Friday, September 28, 2018

അറിയിപ്പ് 
          ഇംഗ്ളീഷ് മീഡിയം പാഠപുസ്തകം എ ഇ ഒ  ഓഫീസിൽ എത്തിയിട്ടുണ്ട്  പാഠപുസ്തകം കിട്ടുവാൻ ബാക്കിയുള്ളവർ നാളെ  29 / 09 / 2018 ന്  രാവിലെ 11 മണിക്ക് ഓഫീസിൽ വന്നു കൈപ്പറ്റേണ്ടതാണ്‌ 

വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, September 27, 2018

പ്രത്യേക അറിയിപ്പ്

        2016-17 വർഷത്തെ എയ്ഡഡ് സ്കൂൾ  പി  എഫ്  ക്രഡിറ്റ് കാർഡ് വിതരണം നാളെ (28 / 09 / 2018 )ന് രാവിലെ 10  മണി മുതൽ  പയ്യന്നൂർ എ ഇ ഒ  ഓഫീസിൽ 
വെച്ച് വിതരണം ചെയ്യുന്നതാണെന്ന്  കണ്ണൂർ എ പി എഫ് ഒ  അറിയിച്ചിരിക്കുന്നു കാർഡ് കൈപ്പറ്റാൻ വരുമ്പോൾ ഡെബിറ്റ്, ക്രെഡിറ്റ്,  സ്റ്റേറ്റ്മെൻറ് ട്രഷറി ബിൽബുക്കും കൂടി കൊണ്ട് വരേണ്ടതാണ്   

Saturday, September 22, 2018

അറിയിപ്പ് 

             കേന്ദ്ര സംസ്ഥാന ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനായി സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിനായി പയ്യന്നൂർ സെന്റ് മേരീസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 25.09.2018 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഏകദിന പരിശീലനം നടത്തുന്നു. 
    ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനും (കമ്പ്യൂട്ടർ പ്രാവീണ്യം ഇല്ലാത്തവരാണെങ്കിൽ  കമ്പ്യൂട്ടർ പ്രാവീണ്യം ഉള്ള അധ്യാപകൻ  കൂടി) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Wednesday, September 19, 2018

പ്രത്യേക അറിയിപ്പ് 

            പയ്യന്നൂർ ഉപജില്ലാ നീന്തൽ സെലക്ഷൻ ട്രയൽസ് 25 / 09 / 2018 ന് പാലാവയൽ നീന്തൽ കുളത്തിൽ  വെച്ച് നടത്തുന്നതാണ് ട്രയൽസിൽ പങ്കെടുക്കുന്ന കുട്ടികൾ  നിർബന്ധമായും ഓൺലൈൻ എൻട്രി 22/09/2018ന് മുമ്പായി ചെയ്യേണ്ടതാണ് അല്ലാത്തപക്ഷം ട്രയൽസിൽ പങ്കെടുക്കുവാൻ സാധിക്കില്ല  എന്ന് അറിയിക്കുന്നു 

     KANNUR REVEUE DISTRICT SCHOOL GAMES ASSOCIATION 2018-19 TENTATIVE PROGRAMMES OF SPORTS&GAMES AND TEAM SELECTIONS [NEW UPDATE]  CLICK 
അറിയിപ്പ് 

       2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കായികമേള സെലക്ഷൻ  ട്രയൽസ് ആയി ഒക്ടോബർ   ഒന്നാം   തിയ്യതിയും,  മൂന്നാം  തിയ്യതിയും പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ നടത്തുന്നതാണ്. ഓർഡർ ഓഫ് ഇവൻസ് പിന്നീട് അറിയിക്കുന്നതാണ് എന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിക്കുന്നു 

Monday, September 3, 2018

  അറിയിപ്പ് 

       പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രൈമറി അദ്ധ്യാപകരുടെയും ഒരു അടിയന്തിര  യോഗം    06 / 09 / 2018 ന് വ്യാഴാഴ്ച  ഉച്ചക്ക്  2  മണിക്ക്             പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ പ്രധാനാധ്യാപകർ കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന്  ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അറിയിക്കുന്നു .
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസ്സോസിയേഷൻ 

          KSBSG പയ്യന്നൂർ ലോക്കൽ അസ്സോസിയേഷന്റെ വാർഷിക ജനറൽ ബോഡി 2018 സെപ്റ്റംബർ 5 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട് അദ്ധ്യാപകരും ഗൈഡ് അദ്ധ്യാപികമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

    NB:- ഈ വർഷത്തെ സെൻസസ് റിപ്പോർട്ട് , IMF, IRF എന്നിവ കൂടി കൊണ്ടുവരേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.
അറിയിപ്പ് 

           01.07.2018 മുതൽ മുഴുവൻ പെൻഷൻ അപേക്ഷകളും പ്രിസം സോഫ്റ്റ്‌വെയർ മുഖേന ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റു രീതിയിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

വിശദമായ മാർഗ്ഗ നിർദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക