പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2017-18 വർഷത്തെ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പുമായിബന്ധപ്പെട്ട സർക്കുലർ 2017 ജൂൺ 2 ന് എല്ലാ സ്‌കൂളുകളിലേക്കും ഇ-മെയിൽ ചെയ്തിട്ടുണ്ട്.ആയത് ഓഫീസിൽ സൂക്ഷിക്കുകയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്നും സർക്കുലർ ലഭിച്ച വിവരം രേഖാമൂലം ഓഫീസിൽ അറിയിക്കണമെന്നും (ബഹുഃ ഡി.പി.ഐ യുടെ നിർദേശപ്രകാരം)നിർദേശിക്കുന്നു. പ്രസ്തുത സർക്കുലർ പാചകത്തൊഴിലാളികൾ,PTA അംഗങ്ങൾ,MPTA അംഗങ്ങൾ,S.M.C.അംഗങ്ങൾ എന്നിവർക്ക് കൂടി വിതരണം ചെയ്യേണ്ടതാണ്.സർക്കുലറിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് D.P.I.യുടെ വെബ് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്.(NM(1)/
39000/ 2017/ഡി.പി.ഐ. 30.05.2017 )
ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ള രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആയത് 0471-2580548 എന്ന നമ്പറിലോ,dpinoonmeal @gmail.com എന്ന വിലാസത്തിലോ നേരിട്ടോ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അറിയിക്കാവുന്നതാണ് എന്ന വിവരം കുടി അറിയിക്കുന്നു.
No comments:
Post a Comment
how do you feel?