Tuesday, February 26, 2019

ഉച്ചഭക്ഷണ പദ്ധതി -അറിയിപ്പ് 

            7 കിലോ സ്പെഷ്യൽ അരിയുടെ വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയറിൽ എൻട്രി വരുത്തേണ്ടതാണ്. Rice Details ൽ Stock Entry, Special Rice Distribution, Special Rice Contingency എന്നിവയിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

            2019 ഫെബ്രുവരി മാസത്തെ എൻ എം പി 1 ഓഫീസിൽ സമർപ്പിക്കുമ്പോൾ എൻ എം പി 1ൽ താഴെയായി ചുവന്ന മഷി കൊണ്ട് മാർച്ച് 31 വരെ എത്ര കിലോ അരി മാർച്ച് മാസത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അനുവദിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കേണ്ടതാണ്.

Monday, February 25, 2019

പയ്യന്നൂർ ഉപജില്ല 
ഉറുദു സ്കോളർഷിപ്പ് പരീക്ഷാഫലം 2018-19 

സ്കോളർഷിപ്പ് വിജയികൾ 

സ്റ്റാൻഡേർഡ് 5 

സ്റ്റാൻഡേർഡ് 6 

സ്റ്റാൻഡേർസ് 7 

Tuesday, February 19, 2019

സംസ്‌കൃതം സ്കോളർഷിപ്പ് 

            2018-19 അധ്യയന വർഷം നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ സ്കോളർഷിപ്പിന് അർഹരായവരുടെ പേര് വിവരം അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, February 11, 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക് 

                ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സോഫ്റ്റ്‌വെയറിൽ സ്കൂളുകളിൽ നിന്നും 2018 ജൂൺ മാസം മുതൽ രേഖപ്പെടുത്തിയ ഓരോ മാസത്തേയും ഫീഡിങ്ങ് ഡേയ്സ് ന്റെ എണ്ണം പരിശോധിച്ചപ്പോൾ ചില സ്കൂളുകളിൽ നിന്നും K2 രജിസ്റ്ററിൽ നിന്നും വ്യത്യസ്തമായി എണ്ണം രേഖപ്പെടുത്തിയതായി കാണുന്നു. അതിനാൽ 2018 ജൂൺ മാസം മുതലുള്ള ഫീഡിങ്ങ് ഡേയ്സ്, K2 രജിസ്റ്ററുമായി ഒത്തുനോക്കി സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയ ഫീഡിങ്ങ് ഡേയ്സ് കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഫീഡിങ്ങ് ഡേയ്‌സിൽ കൃത്യത ഇല്ലെങ്കിൽ കണ്ടിൻജന്റ് ചാർജ് അനുവദിക്കുന്നതിൽ വ്യത്യാസം വരുന്നതാണ്. പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

Thursday, February 7, 2019

അറിയിപ്പ് 


              പയ്യന്നൂർ ഉപജില്ലാ ഉറുദു സ്കോളർഷിപ്പ് പരീക്ഷ  09/02/2019 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്നതാണ് സ്കൂൾ തലത്തിൽ വിജയിച്ച യു പി  വിഭാഗം ഉറുദു പഠിതാക്കളെ  പങ്കെടുപ്പിക്കണമെന്നു സെക്രട്ടരി  അറിയിക്കുന്നു 

Saturday, February 2, 2019

അറിയിപ്പ് 
           പയ്യന്നൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എൽ പി വിഭാഗം ഗണിതം, പരിസര പഠനം ,യു പി വിഭാഗത്തിൽ ഗണിതം ,ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ  വിഷയങ്ങളിൽ 2019 ഫെബ്രുവരി 7,8 തീയതികളിൽ പയ്യന്നൂർ ബി ആർ സി ഹാളിൽ  വെച്ച്  ഉപജില്ലാ തല ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണ് .സ്‌കൂൾ തലത്തിൽ വിജയിച്ച ഒരു കുട്ടിയെ ഓരോ വിഷയത്തിലും മത്സരത്തിൽ  പങ്കെടുപ്പിക്കണം. മത്സരങ്ങൾ താഴെ പറയും ക്രമത്തിൽ നടത്തുന്നതാണ്.

07/02/ 2019 ന് രാവിലെ 10 മണിക്ക്-യു പി വിഭാഗം ഗണിതം
07/ 02 / 2019 ന് രാവിലെ 11 മണിക്ക് -എൽ പി വിഭാഗം ഗണിതം 
07/02 / 2019 ന് ഉച്ചയ്ക്ക് 1.30 ന് -എൽ പി വിഭാഗം പരിസര പഠനം 

08/ 02 / 2019 
രാവിലെ 11 മണിക്ക് -യു പി വിഭാഗം ശാസ്ത്രം 
ഉച്ചയ്ക്ക് 1.30 ന്          - യു പി വിഭാഗം സാമൂഹ്യ ശാസ്ത്രം 

എല്ലാ പ്രധാനാധ്യാപകരും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പയ്യന്നൂർ അറിയിക്കുന്നു.
അറിയിപ്പ് 

            പയ്യന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം 04/02/2019 ന് ഉച്ചക്ക് 3 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ ഉപജില്ലയിലെ  മുഴുവൻ പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിക്കുന്നു.