Saturday, May 31, 2014

എജുക്കേഷൻ കലണ്ടർ  ലഭിക്കാൻ  മുകളിൽ  എഫ്  സെക്ഷൻ  ക്ലിക്ക്  ചെയ്യുക 

B R C


B R C  പയ്യന്നുരിൽ നിന്നുള്ള  കുറിപ്പ്  അധ്യാപക പരിശീലനം സഹായി 
പ്രവേശനോത്സവം 2014  ബഹു ;പൊതു വിദ്യാഭ്യാസ മന്ത്രിയുടെ  സന്ദേശം 

Thursday, May 29, 2014

സ്ക്രീനിങ്ങ്  ടെസ്റ്റ്‌  പരീക്ഷഫലം  വിജയികൾക്ക്
അഭിനന്ദനങ്ങൾ 

മന്യഗുരു യു പി        1 
ഏറ്റുകുടുക്ക യു  പി   1 
സെന്റ്‌ മേരീസ്‌ എച്  എസ്  കൊക്കനിശ്ശേരി  3 
ഗവ  ഗേൾസ്‌ ഹൈ സ്കൂൾ  പയ്യന്നൂർ    1 
ഗവ  ഹൈ സ്കൂൾ  മാത്തിൽ      1 

കലണ്ടർ

കലണ്ടർ  ജൂണ്‍  2014 

TRAINING MODULE

H ,M ONE DAY TRAINING MODULE 29/05/2014

ക്യു ഐ പി

ഉപകരണ വിതരണം

എസ്  എസ്  എ  വഴിയുള്ള കുട്ടികൾക്കുള്ള ഉപകരണ വിതരണം  സംബന്ധിച്ച   നിർദേശം ==  == == പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് 

വൃക്ഷ തൈ - രശീതി

പരിസ്ഥിതി ദിനാചരണം  ജൂണ്‍ 5  വൃക്ഷ തൈ - രശീതി ഫോറം 

ശിക്ഷ നടപടി ക്രമം

വിദ്യാർത്ഥികൾക്ക് നേരെ സ്വീകരിക്കുന്ന ശിക്ഷ നടപടി ക്രമം  സംബന്ധിച്ച  ഉത്തരവ് 

Wednesday, May 28, 2014

ടെക്സ്റ്റ് ബുക്ക്‌

ടെക്സ്റ്റ് ബുക്ക്‌  വിതരണം  സംബന്ധിച്ച  ഐ  ടി  സ്കൂൾ  നിര്ദേശം  എല്ലാ  പ്രധാനാധ്യപകരെയും അറിയിക്കുന്നു 
നിർദേശം  കാണുക  

Monday, May 26, 2014

അധ്യാപക പരിശീലനം പങ്കെടുക്കാത്ത അധ്യാപകരുടെ വിവരം  സംബന്ധിച്ച  നിര്ദേശം 
ഉച്ച ഭക്ഷണ പദ്ധതി 2014-2015 പൊതുവായ നിർദേശങ്ങളുടെ സർക്കുലർ  ക്ളിക്ക് ചെയ്യുക
ഈ ഓഫീസിലെ  എഫ്  സെക്ഷനിലേക്ക്  ആവശ്യപെടുന്ന  പരമാവധി കാര്യങ്ങൾ  മെയിൽ സന്ദേശം വഴി അയക്കാൻ  സംവിധാനം ലഭ്യമാണ്  മെയിൽ  ഐ ഡി aeofsectionpayyannur@gmail .com 
മെയിൽ  അയക്കുന്നയാൾ നിർബന്ധമായും വിദ്യാലയത്തിന്റെ  പേര്  കൂടി ചേർക്കണം  അതോടൊപ്പം വിവരങ്ങൾ ആവശ്യപെട്ട ഫയൽ നമ്പർ  തിയ്യതിയും  ചേർക്കണം എഫ്  സെക്ഷനിൽ  നിന്നുള്ള വിവരം  ലഭിക്കാൻ  മുകളിൽ  എഫ് സെക്ഷൻ എന്ന  ടാബിൽ  ക്ലിക്ക്  ചെയ്യുക 
ഈ ഉപജില്ലയിലെ മുഴുവൻ പ്രൈമറി പ്രധാനധ്യപകരുടെയും  ഏകദിന ശില്പ്പശാല 29/ 05/ 2014 ന്  രാവിലെ 10.30  മുതൽ പയ്യന്നൂർ ബോയ്സ് ഹൈ സ്കൂളിൽ വെച്ച്  ചേരുന്നതാണ് .എല്ലാ പ്രധാനധ്യപകരും നിർബന്ധമായും ശിൽപ്പശാലയിൽ പങ്കെടുക്കേണ്ടതാണ് . എന്ന്  എ ഇ ഒ  അറിയിക്കുന്നു 

Wednesday, May 21, 2014

എകികൃത തിരിച്ചറിയൽ നമ്പർ വിദ്യാലയങ്ങൾക്ക്  സർക്കാർ ഉത്തരവ് %%%%%%%%%
ജൂണ്‍  5  ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് സംബന്ധിച്ച  നിർദേശങ്ങൾ .നിർദ്ദേശങ്ങൾ സംബന്ധിച്ച  ഉത്തരവ്  പ്രധാനാധ്യപകർക്ക്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്  --- ഉത്തരവ്  നിര്ദേശം 
ഇന്റർനെറ്റ്‌  സംവിധാനം ലഭ്യമാകുന്നതുവരെ  തൽക്കാലികമായി  സമ്പൂർണ്ണ വഴി  പ്രമോഷൻ,  ടി സി  എന്നിവ  നൽകുന്നത്  സംബന്ധിച്ച  നിർദേശം  
പിൻവലി ച്ചിരിക്കുന്നു  ഉത്തരവ്  കാണുക 

Tuesday, May 20, 2014

എൽ എസ്  എസ്  / യു  എസ്  എസ് സ്കോ ളർ ഷിപ്പ്  നേടിയ ഈ  ഉപജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും  അഭിനന്ദനങ്ങൾ  റിസൾട്ട്  ലഭിക്കാൻ  ഇവിടെ  ക്ളിക്ക്  ചെയ്യുക 
എൽ  എസ്  എസ്  യു  എസ്  എസ് 

എൽ  എസ്  എസ്  നേടിയ  വിദ്യാലയങ്ങൾ 
യു  എസ്  എസ്     നേടിയ  വിദ്യാലയങ്ങൾ 


Monday, May 19, 2014

പാഠ പുസ്തകം 

പാഠപുസ്തകങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തണം

2014-15 വർഷം സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ www.it@school.gov.in എന്ന വെബ്സൈറ്റിൽ Text Book Supply Monitoring System എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തണം.
BLOG PLEASE OPEN WITH UBENTU INSPIRE FILES ARE CREATED WITH UBENTU
INSPIRE CONFORM LIST  SEND THROUGH inspireaeopnr@gmail.com
INSPIRE MORE DETAILS CLICK HERE ONE TWO THREE

Saturday, May 17, 2014

LSS/USS SCHOLARSHIP RESULT CLICK HERE

*ഇൻസ്പയർ അവാർഡ്‌ ഇ -ഫയലിംഗ് -ന്റെ ഭാഗമായി 
ഉപജില്ലയിലെ യു.പി,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള 
EMIAS ഓറിയന്റേഷൻ കം ട്രെയിനിംഗ് മെയ് 19 ന് (തിങ്കൾ ) 
രാവിലെ 10 മണിമുതൽ  പയ്യന്നൂരിൽ BRC വെച്ച് നടക്കുന്നതാണ്. പ്രധാനാദ്ധ്യാപകരോ ഐ .ടി കോർഡിനേറ്റർമാരോ പരിശിലന പരിപാടിയിൽ നിർബ്ബന്ധമായും പങ്കേടുക്കേണ്ടതാണ്

Monday, May 12, 2014

അവധിക്കാല അധ്യാപക  പരിശീലനം

        അധ്യാപകർക്ക്  ഉള്ള  രണ്ടാം ഘട്ട അവധിക്കാല  പരിശീലനം മെയ്‌  14  മുതൽ  20 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു . എല്ലാ അധ്യാപകരും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് . 

 

 

Wednesday, May 7, 2014

2014-2015  ൽ  പരിഷ്കരിച്ച പാഠ പുസ്തകങ്ങളുടെ വില  വിവരം ***********


ശൂന്യ വേതനവധി മൂലം ഉണ്ടാകുന്ന ഒഴിവുകളിൽ GOVT /AIDED വിദ്യാലയത്തിൽ പകരം  നിയമനം  അധ്യാപക ബേങ്കിൽ  നിന്ന് മാത്രമേ  പാടുള്ളൂ  ഉത്തരവ് 
സ്പാർക്ക്‌ : എല്ലാ ബില്ലുകളും  പി എഫ് , ജി ഐ എസ് ,എഫ് ബി എസ്  ടെർമിനൽ സറണ്ടർ , എൽ ടി സി ,തുടങ്ങിയ ബില്ലുകൾ സർക്കാർ ഉത്തരവ്  നമ്പർ 149 / 2014  തിയ്യതി 26/ 04 / 2014  പ്രകാരം  ടി  ആർ  59 എ  പ്രകാരം  മെയ്‌  2014  മുതൽ   സ്പാർക്ക് വഴി  മാത്രമേ പാടുള്ളൂ  എന്ന്  ഉത്തരവായി  

Tuesday, May 6, 2014

      എൽ എസ്സ് എസ് ,യു എസ് എസ് ,ഐ ഇ ഡി സി ,ഒ ബി സി ,ബി പി എൽ  ഗേൾസ്‌ ,മുസ്ലിം ഗേൾസ്‌  എന്നീ  സ്കോളർഷിപ്പ്‌ കളുടെ അക്വിടൻസ്  മെയ്‌  9  തിയ്യതി മുപായി നൽകണം 

യു പി  വിഭാഗം മലയാളം ,ഇംഗ്ലീഷ്  പരിശീലനത്തിൽ അധ്യാപകരുടെ പങ്കാളിത്തം കുറവാണ്‌ പങ്കെടുക്കാത്ത ഈ  ഉപജില്ലയിലെ  വിവരങ്ങൾ പ്രധാനധ്യപകർ ഓഫീസിൽ അറിയിക്കേണ്ടതാണ് 

Sunday, May 4, 2014

സമ്പൂർണ്ണ വഴി ടി സി  നൽകുന്നതും  കുട്ടിയെ അഡ്മിറ്റ്‌  ചെയ്യുന്നതും  ഏത്  വിധത്തിലാണ്  ചെയ്യേണ്ടത് 

ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ ടി സി.  post by vinodkumar senior clerk aeo payyannur

(ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ടി.സി പ്രിന്റെടുക്കുന്നതിനു മുമ്പാണ് വിവരങ്ങളില്‍ പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ, വിവരങ്ങള്‍ unconfirm ചെയ്തു കിട്ടുന്നതിനായി അതത് ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ സമീപിക്കുകയാണ് വേണ്ടത്.)

  1. ടി.സി തയ്യാറാക്കുന്നതിനായി ആദ്യം സമ്പൂര്‍ണ പോര്‍ട്ടലിലേക്ക്ലോഗിന്‍ ചെയ്യുക.
  2. തുറന്നു വരുന്ന പേജിനു മുകളിലുള്ള ടാബില്‍ നിന്നും class and divisionsല്‍ ക്ലിക്ക് ചെയ്യുക.
  3. ഇതില്‍ നിന്നും ടി.സി തയ്യാറാക്കേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷന്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
  4. ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. ടി.സി നല്‍കേണ്ട കുട്ടിയുടെ പേരിനു നേരെ Confirmed ആണെന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം ടി.സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  5. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  6. കിട്ടുന്ന പേജിലെ TC Number നു നേരെ School Code/TC No/2014 എന്ന ക്രമത്തില്‍ കാണാന്‍ കഴിയും. നടുവില്‍ കാണുന്ന TC Noല്‍ ഇനി നല്‍കിത്തുടങ്ങേണ്ട നമ്പര്‍ ആയിരിക്കണം വരേണ്ടത്. അതായത് സ്ക്കൂളില്‍ നിന്നും ഏറ്റവുമൊടുവില്‍ നല്‍കിയ ടി.സിയിലെ നമ്പര്‍ 167 ആണെങ്കില്‍ ഇവിടെ നല്‍കേണ്ടത് 168 ആയിരിക്കണം. അപ്പോള്‍ TC Number ഇങ്ങനെയായിരിക്കും School Code/168/2014 കാണുക.
  7. Whether Qualified for Promotion എന്നതിന് നേരെ ക്ലാസ് പ്രമോഷന് അര്‍ഹത നേടിയ കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
  8. Whether the pupil was in receipt of Fee Concession എന്നതിനു നേരെ ഫീസ് ഇളവ് ലഭിക്കുന്ന കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
  9. Date of Pupils Last attendance to School എന്നതിനു നേരെ കുട്ടി ഏറ്റവും ഒടുവില്‍ ഹാജരായ പ്രവൃത്തി ദിവസവും നല്‍കുക.
  10. Date of admission or Promotion to that Standard എന്നതിനു നേരെ കുട്ടിക്ക് പ്രമോഷന് നല്‍കിയ തീയതി നല്‍കുക.
  11. Date on which the name was Removed from Rolls എന്നതിനു നേരെ അഡ്മിഷന്‍ റോളില്‍ നിന്നും കുട്ടിയെ Remove ചെയ്യുന്ന തീയതി ചേര്‍ക്കുക.
  12. Date of application for Certificate എന്നതിന് നേരെ കുട്ടിയുടെ ടി.സിക്കായി അപേക്ഷ നല്‍കിയ തീയതി ചേര്‍ക്കുക.
  13. Date of issue of certificate എന്നതിനു നേരെ ടി.സി നല്‍കുന്ന തീയതി ചേര്‍ക്കുക.
  14. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Request ഓ Higher studies ഓ തിരഞ്ഞെടുക്കാം.
  15. മേല്‍പ്പറഞ്ഞ പ്രകാരം Request/Higher Studies തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു കീഴിലായി പുതിയൊരു വരി ദൃശ്യമാകുന്നത് കാണാം. ഈ കോമ്പോ ബോക്സിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കാണ് ടി.സി നല്‍കേണ്ടതെങ്കില്‍ From database എന്നത് തിരഞ്ഞെടുത്ത് Revenue district, educational district, Sub district, School എന്നിവ പടിപടിയായി സെലക്ട് ചെയ്യുക.
  16. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കല്ല കുട്ടി ടി.സി വാങ്ങി പോകുന്നതെങ്കില്‍ കോമ്പോ ബോക്സില്‍ നിന്നും Other തിരഞ്ഞെടുത്ത് Destination school name ആയി ഏത് സ്ക്കൂളിലേക്കാണോ ടി.സി വാങ്ങുന്നത്; ആ സ്ക്കൂളിന്റെ പേര് എന്റര്‍ ചെയ്യുക.
  17. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  18. വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക.
  19. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക. എഴുതിത്തയ്യാറാക്കിയിരുന്ന ടി.സിക്കു പകരം സമ്പൂര്‍ണയില്‍ ചെയ്തെടുത്ത ടി.സിയുടെ ഈ പ്രിന്റാണ് കുട്ടി അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്ന സ്ക്കൂളിലേക്ക് നല്‍കേണ്ടത്.

TC ISSUE ചെയ്ത കുട്ടിയുടെ ടി.സിയുടെ പ്രിന്റ് വീണ്ടും എടുക്കുന്നതെങ്ങനെ?

എന്തെങ്കിലും കാരണവശാല്‍ ഇപ്പോള്‍ തയ്യാറാക്കിയ ടി.സിയുടെ പകര്‍പ്പ് പിന്നീട് എടുക്കണമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സ്റ്റെപ്പുകളിലൂടെ പോയി പ്രിന്റെടുക്കാനാവില്ല. കാരണം TC Issue ചെയ്തതോടെ കുട്ടി റോളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുമല്ലോ. ഇതിനായി പേജിനു മുകളിലുള്ള രണ്ടാമത്തെ ടാബ് ആയ Students ല്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ Search Former Students എന്ന ഒരു ടാബില്‍ ക്ലിക്ക് ചെയ്യുക. ചുവടെയുള്ള ചിത്രം നോക്കൂ.
ഇതില്‍ TC Issue ചെയ്ത കുട്ടിയുടെ പേരോ അതുമല്ലെങ്കില്‍ TC Numberഓ (School Code/TC No/Year) നല്‍കിക്കൊണ്ട് കുട്ടിയെ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കുട്ടിയെ കണ്ടെത്തിയാല്‍ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിലെ Print TC വഴി വീണ്ടും TC പ്രിന്റ് ചെയ്യാവുന്നതേയുള്ളു. 

മറ്റൊരു വിദ്യാലയത്തില്‍ നിന്നും TC കൊണ്ടു വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി Admit ചെയ്യുന്നതെങ്ങനെ? 

  1. സമ്പൂര്‍ണ പോര്‍ട്ടലിലെ മൂന്നാമത്തെ ടാബായ Admissionല്‍ ക്ലിക്ക് ചെയ്യുക.
  2. തുറന്നു വരുന്ന പേജിലെ Admit from TC No എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  3. കുട്ടി കൊണ്ടു വന്നിരിക്കുന്ന ടി.സിയുടെ പ്രിന്റൗട്ടില്‍ നിന്നും TC Number (School Code/TC No/Year) കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുക.
  4. തുടര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കിക്കൊണ്ട് കുട്ടിയെ നമ്മുടെ വിദ്യാലയത്തിലെ റോളിലേക്ക് അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.
പത്താംക്ലാസ്സിലെ ടി സി പ്രിന്റെടുക്കുന്നതെങ്ങനെ?
  1. പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  2. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
  3. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  4. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
  5. കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം.
  6. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.
  7. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
  8. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
  9. പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
  10. ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.
  11. ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം. Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
  12. അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.
  13. ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.

Saturday, May 3, 2014

അംഗീകൃത  അധ്യാപക  സംഘടനാ  പ്രതിനിധികളുടെ  ഒരു അടിയന്തിര  യോഗം  2014 മെയ്‌ 5 നു 11 മണിക്ക്  പയ്യന്നൂർ ഉപ ജില്ല  വിദ്യാഭ്യാസ ഓഫീസിൽ  വച്ച് ചേരുന്നതാണ് . എല്ലാ  അംഗീകൃത  അധ്യാപക  സംഘടനാ  പ്രതിനിധികളും കൃത്യ സമയത്ത്  തന്നെ പങ്കെടുക്കണമെന്ന്  താത്പര്യപെടുന്നു.



2013-14 വര്ഷത്തെ പ്രീമെട്രിക് സ്കോളര്ഷിപ്പ് 


ചില  സ്കൂളുകള്‍   പ്രീമെട്രിക് സ്കോളര്ഷിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് എക്കൗണ്ട് ഡാറ്റാ എന്ട്രി നടത്തിയതില്ചില പോരായ്മകള്ശ്രദ്ധയില്പെട്ടിട്ടുണ്ട്. ആയത് പരിശോധിച്ച് മാറ്റങ്ങള്ഉണ്ടെങ്കില്അക്കാര്യം  മെയ്‌  5 ന് 4 മണിക്ക് മുപായി ഇ മെയില്വഴി ഓഫിസിനെ അറിയിക്കുവാന്താല്പ്പര്യപ്പെടുന്നു. സ്കൂളുകളുടെ ലിസ്റ്റ് ഇ മെയില്‍ വഴി അയച്ചിട്ടുണ്ട്. ഈ കാര്യത്തിൽ വീഴ്ച  വരുത്തിയാൽ ബന്ധപെട്ട പ്രധാന അദ്ധ്യാപകർ  മാത്രം ആയിരിക്കും ഉത്തരവാദി എന്ന്  പ്രത്യേകം  ഒര്മപെടുത്തുന്നു.


https://mail.google.com/mail/u/0/images/cleardot.gif