Wednesday, July 29, 2015



സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹയം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുംwww.socialsecuritymission.gov.in-ല്‍ രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം 2015 -2016  ഉൽഘാടനം  വിവിധ പരിപാടികളോടെ 31-07-2015  ഏറ്റുകുടുക്ക എ യു പി  സ്കൂളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു പങ്കളിത്തമാകട്ടെ പരിപാടിയുടെ വിജയം 

Saturday, July 25, 2015

പയ്യന്നൂര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമായ പാഠപുസ്തകങ്ങൾക്ക് ഇവിടെ click ചെയ്ക 

Friday, July 24, 2015




ടെക്സ്റ്റ്‌ ബുക്ക്‌ വിതരണം 2015-2016  സംബന്ധിച്ച് പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്ന അടിയന്തിര നിർദേശം (കൃത്യമായ കണക്ക് വിവരം മാത്രമേ നൽകാൻ പാടുള്ളൂ )

ഓരോ സ്കൂളുകൾക്കും ഇനി ലഭിക്കാനുള്ള ടെക്സ്റ്റ്‌ ബുക്കുകളുടെ വിവരം ഇതോടൊപ്പം ചേർത്ത മെയിൽ ഐ  ഡി യിലേക്ക്    നാളെ അതായത് 25-07-2015  ഉച്ചയ്ക്ക് 2 മണിക്ക് മുപായി  വിവരം നൽകണം .പുസ്തകങ്ങൾ പൂർണമായി ലഭിച്ചവർ 

എല്ലാ പുസ്തകങ്ങളും ലഭിച്ചു എന്ന സർട്ടിഫിക്കറ്റ് അയക്കണം 
 വിവരം അയക്കേണ്ട മെയിൽ  ഐ  ഡി   aeofsectionpayyannur@gmail.com
പയ്യന്നൂർ ഉപജില്ലാ  അറബിക് ക്വിസ് മത്സരം 28-07-2015 ന് ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂർ  ബി  ആർ  സി  യിൽ വെച്ച്  നടക്കും എൽ പി  രണ്ട് കുട്ടികൾ ,യു പി രണ്ട് കുട്ടികൾ എച്  എസ്സ്  രണ്ട് കുട്ടികൾ എച് എസ്  എസ് രണ്ട് കുട്ടികൾ പ്രകാരം പങ്കെടുക്കണം 
2015-2016 വർഷത്തെ പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ നാല് മാസത്തെ  സ്റ്റൈപന്റ് 31-07-2015 ന് തളിപറമ്പ് നോർത്ത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച്  വിതരണം ചെയ്യുന്നുണ്ട്  എന്ന് ഐ ടി  ഡി  പി  കണ്ണൂര്  പ്രൊജക്റ്റ്‌ ഓഫീസർ അറിയിക്കുന്നു 
*കായികാദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ജൂലായ് 

27 ന് GHSS വെള്ളൂരിൽ നടക്കും. * *പ്രവൃത്തി 

**പരിചയ അദ്ധ്യാപക പരിശീലനം **ജൂലായ് 27 ന് 

തന്നെ തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ 

നടക്കും.** പയ്യന്നൂർ  ഉപജില്ലയിലെ എല്ലാ കായിക / 

പ്രുവൃത്തിപരിചയ അദ്ധ്യാപകരും പങ്കെടുക്കണം.*

Thursday, July 23, 2015

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പ്രശ്നോത്തരി മത്സരം 24-07-2015 നു രാവിലെ 9.30 മണിക്ക് പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് കേളോത്ത് വെച്ച് നടക്കുന്നതാണ് എൽ പി യു  പി  എച് എസ്  എച് എസ് എസ് എന്നി വിഭാഗങ്ങളിൽ നിന്ന് സ്കൂൾ തല വിജയികളിൽ നിന്ന് ഒരു കുട്ടിയെ വീതം പങ്കെടുപ്പികെണ്ടാതാണ് 
സമയക്രമം എൽ  പി 9.30 
യു  പി 10.30 
എച് എസ് 11.30 
എച്  എസ് എസ്   12.30 

Wednesday, July 22, 2015

എല്ലാ പ്രധാനധ്യപകരെയും സൊസൈറ്റി സെക്രട്ടറി മാരെയും  അറിയിക്കുന്നത് 23-07-2015 ന് ശേഷം 2015 -2016 ലെ ഒന്ന് മുതൽ എട്ട് വരെയുള്ള സൗജന്യ ടെക്സ്റ്റ്‌ ബുക്ക്‌വിദ്യാലയത്തിൽ  പരിശോധനയിൽ അധികമായി കണ്ടെത്തിയാൽ ആയതിന്റെ വില പ്രധാനധ്യപകരിൽ നിന്ന് ഈടാക്കുന്നതാണ് 
വിദ്യാഭ്യാസ കലണ്ടർ വില 23 രൂപ ഒടുക്കാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും തുക ഓഫീസിൽ ഒടുക്കണം 
BUDGET ESTIMATE വിവരങ്ങൾ സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും നാളെ ഓഫീസിൽ സമർപ്പിക്കണം 
സ്കൂളിലെ പാചക തൊഴിലാളി കൾക്കായി 25-7-2015  ന് ശനിയാഴ്ച രാവിലെ 10-30 മണിക്ക് ബി ആർ  സി  പയ്യന്നൂരിൽ വെച്ച്  ഒരു ദിവസത്തെ ഒരിയെന്റെഷൻ ക്ലാസ്സ്‌ നടത്തുന്നു സ്കൂൾ  പ്രധാനധ്യപകർ പാചക തൊഴിലാളി യെ വിവരം അറിയിക്കേണ്ടതാണ് 

Tuesday, July 21, 2015

ജൂലൈ 15 അധ്യാപകരുടെ സ്ഥിതി വിവര കണക്ക് സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ വിദ്യാലയങ്ങളും നാളെ  തന്നെ സമർപ്പിക്കണം 
പയ്യന്നൂർ ഉപജില്ലയിലെ ടെക്സ്റ്റ്‌ ബുക്ക്‌  സൊസൈറ്റി  സെക്രടറി മാരുടെ  ഒരു അടിയന്തിര യോഗം  നാളെ  22-07-2015 നു 10.30 മണിക്ക്  എ  ഇ  ഒ  ചേംബറിൽ ചേരുന്നതാണ്  എല്ലാവരും  കൃത്യ  സമയത്ത്  എത്തിച്ചേരണം  എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 
പയ്യന്നൂർ ഉപജില്ല സയൻസ് ക്ലബ്‌  പ്രവർത്തന ഉത്ഘാടനവും പാട്ടിയമ്മ യു പി സ്കൂളിലെ എൽ എസ് എസ് ,യു എസ്  എസ്സ്  വിജയികൾക്കുള്ള അനുമോദനവും  2015 ജൂലൈ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് പാട്ടിയമ്മ എ യു  പി  സ്കൂളിൽ വെച്ച്  നടക്കുന്നു .വിദ്യാലയത്തിലെ സയൻസ് ക്ലബ്‌ സെക്രടറി മാർ പങ്കെടുക്കണം 

Monday, July 20, 2015

സ്കൂൾ യൂണിഫോറം 2014 -2015 
2014-2015 വർഷത്തെ ധനവിനിയോഗ പത്രം സമർപ്പിക്കാൻ  ഇനിയും ചില എയ്ഡ്‌ ഡ് വിദ്യാലയങ്ങൾ ബാക്കിയുള്ളതിനാൽ 2015 -2016 വർഷത്തെ തുക ലഭിക്കാൻ കാലതാമസം നേരിട്ടതായി അറിയിക്കുന്നു .പ്രസ്തുത വിദ്യാലയങ്ങളുടെ പേര് വിവരം ബ്ലോഗിൽ പരസ്യപെടുത്താൻ നിർബന്ധിതനായി തീരുന്ന സാഹചര്യം അറിയിക്കുന്നു  ആയതിനാൽ പ്രസ്തുത വിദ്യാലയങ്ങൾ നാളെ 21-07 -2015 ന് 11 മണിക്ക് മുപായി ഓഫീസിൽ എത്തിക്കേണ്ടതാണ്  പ്രസ്തുത വിദ്യാലയത്തിന്റെ മെയിൽ പരിശോധിക്കുക 
എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്നത്  യാതൊരു കാരണ വശാലും ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിൽ അധികമായി ടെക്സ്റ്റ്‌  ബുക്ക്‌ വിദ്യാലയത്തിൽ ഉണ്ടാകാൻ പാടില്ല 
ടെക്സ്റ്റ്‌ അധികമായി കണ്ടെത്തിയാൽ ആയതിന്റെ തുക പ്രധാനധ്യപകരിൽ നിന്നും ഈടാക്കുന്നതാണ് 
ടെക്സ്റ്റ്‌ ബുക്ക്‌  സൊസൈറ്റി സെക്രടറി മാരുടെ ശ്രദ്ധയ്ക്ക് 
താങ്കളുടെ സൊസൈറ്റി യിൽ ബാക്കിയുള്ള ടെക്സ്റ്റ്‌ ബുക്കുകൾ ഉടൻ തന്നെ ഉപജില്ലാ വിദ്യാഭ്യസ ഓഫീസിൽ (ലിസ്റ്റ് ക്ലാസ്സ്‌ തിരിച് ) എത്തിക്കേണ്ടതാണ്