സി വിഭാഗം അറിയിപ്പ് - വളരെ അടിയന്തിരം -
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക്
ചുവടെ കൊടുത്തിരിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്ത്, 15-16 വർഷത്തെ സംരക്ഷിത അദ്ധ്യാപകരുടെ PDF ഫോര്‍മാറ്റിലുള്ള ലിസ്റ്റ് (ക്രമ നമ്പർ 143 മുതൽ പയ്യന്നൂർ ഉപ ജില്ല ആരംഭിക്കുന്നു) എന്നിവ കാണുക. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും സംരക്ഷിത അധ്യാപകരുടെ ലിസ്റ്റ് (PDF ഫോര്‍മാറ്റിലുള്ളത്), DDE യുടെ കത്ത് (DDE യുടെ കത്തിന്റെ 2 പകർപ്പ്) എന്നിവയുടെ പ്രിൻറ് ഔട്ട് എടുത്തു അവരവരുടെ മാനേജർമാർക്ക് നൽകേണ്ടതും DDE യുടെ കത്തിന്റെ ഒരു പകർപ്പിന്റെ പുറകിലായി പ്രസ്തുത കത്തും സംരക്ഷിത അധ്യാപകരുടെ ലിസ്റ്റും കൈപ്പറ്റി എന്ന് എഴുതി തീയതി രേഖപ്പെടുത്തിയ മാനേജർമാരുടെ ഒപ്പ് മേടിക്കേണ്ടതും മാനേജർമാർ ഒപ്പ് രേഖപ്പെടുത്തിയ കോപ്പി മെയ് 8 ന് 10.30 നുള്ള പ്രധാനാധ്യാപക യോഗത്തിനു വരുമ്പോൾ കൊണ്ട് വരേണ്ടതും യോഗം തുടങ്ങും മുൻപ് തന്നെ സി വിഭാഗത്തിൽ നൽകേണ്ടതുമാണ്. ഈ വിഷയത്തിൽ മുഴുവൻ പ്രധാനാധ്യാപകരും വ്യക്തിപരമായ താല്പര്യം എടുക്കേണ്ടതാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അംഗീകൃത മാനേജർമാർ ഇല്ലാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകർ ആ വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്.
(NB : എഡിറ്റ് ചെയ്തു എഇഒ യുടെ റിമാർക്സ് രേഖപ്പെടുത്തിയ പയ്യന്നൂർ ഉപ ജില്ലയിലെ മാത്രം അദ്ധ്യാപകരുടെ ലിസ്റ്റ് excel ഫോർമാറ്റിൽ ലഭ്യമാണ് ഈ ലിസ്റ്റ് ആവശ്യമെങ്കിൽ പ്രിൻറ് എടുക്കാവുന്നതാണെങ്കിലും ഈ ലിസ്റ്റ് ആധികാരികമല്ല എന്നും അറിയിക്കുന്നു).
No comments:
Post a Comment
how do you feel?