സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിൽ പി ടി എ യ്ക്കുള്ള പങ്കും ബോധ്യപ്പെടുത്തുന്നതിനായി പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പരിധിയിലെ വിദ്യാലയങ്ങളിലെ പി ടി എ പ്രസിഡണ്ട്/ എസ് എം സി ചെയർമാൻമാരുടെ യോഗം 2019 ഒക്ടോബർ 16 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരം സ്കൂൾ പി ടി എ പ്രസിഡണ്ട്/ എസ് എം സി ചെയർമാൻമാരെ അറിയിക്കേണ്ടതും യോഗത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
ഉറുദു സ്കോളർഷിപ്പ് പരീക്ഷ 2019
യു പി/ ഹൈസ്കൂൾ വിഭാഗങ്ങൾക്കുള്ള സബ് ജില്ലാതല ഉറുദു സ്കോളർഷിപ്പ് പരീക്ഷ 2019 ഒക്ടോബർ 14 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്. പ്രധാനാധ്യാപർ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
Thursday, October 10, 2019
അറിയിപ്പ്
പയ്യന്നുർ ഉപജില്ല ശാസ്ത്രോത്സവം 2019 ഐടി മേള... 11/10/2019 ghss രാമന്തളി ശാസ്ത്രമേള... 14/10/2019 ghss രാമന്തളി സാമൂഹ്യ ശാസ്ത്ര മേള... 14/10/2019 ചിദംബരനാഥ് യു പി & പഞ്ചായത്ത് എൽ പി ഗണിതമേള.. 15/10/2019 ചിദംബരനാഥ് യു പി &പഞ്ചായത്ത് എൽ പി പ്രവർത്തി പരിചയ മേള.. 15/10/2019 Ghss രാമന്തളി
രജിസ്‌ട്രേഷൻ 11/10/2019 ഉച്ച വരെ ghss രാമന്തളി 11/10/2019 ഉച്ചക്ക് 2 മണിക്ക് ശേഷം എഇഒ ഓഫീസ് പയ്യന്നുർ
രജിസ്ട്രേഷൻ ഫീസ്
20 രൂപ വീതം ഒരു കുട്ടിക്കും അതോടൊപ്പം ഓരോ ക്ലബ്ബുകൾക്കും
ഉള്ള അഫിലിയേഷൻ ഫീ UP-75, Hs-200, Hss-300 രൂപ കൂടി യഥാക്രമം
അടക്കേണ്ടതാണ്.
Thursday, October 3, 2019
അറിയിപ്പ്
അറബിക് ടീച്ചേഴ്സ് പിരിയോഡിക്കൽ കോപ്ലക്സ് മീറ്റിങ്
പയ്യന്നൂർ ഉപജില്ലയിലെ എൽ .പി , യു .പി , ഹൈസ്കൂൾ അറബിക് അദ്ധ്യാപകരുടെ പിരിയോഡിക്കൽ കോപ്ലക്സ് യോഗം ഒക്ടോബർ 5 ശനിയാഴ്ച 9.30 മുതൽ പയ്യന്നൂർ ബി .ആർ .സി യിൽ നടക്കും. എല്ലാ അറബിക് അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കുക .