Wednesday, August 21, 2019

ബജറ്റ് എസ്റ്റിമേറ്റ് 2020-21  
         2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രൊപ്പോസലുകൾ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പ്രധാനാധ്യാപകരും ബഡ്ജറ്റ്  പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 22.08.2019 ന്  4 മണിക്കകം നേരിട്ട് സമർപ്പിക്കേണ്ടതാണ് .
            ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം, മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫിക്സേഷൻ സ്റ്റേറ്റ്മെന്റുകളുമായി ഒത്തു നോക്കി പരിശോധിച്ച് ഉറപ്പു വരുത്തി വേണം പ്രൊപ്പോസലുകൾ തയ്യാറാക്കേണ്ടത്. ഇപ്രകാരം ചെയ്യുമ്പോൾ ഏതെങ്കിലും ഹെഡ് ഓഫ് അക്കൗണ്ടിലെ ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തിലെ പ്രൊപ്പോസലിൽ ഉണ്ടായതിനേക്കാൾ ശ്രദ്ധേയമായ വ്യത്യാസം വരികയാണെങ്കിൽ അതു സംബന്ധിച്ച വ്യക്തമായ വിശദീകരണം നിർബന്ധമായും ഉൾപ്പെടുത്തണം.
        സാലറി, വേജസ്  എന്നിവക്ക് പുറമേ യാത്രാബത്ത, ഇലക്ട്രിസിറ്റി, വാട്ടർ ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ സംബന്ധിച്ചും വസ്തുനിഷ്ഠമായ വിവരങ്ങൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കേണ്ടതാണ്. മാതൃകാഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. 
      ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കുമ്പോൾ 01.04.2020 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരങ്ങൾ നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ് .
മാതൃകാഫോറം 

No comments:

Post a Comment

how do you feel?