വളരെ അടിയന്തിരം
തസ്തിക നിർണയം 16-17 & 17-18
എല്ലാ സ്കൂളുകളുടെയും 16-17 വർഷത്തെ UID സംബന്ധിച്ച ലിസ്റ്റ് ഈ ഓഫീസിൽ 16-17 വർഷത്തെ തസ്തിക നിർണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപകർ സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള 16-17 വർഷത്തെ UID സംബന്ധിച്ച ലിസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിച്ചു ടി ലിസ്റ്റിൽ EID, None എന്നിങ്ങനെ കാണിച്ചിട്ടുള്ള മുഴുവൻ കുട്ടികളുടെയും (ഇതിൽ ഏകദേശം എല്ലാ വിദ്യർത്ഥികൾക്കും ഇപ്പോൾ UID ലഭിച്ചിട്ടുണ്ടാകാം എന്നാൽ പോലും ലിസ്റ്റിൽ UID ഇല്ലാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും പേരും വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപെട്ടിരിക്കണം) പേരും വിവരങ്ങളും ഉൾപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കി ക്ലാസ് അദ്ധ്യാപകൻ, പ്രധാനാധ്യാപകൻ, മാനേജർ എന്നിവർ ഒപ്പ് വച്ച താഴെ നൽകിയിട്ടുള്ള മാതൃകയിൽ സത്യവാങ്‌മൂലം 05.12.2017 നു തന്നെ ഈ ഓഫീസിൽ അതാതു വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ശ്രദ്ധിക്കുക : 16-17 വർഷത്തെ ആറാം പ്രവൃത്തി ദിവസം കണക്കിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും UID അല്ലെങ്കിൽ സത്യവാങ്‌മൂലം ഓരോ പ്രൊപ്പോസലിലും നിർബന്ധമാണ്. പിന്നീട് ടി.സി വാങ്ങി പോയിട്ടുള്ളവർ ഉണ്ടെങ്കിൽ പോലും അവരെയും ഇതിൽ ഉൾപെടുത്തേണ്ടതാണ്.
No comments:
Post a Comment
how do you feel?