മധ്യ വേനൽ അവധി കാലത്തു സ്കൂളുകളിൽ യാതൊരു വിധത്തിലുള്ള ക്ലാസ്സുകളും നടത്താൻ പാടുള്ളതല്ല ഡി പി ഐ സർക്കുലർ കാണുക
Saturday, April 29, 2017
Friday, April 28, 2017
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
സംരക്ഷിത അധ്യാപകരുടെ വിവരം താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ഒരു രജിസ്റ്റർ തയ്യാറാക്കി 2010-11 വർഷം മുതൽ ഉള്ള ഹാജർ പട്ടിക പരിശോധിച്ചു ഈ രജിസ്റ്ററിൽ എഴുതി (2010-11 വർഷം മുതൽ 15-16 വരെ വർഷങ്ങളിലേതു ലഭ്യമായ വിവരങ്ങൾ മാത്രം എഴുതിയാൽ മതിയാകും 16-17 വർഷത്തെ വിവരങ്ങൾ പൂർണമായും എഴുതേണ്ടതാണ്) പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി രജിസ്റ്റർ മെയ് 20 നു മുൻപായി ഈ ഓഫീസിൽ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. മറ്റു ഉപജില്ലയിൽ നിന്നും വന്ന സംരക്ഷിത അധ്യാപകർ ആണെങ്കിൽ അവരുടെ ഫോൺ നമ്പറും മാതൃ സ്കൂളിലെ ഫോൺ നമ്പറും ഉപജില്ലയുടെ പേരും കൂടി രജിസ്റ്ററിൽ എഴുതേണ്ടതാണ്.
16-17 വർഷം സംരക്ഷിത അദ്ധ്യാപകർ ഉള്ള സ്കൂളുകളിലേയും സംരക്ഷിത അധ്യാപകർ ജോലി ചെയ്യപ്പെട്ടിട്ടുള്ള സ്കൂളുകളിലേയും പ്രധാനാധ്യാപകർ രജിസ്റ്റർ പരിശോധനക്കായി സമർപ്പിക്കേണ്ടതാണ്.
Thursday, April 27, 2017
PROMOTION TO GOVERNMENT PRIMARY SCHOOL HEADMASTER - PROVISIONAL SENIORITY LIST OF PRIMARY/HIGH SCHOOL TEACHERS
Wednesday, April 26, 2017
UP TEACHER I CT TRAINING 4th SPELL
യു പി ക്ലാസ്സുകളിലെ അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനത്തിന്റെ നാലാം സ്പെൽ 27-04-2017 മുതൽ 02-05-2017 വരെ ജി എച്ച് എസ് എസ് മാത്തിലിൽ വച്ച് നടക്കുന്നു. (TOTAL PARTICIPANTS-35)
Wednesday, April 19, 2017
2017-2018 വർഷത്തിൽ ലഭിക്കാനുള്ള ടെക്സ്റ്റ് ബുക്കുകളുടെ ടൈറ്റിൽ തിരിച്ചുള്ള വിവരം ഉടൻ തന്നെ സൊസൈറ്റി സെക്രട്ടറി മാർക്ക് നൽകേണ്ടതാണ്
Tuesday, April 18, 2017
അറിയിപ്പ്
ഗവ .സ്‌കൂളിൽ നിലവിലുള്ള ജീവനക്കാരുടെ വിവരങ്ങൾ താഴെ കാണുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ചു എത്രയും പെട്ടന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ്
അറിയിപ്പ്
Teachers and Non teaching staff എന്നിവർക്ക് DEd course 2017-2019 വർഷത്തേക്കുള്ള അപേക്ഷ കൊടുക്കുന്നതിനു വേണ്ടിയുള്ള സർക്കുലർ
അറിയിപ്പ്
Diploma in language Education Course 2017-18 Arabic, Urdu Department Quota അപേക്ഷിക്കുന്ന തിനുള്ള സർക്കുലർ സർക്കുലർ
Monday, April 17, 2017
അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട 2016-17 വർഷത്തെ താഴെ പറയുന്ന റെക്കോർഡുകൾപരിശോധനക്കായി 27/04/ 2017 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.1 .ബാങ്ക് പാസ്ബുക്ക്
2.നൂൺ ഫീഡിങ് അക്കൗണ്ട് രജിസ്റ്റർ
3 .ഓരോമാസത്തേയും expenditure,voucher/ bills
4. നൂൺ മീൽ കമ്മിറ്റി മിനുട്സ് രജിസ്റ്റർ
5 .K2 രജിസ്റ്റർ
6 .നൂൺ ഫീഡിങ് ഹാജർ പുസ്തകം
7 .നൂൺ ഫീഡിങ് കൺസോളിഡേറ്റഡ് ഹാജർ പുസ്തകം
8 .N.M.P.1 ഓഫീസ് കോപ്പി
9.കാലിച്ചാക്ക് രജിസ്റ്റർ
10.സ്പെഷ്യൽ റൈസ് അക്ക്വിറ്റൻസ് രെജിസ്റ്റർ
11.ഉച്ചഭക്ഷണപാത്രങ്ങൾ / ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ
12.കുക്ക് രജിസ്റ്റർ(ഹാജർ പട്ടിക മുതലായവ)
13.മുട്ട വിതരണ രജിസ്റ്റർ
14.പാൽ വിതരണ രജിസ്റ്റർ
15.ഗുണമേന്മാ പരിശോധന രജിസ്റ്റർ(രുചി രജിസ്റ്റർ)
16.എം.എം.ഇ.ഫണ്ട് ഉപയോഗിച്ചു വാങ്ങുന്ന സാധനങ്ങളുടെ bill/voucher (ഗ്യാസ് സ്ററൗ / അലൂമിനിയം ബിൻ )
17.എഇഒ അംഗീകരിച്ച ഉച്ചഭക്ഷണഗുണഭോക്താക്കളുടെ പട്ടിക.
18.മാവേലി സ്റ്റോറിൽ നിന്ന് ലഭിച്ച bill/ voucher മുതലായവ
19.മെനു രജിസ്റ്റർ
20.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട മറ്റു രേഖകൾ.
കൂടാതെ ഈ ഓഫീസിൽ നിന്ന് വിതരണം ചെയ്ത പ്രൊഫോർമ,ഓഡിറ്റിനായി സമർപ്പിക്കുന്ന രജിസ്റ്ററുകളുടെ ലിസ്റ്റ് എന്നിവ സഹിതം 27.04.2017 നു മുമ്പായി
ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Saturday, April 15, 2017
അറിയിപ്പ്
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് കാലിച്ചാക്ക് വിറ്റു കിട്ടിയ തുകയും വില്പനനികുതിയും ഒടുക്കാൻ ബാക്കിയുള്ള താഴെ പറയുന്ന സ്കൂളുകൾ രണ്ടു ദിവസത്തിനകം ഓഫീസിൽ ഒടുക്കേണ്ടതാണ്.GHSSPulingome,TMHSSVellora,GHSS Prapoil,GLPS Pedena, Manyaguru UPS,NNSUPS Alakkad,
Buds Special School Puthur.
Monday, April 10, 2017
പ്രധാനാധ്യാപകരുടെ യോഗം - 12--04--2017
മുഴുവൻ ഗവ:/ എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും ഒരു മീറ്റിങ്ങ് 12--04--2017 നു രാവിലെ 11:30 നു പയ്യന്നൂർ ബി ആർ സിയിൽ വച്ച് ചേരുന്നു. മുഴുവൻ പ്രധാനാധ്യാപകരും മീറ്റിങ്ങിൽ കൃത്യ സമയത്തു പങ്കെടുക്കണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
മീറ്റിങ്ങിൽ ഇതോടൊപ്പമുള്ള പ്രൊഫോർമകൾ സമർപ്പിക്കേണ്ടതാണ്.
1. PROFORMA--1
2. PROFORMA--2
3.PROFORMA--3
മീറ്റിങ്ങിൽ ഇതോടൊപ്പമുള്ള പ്രൊഫോർമകൾ സമർപ്പിക്കേണ്ടതാണ്.
1. PROFORMA--1
2. PROFORMA--2
3.PROFORMA--3
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം വിദ്യാർത്ഥികൾക്കുള്ള 2016 -17 വർഷത്തെ സ്കോളർഷിപ്പ് (ഫ്രഷ് & റിന്യൂവൽ) (for Bank Account Verification)
1)I E D സ്കോളർഷിപ്പിന് അർഹതയുള്ള ഫ്രഷ്,
റിന്യൂവൽ വിദ്യാർത്ഥികളുടെ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധനക്കായി എല്ലാ
പ്രധാനാധ്യാപർക്കും
ഇമെയിൽ ചെയ്തിട്ടുണ്ട് . വിദ്യാർത്ഥികളുടെ ബാങ്ക്
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം കാണുന്നുണ്ടെങ്കിൽ ഇന്ന്
തന്നെ ആ വിവരം
asectionaeopnr@gmail.com എന്ന
ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
2)ബാങ്ക്
അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത
വിദ്യാർത്ഥികളുടെ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (NAME OF BANK, BRANCH, IFSC CODE & BANK ACCOUNT NUMBER)
ഒരു എക്സൽ ഷീറ്റിൽ ഇന്ന്
തന്നെ മേൽ ഇമെയിൽ
അഡ്രസിലേക്ക് അയച്ചു തരേണ്ടതാണ്.
3)ഏതെങ്കിലും വിദ്യാർത്ഥികൾ ഇതുവരെയായി ബാങ്ക്
അക്കൗണ്ട് ആരംഭിച്ചിട്ടില്ലെങ്കിൽ
ആ വിവരം പ്രത്യേകം അറിയിക്കേണ്ടതാണ്.
മേൽ ആവശ്യത്തിനുള്ള ഇമെയിലുകൾ asectionaeopnr@gmail.com എന്ന
അഡ്രസ്സിൽ മാത്രം അയക്കേണ്ടതാണ്.
For any query , contact section clerk - 85 47 531 537
(സ്കൂളിന്റെ ഔദ്യോഗിക ഇമെയിൽ വിലാസം ആക്റ്റീവ് അല്ലെങ്കിൽ ആ വിവരം ഇന്ന് തന്നെ ഫോൺ മുഖേന ഓഫീസിൽ അറിയിക്കേണ്ടതാണ്.)
Thursday, April 6, 2017
യു. പി ടീച്ചേര്‍സിനുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനം 10.04.2017 മുതൽ ആരംഭിക്കുന്നു.
യു. പി ടീച്ചേര്‍സിനുള്ള 4 ദിവസത്തെ ഐ.സി.ടി പരിശീലനം 10.04.2017ന് തിങ്കളാഴ്ച 9.30 ന് പയ്യന്നുര്‍ ബി.ആര്‍.സി, ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ മാതമംഗലം എന്നീ സെന്ററുകളില്‍ ആരംഭിക്കുന്നു. BRC യില്‍ നിന്നും അറിയിച്ച പ്രകാരം അദ്ധ്യാപകര്‍ ലാപ് ടോപ് സഹിതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Monday, April 3, 2017
VERY URGENT: ALL LP/UP/HS (AIDED AND GOVT) HMs
D R G TRAINING - LIST OF TEACHERS
വിവിധ സ്‌കൂളുകളിൽ നിന്നും ഡി ആർ
ജിമാരായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പേര് വിവരങ്ങളും അവർക്കുള്ള
ട്രെയിനിങ് സെന്ററുകളുടെയും ട്രെയിനിങ് തീയ്യതിയും അടങ്ങിയ ലിസ്റ്റ്
ഇതോടൊന്നിച്ച് അയക്കുന്നു. മുഴുവൻ പ്രധാനാധ്യാപകരും ബന്ധപ്പെട്ട
അധ്യാപകർക്ക് വിവരം നൽകേണ്ടതും ട്രൈനിങ്ങിൽ പങ്കെടുക്കാൻ നിർദേശം
നൽകേണ്ടതുമാണ്.
Saturday, April 1, 2017
ഗവൺമെൻറ് എൽ പി /യു പി പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
അധ്യാപകേതര ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് (OFFICE ATTENDANT/FTM/PTCM)
അധ്യാപകേതര ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് 03-04-2017 തിങ്കളാഴ്ച ഒരുമണിക്ക് മുൻപായി asectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.
1. PROFORMA - 1
2. PROFORMA - 2
അറിയിപ്പ്
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട Final Allotment Amount അനുവദിച്ചിട്ടുണ്ട് തുക അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)