Monday, September 2, 2019
അറിയിപ്പ്
To
Listed below
2019 ജൂലൈ മാസം എക്സ്പെൻഡിച്ചർ ഓൺലൈനിൽ സബ്മിറ്റ് ചെയ്യുക
..................................................................................................................................................................
2019 ജൂലൈ മാസത്തെ എക്സ്പെൻഡിച്ചർ Management system ൽ upload ചെയ്ത് എഇഒ ഓഫീസിലേക്ക് ഓൺലൈനായി സബ്മിറ്റ് ചെയ്യാത്ത താഴെ പറയുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ 03 .09 .19 ന് തന്നെ ഓൺലൈൻ സബ്മിറ്റ് ചെയ്യേണ്ടതാണ് .
ഗവ . എൽ .പി സ്കൂൾ ഗവ .യു .പി സ്കൂൾ
1 . കവ്വായി ഗവ . എൽ .പി സ്കൂൾ 1 ) പോത്താംകണ്ടം യു .പി സ്കൂൾ
2 . മണിയറ ഗവ . എൽ .പി സ്കൂൾ 2 ) കൂക്കാനം യു .പി സ്കൂൾ
3 . പെടേന ഗവ . എൽ .പി സ്കൂൾ
4 . പയ്യന്നൂർ ഗവ . എൽ .പി സ്കൂൾ
5 .വെള്ളൂർ ഗവ . എൽ .പി സ്കൂൾ
6 .കൊഴുമ്മൽ ഗവ . എൽ .പി സ്കൂൾ
7 .പെരുവാമ്പ ഗവ . എൽ .പി സ്കൂൾ
എയ്ഡഡ് യു .പി സ്കൂൾ
എയ്ഡഡ് എൽ .പി സ്കൂൾ
1 ) ചന്തൻ മെമ്മോറിയൽ എൽ .പി സ്കൂൾ 1 ) കുന്നരു യു .പി സ്കൂൾ
2 ).ഡി എ സ്. എൽ .പി സ്കൂൾ ആലക്കാട്
3 ) കണ്ടോത്ത് എൽ .പി സ്കൂൾ 2 ) സെൻറ് .മേരീസ് യു .പി സ്കൂൾ
4 ) സെൻട്രൽ എൽ .പി സ്കൂൾ
5 )മുക്കോത്തടം എൽ .പി സ്കൂൾ 3 )സെൻറ് . ജോസഫ് ജോസ്ഗിരി
6 )പെരളം എൽ .പി സ്കൂൾ
7 )വേങ്ങയിൽ കാനായി എൽ .പി സ്കൂൾ
8 )ബി ഇ എം എൽ .പി സ്കൂൾ
9 )പുത്തൂർ എൽ .പി സ്കൂൾ
10 )പറമ്പത്ത് ഭഗവതി എൽ .പി സ്കൂൾ
11 ) പയ്യന്നൂർ സൗത്ത് എൽ .പി സ്കൂൾ
12 ) കാങ്കോൽ എൽ .പി സ്കൂൾ
13 ) എരമം സൗത്ത് എൽ .പി സ്കൂൾ
Wednesday, August 21, 2019
ബജറ്റ് എസ്റ്റിമേറ്റ് 2020-21
2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രൊപ്പോസലുകൾ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പ്രധാനാധ്യാപകരും ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 22.08.2019 ന് 4 മണിക്കകം നേരിട്ട് സമർപ്പിക്കേണ്ടതാണ് .
ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം, മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫിക്സേഷൻ സ്റ്റേറ്റ്മെന്റുകളുമായി ഒത്തു നോക്കി പരിശോധിച്ച് ഉറപ്പു വരുത്തി വേണം പ്രൊപ്പോസലുകൾ തയ്യാറാക്കേണ്ടത്. ഇപ്രകാരം ചെയ്യുമ്പോൾ ഏതെങ്കിലും ഹെഡ് ഓഫ് അക്കൗണ്ടിലെ ജീവനക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തിലെ പ്രൊപ്പോസലിൽ ഉണ്ടായതിനേക്കാൾ ശ്രദ്ധേയമായ വ്യത്യാസം വരികയാണെങ്കിൽ അതു സംബന്ധിച്ച വ്യക്തമായ വിശദീകരണം നിർബന്ധമായും ഉൾപ്പെടുത്തണം.
സാലറി, വേജസ് എന്നിവക്ക് പുറമേ യാത്രാബത്ത, ഇലക്ട്രിസിറ്റി, വാട്ടർ ചാർജുകൾ, മറ്റ് ചെലവുകൾ എന്നിവ സംബന്ധിച്ചും വസ്തുനിഷ്ഠമായ വിവരങ്ങൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കേണ്ടതാണ്. മാതൃകാഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കുമ്പോൾ 01.04.2020 ലെ ശമ്പളം അടിസ്ഥാനമാക്കി വേണം വിവരങ്ങൾ നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ് .
മാതൃകാഫോറം
Saturday, August 3, 2019
ഉച്ചഭക്ഷണ പദ്ധതി അറിയിപ്പ്
സംസ്ഥാന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും ഗുണനിലവാര പരിശോധന നടത്തുന്നതിനായി CEPCI ലബോറട്ടറി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം എന്ന ഏജൻസിയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയതായി അറിയിക്കുന്നു.
പ്രസ്തുത സ്ഥാപനത്തിന്റെ പ്രതിനിധിയായ ശ്രീ.ജിഷ്ണുദേവ് പി പി, ഫീൽഡ് എക്സിക്യൂട്ടീവ് (ഡ്രൈവിംഗ് ലൈസൻസ് നമ്പർ 59/13544/17 തീയതി.30.11.2017) എന്ന വ്യക്തിക്ക് സാംപിൾ ശേഖരിക്കുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് എല്ലാ പ്രധാനാധ്യാപകർക്കും നിർദേശം നൽകുന്നു. 02.08.2019 മുതൽ പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതാണെന്നും അറിയിക്കുന്നു.
Thursday, July 25, 2019
അറിയിപ്പ്
ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 27-07-2019 ന് ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്.മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമത്ത് തന്നെ യോഗത്തിൽ എത്തിച്ചേരണമെന്ന്ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിക്കുന്നു.
Tuesday, July 23, 2019
അറിയിപ്പ്
ഉറുദു അക്കാദമിക് കോംപ്ലെക്സ് 24/ 07 / 2019 ന് രാവിലെ 9.30 ന് തളിപ്പറമ്പ ബി ആർ സി യിൽ വെച്ച് നടക്കുന്നുണ്ട്.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക
Monday, July 22, 2019
സംസ്കൃതം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി
പയ്യന്നൂർ സബ്ജില്ലാ സംസ്കൃതം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി 24.07.2019 ന് ബുധനാഴ്ച വൈകുന്നേരം കൃത്യം 4 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് ചേരുന്നു. കമ്മിറ്റി അംഗങ്ങൾ കൃത്യസമയത്ത്തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
കൺവീനർ
Tuesday, July 16, 2019
സെൻസസ് ഡാറ്റ കളക്ഷൻ 2010
സെൻസസ് ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . ആയത് 19 .7 .2019 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ നിർദ്ദിഷ്ട മാതൃകയിൽ ലഭ്യമാക്കേണ്ടതാണ്.വിശദവിവരണങ്ങളും സർക്കുലറും പ്രൊഫോർമയും ചുവടെ ചേർക്കുന്നു .
സർക്കുലർ
പ്രൊഫോർമ -1
പ്രൊഫോർമ -2
Monday, July 15, 2019
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
- അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പയ്യന്നൂർ സബ് ജില്ലാതല മത്സരം ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 10 മുതൽ ബി ആർ സി യിൽ
- സ്കൂൾ തല മത്സരത്തിൽ 1, 2 സ്ഥാനം നേടിയവരെ ഉപജില്ലയിൽ പങ്കെടുപ്പിക്കേണ്ടതാണ്. സബ് ജില്ലാ മത്സരം വ്യക്തിഗതം ആണ് . ഗ്രൂപ്പ് അല്ല.
- വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നതാണ്.
- LP/UP/HS/HSS വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും.
അലിഫ് കോ ഓർഡിനേറ്റർ പയ്യന്നൂർ സബ്ജില്ല സമിതി. Ph:9495660245
Wednesday, July 10, 2019
അറിയിപ്പ്
മുസ്ലിം/നാടാർ/ആംഗ്ലോ ഇന്ത്യൻ/മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്/എൽ എസ് എസ്/ നാഷണൽ സ്കോളർഷിപ്പ് 2019-20 അപേക്ഷ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമകളിൽ തയ്യാറാക്കി 17.07.2019 ന് 5 മണിക്ക് മുമ്പായി നേരിട്ട് സമർപ്പിക്കേണ്ടതാണ്.
Monday, July 8, 2019
ഉച്ചഭക്ഷണ പദ്ധതി- അറിയിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പദ്ധതിയുടെ സോഫ്റ്റ്വെയറിൽ നിന്നും ആന്വൽ ഡാറ്റയുടെ പ്രിന്റൗട്ട് 09.07.2019 ന് 4 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.
നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അറിയിപ്പ്
ഇന്ന് 08.07.2019 ഉച്ചക്ക് ശേഷം 3 മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പയ്യന്നൂർ SDSGA ജനറൽ ബോഡി യോഗം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Thursday, July 4, 2019
അറബിക് ശില്പശാല
പയ്യന്നൂർ ഉപജില്ലയിലെ എൽ പി/യു പി/ഹൈസ്കൂൾ അറബിക് അദ്ധ്യാപകരുടെ ശില്പശാല ജൂലൈ 9 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കും . എല്ലാ അറബിക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
സെക്രട്ടറി എ ടി സി
ഫോൺ : 9446775620
ഗെയിംസ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം
പയ്യന്നൂർ ഉപജില്ലാ ഗെയിംസ് അസ്സോസിയേഷൻ ജനറൽ ബോഡി യോഗം 08.07.2019 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്. മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
പ്രസിഡണ്ട്/സെക്രട്ടറി
SDSGA, പയ്യന്നൂർ.
Wednesday, July 3, 2019
ഇൻസ്പെയർ അവാർഡ്
2019-20 വർഷത്തേക്കുള്ള ഇൻസ്പെയർ അവാർഡിനുള്ള ഓൺലൈൻ നോമിനേഷനുകൾ സ്കൂളുകൾക്ക് http://www.inspireawards-dst.gov.in എന്ന വെബ്സൈറ്റ് വഴി 31 ജൂലൈ 2019 വരെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.
Monday, July 1, 2019
അറിയിപ്പ്
സ്കൂൾ മാത്സ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം 05/07/2019ന് വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ
.സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ് LP, UP,
HS ,HSS മാത്സ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു
അറിയിപ്പ്
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം
04/07/2019 ന് വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ് LP, UP, HS ,HSS സോഷ്യൽസയൻസ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു
04/07/2019 ന് വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ് LP, UP, HS ,HSS സോഷ്യൽസയൻസ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു
അറിയിപ്പ്
സ്കൂൾ സയൻസ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം 03 /07/2019ന് ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി .ആർ .സി യിൽ ഹാളിൽ വെച്ച്ചേരുന്നതാണ് LP, UP, HS ,HSS സയൻസ് ക്ലബ്കൺവീനർമാർ പങ്കെടുക്കണമെന്ന് സബ് ജില്ലാ കൺവീനർ അറിയിക്കുന്നു
Subscribe to:
Posts (Atom)