അറിയിപ്പ്
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് : LP
വിഭാഗത്തിൽ 150 ഉം UP വിഭാഗത്തിൽ 100 ഉം കുട്ടികളിൽ കൂടുതൽ ഉള്ള
സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയതിനു പകരം
നിയമിച്ച അദ്ധ്യാപകരുടെ ശമ്പള വിവരങ്ങൾ ആണ് തരേണ്ടത്. അത് ശമ്പളം എഴുതി നൽകിയ സ്കൂളുകൾ ആണ് നൽകേണ്ടത് എന്നാൽ അധ്യാപകർ ജോലി ചെയ്തിട്ടുള്ള സ്കൂളുകളിൽ അവർ ജോലി ചെയ്ത വിവരവും ആ വർഷത്തെ 6 )൦ പ്രവർത്തി ദിനത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും നൽകേണ്ടതാണ്. ഇതിലേക്കായി സംരക്ഷിത
അദ്ധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെയും
നിയമിച്ചിട്ടുണ്ടാകാം (നിർവഹണ ഉദ്യോഗസ്ഥരായ പ്രധാനാധ്യാപകരെ
സഹായിക്കാൻ നിയമിച്ചത്, 10+1 ഇൽ നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകർ എന്നിവരുടെ വിവരം ആവശ്യമില്ല). ചില പ്രധാനാധ്യാപകർ യാതൊരു പരിശോധനയും നടത്താതെ ചില വർഷങ്ങളിൽ ശൂന്യ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ 2011-12 മുതലുള്ള ഹാജർ പട്ടിക പരിശോധിച്ചു വേണം വിവരങ്ങൾ തരാൻ. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും അവർ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതും തന്നിട്ടുള്ള വിവരങ്ങൾക് മാറ്റമുണ്ടെങ്കിലോ അപൂർണം ആണെങ്കിലോ ആയതു പരിഹരിച്ചു 07.02.17 ചൊവ്വാഴ്ച്ച 1 മണിക്ക് മുൻപായി ഓഫീസിലെത്തിക്കേണ്ടതുമാണ്.
പ്രധാനാധ്യാപകർ സമർപ്പിച്ചിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക് ക്രോഡീകരിച്ച കണക്കു നൽകുന്നതിനാൽ ഈ കാര്യത്തിൽ പ്രധാനാധ്യാപകർ മാത്രം ആയിരിക്കും പൂർണ ഉത്തരവാദി എന്നും കൂടി ഓർമിപ്പിക്കുന്നു.
പ്രധാനാധ്യാപകർ സമർപ്പിച്ചിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക് ക്രോഡീകരിച്ച കണക്കു നൽകുന്നതിനാൽ ഈ കാര്യത്തിൽ പ്രധാനാധ്യാപകർ മാത്രം ആയിരിക്കും പൂർണ ഉത്തരവാദി എന്നും കൂടി ഓർമിപ്പിക്കുന്നു.
No comments:
Post a Comment
how do you feel?