Wednesday, October 25, 2017

അറിയിപ്പ് 
SIEMATപ്രധാനാധ്യാപകർക്ക് നൽകുന്ന ദ്വിദിന മാനേജ്‍മെന്റ്, ഐ ടി ട്രെയ്നിങ് 26/10/2017,27/10/2017 എന്നീ തീയതികളിൽ ജി എച്ച് എസ് എസ് മാത്തിലിൽ വച്ച് നടക്കുന്നു. മുഴുവൻ പ്രൈമറി പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പകരക്കാരെ അനുവദിക്കുന്നതല്ല. റെജിസ്ട്രേഷൻ 26-10-2017 നു രാവിലെ 09:30 ന് . എത്തിച്ചേർന്ന ഉടനെ പേര് റെജിസ്റ്റർ ചെയ്യണം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉബണ്ടു ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് കൊണ്ടുവരണം. പരമാവധി ലാപ്ടോപ്പ് ഉണ്ടായാൽ ട്രെയിനിങ് കൂടുതൽ ഫലപ്രദമാക്കാം. ഉബണ്ടു ഇൻസ്റ്റാൾ ചെയ്യാൻ സൗകര്യം ഒരുക്കുന്നുണ്ട്. മുഴുവൻ സമയ പങ്കാളിത്തം ട്രെയിനിങ്ങിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.

*****
ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ പി വിഭാഗം കഥ, കവിത, ചിത്ര ശില്പശാലയിൽ ഒരു അധ്യാപകനെയോ രക്ഷിതാവിനെയോ ഉത്തരവാദപ്പെടുത്തി പ്രധാനാധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണം.

No comments:

Post a Comment

how do you feel?