ഗണിത ശാസ്ത്ര സെമിനാറും പ്രദർശനവും
ഉപജില്ലാ ഗണിത ശാസ്ത്ര അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 15-12-2018ന് രാവിലെ 10 മണിമുതൽ പയ്യന്നൂർ എ. കെ. എ. എസ്.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഗണിത ശാസ്ത്ര സെമിനാറും പ്രദർശനവും നടത്തുന്നു ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും ഗണിതശാസ്ത്ര കൺവീനർ മാർ പങ്കെടുക്കണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
പ്രീ പ്രൈമറി അധ്യാപകരുടെ സെമിനാർ
ഉപജില്ലയിലെ എല്ലാ ഗവ: / എയ്ഡഡ് സ്കൂളിലെയും പ്രീ പ്രൈമറി അധ്യാപകരുടെ ഒരു സെമിനാർ 15 / 12 / 2018 ന് ഉച്ചയ്ക്ക് 2 മണിമുതൽ.എ. കെ. എ. എസ്.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പ്രീ പ്രൈമറി അധ്യാപകരുടെ സെമിനാർ നടത്തുന്നുഉപജില്ലയിലെ എല്ലാപ്രീ പ്രൈമറി അധ്യാപകരും പങ്കെടുക്കണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു