വളരെ അടിയന്തിരം: ടെക്സ്റ്റ് ബുക്ക് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:
ലാംഗ്വേജ് ടെസ്റ്റുകൾ ഇൻഡന്റ്റ് ചെയ്യാൻ വിട്ടുപോയി എന്ന് ചില പ്രധാനാധ്യാപകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്സ്റ്റ് ബുക്ക് ഇൻഡന്റ്റ് ചെയ്യുന്നതിന് വേണ്ടി വെബ് സൈറ്റ് 24-05-2017, 25-05-2017 എന്നീ തിയ്യതികളിൽ തുറന്നു കൊടിത്തിരുന്നു. എന്നിട്ടും ചില സ്‌കൂളുകളിൽ നിന്നും ലാംഗ്വേജ് ഇൻഡന്റ്റ് ചെയ്തിട്ടില്ല എന്ന് പാഠപുസ്തക ഓഫീസർ അറിയിച്ചിട്ടുണ്ട്.
ഈ ഉപജില്ലയിലെ ഏതെങ്കിലും പ്രധാനാധ്യാപകർ ടെക്സ്റ്റ് ബുക്കുകൾ ഇൻഡന്റ്റ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, ടെക്സ്റ്റ് ബുക്കുകളുടെ പേരും ആവശ്യമായ എണ്ണവും ക്ലാസ് അടിസ്ഥാനത്തിൽ കണക്കാക്കി ഇന്ന് ഉച്ചക്ക് 02:00 മണിക്ക് മുൻപായി പ്രത്യേക ദൂതൻ വശം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ടെക്സ്റ്റ് ബുക്ക് ഇൻഡന്റ്റ് ചെയ്യാൻ വിട്ടു പോയതിനാൽ ഏതെങ്കിലും വിദ്യാർത്ഥിക്ക് ബുക്കുകൾ കിട്ടാതെ വന്നാൽ പ്രധാനാധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
No comments:
Post a Comment
how do you feel?