വളരെ അടിയന്തിരം
( കോടതിയുമായി ബന്ധപെട്ടത് )
സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടേയും യു .ഐ .ഡി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട് . ആയതിനാൽ 5/10/2016 വൈകിട്ട് 5 മണിക്ക് മുമ്പ് മുഴുവൻ വിദ്യാർത്ഥികളുടേയും യു .ഐ .ഡി / ഇ .ഐ .ഡി നമ്പറുകൾ www.itschool.gov.in എന്ന വെബ് സൈറ്റിലെ Sixth working Day 2016 എന്ന ലിങ്കിൽ സമ്പൂർണ യുടെ യൂസർ നെയിം , പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് എന്റർ ചെയ്യേണ്ടതാണ് . ഇതിനകം എന്റർ ചെയ്തിട്ടുള്ള വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടതാണ് .
ബഹു . കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇതിന് അടിയന്തിര പ്രാധാന്യം നൽകണമെന്നും വീഴ്ചകൾ ഉണ്ടായാൽ ഉത്തരവാദികളായവരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടിവരും എന്നുമറിയിക്കുന്നു. യു .ഐ .ഡി / ഇ .ഐ .ഡി ചേർക്കുന്ന ജോലി പൂർത്തിയാക്കിയതായുള്ള സത്യ പ്രസ്താവന എല്ലാ പ്രധാനാദ്ധ്യാപകരും 5/10/2016 ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?