലെ സ്കൂളുകളുടെ വിവരങ്ങൾ ക്രോഡീകരിച്ചു സമയബന്ധിതമായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതിനാൽ പ്രധാനാധ്യാപകർക്ക് അനുവദിച്ച സമയപരിധി കർശനമായും പാലിക്കേണ്ടതാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 
സംശയങ്ങൾക്ക് ബന്ധപെടുക : 9633110208, 9895846021.

No comments:

Post a Comment

how do you feel?