Saturday, January 24, 2015

USS പരീക്ഷ അറിയിപ്പ് 

USS പരീക്ഷക്ക്  രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ പഠന മാധ്യമം English ഉം ഒന്നാം ഭാഷ arabi , urudu , sanskrit എന്നിവയിൽ ഏതെങ്കിലും ആയ പരീക്ഷാർത്ഥി ഈ  വിഭാഗത്തിൽ First language II ഏതു ഭാഷ ആണ്  സ്വീകരിച്ചിരിക്കുന്നത്‌  എന്നത്  കൂടി online  വഴി ചേർക്കേണ്ടതുണ്ട് . അതായതു ഒന്നാം പേപ്പറിലെ രണ്ടാമത്തെ പാർട്ട്‌  ആയ  ഒന്നാം ഭാഷയുടെ വിഭാഗം 2  (BT ടെക്സ്റ്റ്‌  ബുക്കും  ആയി  ബന്ധപെട്ട  വിഭാഗം) ഏതാണ്  കുട്ടി  പഠിക്കുന്നതെന്ന്  ആണ്  ഉൾപ്പെടുത്തേണ്ടത്. അത്തരം  സ്കൂളുകൾ  താഴെ  പറയുന്ന  പ്രവർത്തികൾ കൂടി അടിയന്തിരമായി ചെയ്യേണ്ടതാണ് .
First   language  II  ന്  മാത്രമേ  ഇത് ചെയ്യാവൂ. ഈ ഓഫീസും ആയി ബന്ധപെട്ടതിന്  ശേഷം മാത്രമേ  തിരുത്തലുകൾ  വരുത്താൻ പാടുള്ളൂ. Click here to open correction page .... എന്ന സന്ദേശത്തിൽ click ചെയ്യുമ്പോൾ ഇത്തരം വിദ്യാർത്ഥികൾ  ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ്‌  പ്രത്യക്ഷം ആകുന്നതാണ് . ഇതിനകം  ഈ തിരുത്തലുകൾ വരുത്തിയ  സ്കൂളുകൾ ഉണ്ടെങ്കിൽ അവർ വിവരം ബന്ധപ്പെട്ട section  ഇൽ അറിയിക്കേണ്ടതാണ്  .
1. സ്കൂളിൻറെ user name, password എന്നിവ ഉപയോഗിച്ച് ലോഗിണ്‍ ചെയ്യുക.
2. Click here to open correction page .... എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജിൽ കാണുന്നതിൽ click ചെയ്തു തിരുത്തലുകൾ വരുത്തുന്നതിനുള്ള പേജിൽ പ്രവേശിക്കുക .
3. select first language II എന്ന കോളത്തിൽ ഓരോ കുട്ടിയുടെയും പേരിനു നേരെ malayalam /Tamil /Kannada  എന്നിവയിൽ ഏതെങ്കിലും അവശ്യം ഉള്ളത് നല്കി update ചെയ്യുക .
4. പേജ് reload ചെയ്ത്  update ചെയ്തത്  വന്നിട്ട് ഉണ്ടോ എന്ന്  പരിശോധിക്കുക.
5. Make Final എന്ന ചെക്ക്‌  ബോക്സിൽ  ടിക്  മാർക്ക്‌ നല്കി  വീണ്ടും upload ബട്ടണ്‍ ക്ലിക്ക് ചെയ്ത്  അന്തിമമാക്കുക.

LSS/USS സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും  വിളിക്കുക  9633110208, 9895846021.

No comments:

Post a Comment

how do you feel?