മുഴുവൻ ഗവ:എൽ പി, യു പി പ്രധാനാദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്:
01-01-2001 മുതൽ 31-12-2010 വരെ നിയമിതരായ പ്രൈമറി അധ്യാപകരുടെയും അനധ്യാപകരുടെയും സേവന പുസ്തകം അഡ്മിനിസ്ട്രേറ്റിവ്വ് വിജിലൻസ് സെൽ ഉദ്യോഗസ്ഥർ മുൻപാകെ പരിശോധനക്ക് ഹാജരാക്കുന്നത്ത് സംബന്ധിച്ച്
1 ) ഗവ:പ്രൈമറി സ്‌കൂളുകളിൽ 01-01-2001 31-12-2010 വരെ നിയമിതരായ മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എൽ പി / യു പി സെക്ഷനുകളിൽ മേൽ കാലയളവിൽ നിയമിതരായ മുഴുവൻ അധ്യാപകരുടെയും സേവന പുസ്തകം ഈ ഓഫീസിൽ വച്ച് 08-11-2017 പരിശോധന നടത്തുന്ന വിവരം തിരുവനതപുരം അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ മേൽ പരാമർശിച്ച മുഴുവൻ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവന പുതുസ്തകം ഇതോടൊന്നിച്ചുള്ള പ്രൊഫോർമയും സർട്ടിഫിക്കറ്റും പൂരിപ്പിച്ച് പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ 06-11-2017 നു വൈകുന്നേരം 04 :00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
2 ) 01-01-2001 മുതൽ 31-12-2010 വരെ കാലയളവിൽ നിയമിതരായ അധ്യാപകർ/അനധ്യാപകർ ആരും തന്നെ ഇല്ലായെങ്കിൽ , ഈ വിവരം കാണിച്ചു കൊണ്ടുള്ള ഒരു സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകൻ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?