Monday, September 2, 2019
അറിയിപ്പ്
To
Listed below
2019 ജൂലൈ മാസം എക്സ്പെൻഡിച്ചർ ഓൺലൈനിൽ സബ്മിറ്റ് ചെയ്യുക
..................................................................................................................................................................
2019 ജൂലൈ മാസത്തെ എക്സ്പെൻഡിച്ചർ Management system ൽ upload ചെയ്ത് എഇഒ ഓഫീസിലേക്ക് ഓൺലൈനായി സബ്മിറ്റ് ചെയ്യാത്ത താഴെ പറയുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ 03 .09 .19 ന് തന്നെ ഓൺലൈൻ സബ്മിറ്റ് ചെയ്യേണ്ടതാണ് .
ഗവ . എൽ .പി സ്‌കൂൾ ഗവ .യു .പി സ്‌കൂൾ
1 . കവ്വായി ഗവ . എൽ .പി സ്‌കൂൾ 1 ) പോത്താംകണ്ടം യു .പി സ്‌കൂൾ
2 . മണിയറ ഗവ . എൽ .പി സ്‌കൂൾ 2 ) കൂക്കാനം യു .പി സ്‌കൂൾ
3 . പെടേന ഗവ . എൽ .പി സ്‌കൂൾ
4 . പയ്യന്നൂർ ഗവ . എൽ .പി സ്‌കൂൾ
5 .വെള്ളൂർ ഗവ . എൽ .പി സ്‌കൂൾ
6 .കൊഴുമ്മൽ ഗവ . എൽ .പി സ്‌കൂൾ
7 .പെരുവാമ്പ ഗവ . എൽ .പി സ്‌കൂൾ
എയ്ഡഡ് യു .പി സ്‌കൂൾ
എയ്ഡഡ് എൽ .പി സ്‌കൂൾ
1 ) ചന്തൻ മെമ്മോറിയൽ എൽ .പി സ്‌കൂൾ 1 ) കുന്നരു യു .പി സ്‌കൂൾ
2 ).ഡി എ സ്. എൽ .പി സ്‌കൂൾ ആലക്കാട്
3 ) കണ്ടോത്ത് എൽ .പി സ്‌കൂൾ 2 ) സെൻറ് .മേരീസ് യു .പി സ്‌കൂൾ
4 ) സെൻട്രൽ എൽ .പി സ്‌കൂൾ
5 )മുക്കോത്തടം എൽ .പി സ്‌കൂൾ 3 )സെൻറ് . ജോസഫ് ജോസ്‌ഗിരി
6 )പെരളം എൽ .പി സ്‌കൂൾ
7 )വേങ്ങയിൽ കാനായി എൽ .പി സ്‌കൂൾ
8 )ബി ഇ എം എൽ .പി സ്‌കൂൾ
9 )പുത്തൂർ എൽ .പി സ്‌കൂൾ
10 )പറമ്പത്ത് ഭഗവതി എൽ .പി സ്‌കൂൾ
11 ) പയ്യന്നൂർ സൗത്ത് എൽ .പി സ്‌കൂൾ
12 ) കാങ്കോൽ എൽ .പി സ്കൂൾ
13 ) എരമം സൗത്ത് എൽ .പി സ്‌കൂൾ
Wednesday, August 21, 2019
ബജറ്റ് എസ്റ്റിമേറ്റ് 2020-21
2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രൊപ്പോസലുകൾ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പ്രധാനാധ്യാപകരും ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 22.08.2019 ന് 4 മണിക്കകം നേരിട്ട് സമർപ്പിക്കേണ്ടതാണ് .
ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം, മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫിക്സേഷൻ സ്റ്റേറ്റ്മെന്റുകളുമായി ഒത്തു നോക്കി പരിശോധിച്ച് ഉറപ്പു വരുത്തി വേണം പ്രൊപ്പോസലുകൾ തയ്യാറാക്കേണ്ടത്. ഇപ്രകാരം ചെയ്യുമ്പോൾ ഏതെങ്കിലും ഹെഡ് ഓഫ് അക്കൗണ്ടിലെ ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തിലെ പ്രൊപ്പോസലിൽ ഉണ്ടായതിനേക്കാൾ ശ്രദ്ധേയമായ വ്യത്യാസം വരികയാണെങ്കിൽ അതു സംബന്ധിച്ച വ്യക്തമായ വിശദീകരണം നിർബന്ധമായും ഉൾപ്പെടുത്തണം.
സാലറി, വേജസ് എന്നിവക്ക് പുറമേ യാത്രാബത്ത, ഇലക്ട്രിസിറ്റി, വാട്ടർ ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ സംബന്ധിച്ചും വസ്തുനിഷ്ഠമായ വിവരങ്ങൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കേണ്ടതാണ്. മാതൃകാഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കുമ്പോൾ 01.04.2020 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരങ്ങൾ നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ് .
മാതൃകാഫോറം
Saturday, August 3, 2019
ഉച്ചഭക്ഷണ പദ്ധതി അറിയിപ്പ്
സംസ്ഥാന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും ഗുണനിലവാര പരിശോധന നടത്തുന്നതിനായി CEPCI ലബോറട്ടറി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം എന്ന ഏജൻസിയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയതായി അറിയിക്കുന്നു.
പ്രസ്തുത സ്ഥാപനത്തിന്റെ പ്രതിനിധിയായ ശ്രീ.ജിഷ്ണുദേവ് പി പി, ഫീൽഡ് എക്സിക്യൂട്ടീവ് (ഡ്രൈവിംഗ് ലൈസൻസ് നമ്പർ 59/13544/17 തീയതി.30.11.2017) എന്ന വ്യക്തിക്ക് സാംപിൾ ശേഖരിക്കുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് എല്ലാ പ്രധാനാധ്യാപകർക്കും നിർദേശം നൽകുന്നു. 02.08.2019 മുതൽ പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതാണെന്നും അറിയിക്കുന്നു.
Subscribe to:
Posts (Atom)