Tuesday, June 25, 2019
Monday, June 24, 2019
അറിയിപ്പ്
പയ്യന്നൂർ സബ് ജില്ലാ തല വിദ്യാരംഗം കലാസാഹിത്യവേദി ജനറൽ ബോഡിയോഗം 27/06/2019ന് ഉച്ചയ്ക്കുശേഷം "2.30" ന് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് കൺവീനർ അറിയിക്കുന്നു
ഉച്ചയ്ക്ക് "2" മണിക്ക് കമ്മറ്റി യോഗം നടക്കുന്നതാണ് കൃത്യസമയത്ത് തന്നെ കമ്മറ്റി അംഗങ്ങൾ എത്തിച്ചേരണമെന്ന് കൺവീനർ അറിയിക്കുന്നു
Friday, June 21, 2019
സംസ്‌കൃതം കൗൺസിൽ
പയ്യന്നൂർ ഉപജില്ലാ സംസ്‌കൃതം കൗൺസിൽ ജനറൽ ബോഡി യോഗം 24.06.2019 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഉപജില്ലയിലെ മുഴുവൻ യു പി/ എച്ച് എസ് സംസ്‌കൃതം അധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത് നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Monday, June 17, 2019
പ്രധാനാധ്യാപകർക്കുള്ള സമന്വയ സോഫ്റ്റ് വേർ പരിശീലനം
പ്രധാനാധ്യാപകർക്കുള്ള "സമന്വയ" സോഫ്റ്റ് വേർ പരിശീലനം നാളെ 18/06/2019ന് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് എല്ലാപ്രധാനാധ്യാപകരും കൃത്യസമയത്തുതന്നെ നിർബന്ധമായും പങ്കെടുക്കെണ്ടാതാണ് എന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
Tuesday, June 11, 2019
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 13.06.2019 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം സമ്പൂർണ്ണയിൽ നിന്നും ലഭിക്കുന്ന ആറാം പ്രവൃത്തി ദിന റിപ്പോർട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
Monday, June 10, 2019
ആറാം പ്രവൃത്തി ദിന നിർദ്ദേശങ്ങൾ
2019-20 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനമായ 2019 ജൂൺ 13 അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഓൺലൈൻ ആയി കൃത്യവും സമയബന്ധിതവുമായി ചെയ്തു തീർക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, May 25, 2019
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ ഗവഃ , എയിഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകർക്ക് ഡയറ്റ് നൽകുന്ന ഒരു ശില്പശാല 28.05.2018 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് . പ്രസ്തുത ശില്പശാലയിൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, പയ്യന്നൂർ അറിയിക്കുന്നു.
Thursday, May 23, 2019
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മാരുടെ ഒരു യോഗം 27/05/2019ന് രാവിലെ 11 മണിക്ക് പയ്യന്നൂർ ബി .ആർ .സി . ഹാളിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ കൃത്യസമയത്ത്തന്നെ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
Monday, May 13, 2019
അറിയിപ്പ്
അദ്ധ്യാപക പരിശീലനത്തിൽ ഇനിയും പങ്കെടുക്കാൻ കഴിയാത്ത അധ്യാപരുടെ പേര് വിവരം ഇനം തിരിച്ച് ഇന്ന് തന്നെ (13.05.2019) ബി ആർ സി യിൽ അറിയിക്കേണ്ടതാണ്.
എൽ പി |
അക്കാദമിക് ,
|
ICT
|
യുപി
|
ICT
|
Friday, May 10, 2019
അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധനക്ക് സമർപ്പിച്ചിരുന്ന ഫയലുകളും രജിസ്റ്ററുകളും 14/05/2019, 15/05/2019 എന്നീ തീയ്യതികളിലായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും തിരികെ കൈപ്പറ്റേണ്ടതാണെന്ന് എല്ലാ പ്രധാനാധ്യാപകരേയും അറിയിക്കുന്നു.
Monday, April 22, 2019
അറിയിപ്പ്
26-04-2019മുതൽ ആരംഭിക്കുന്ന പ്രൈമറി ഐ സി ടി ട്രെയിനിംഗിൽ പങ്കെടുക്കുന്ന അധ്യാപകർ താഴെ പറയുന്നവ കൊണ്ട് വരേണ്ടതാണെന്ന് അറിയിക്കുന്നു.
1 .പൂർണ്ണമായും ചാർജ്ജ് ചെയ്ത ലാപ്ടോപ്പ് (ചാർജർ , മൗസ് എന്നിവ സഹിതം)
2 .മൊബൈൽ ഫോൺ ഡാറ്റാ കേബിൾ
3 .നോട്ട് ബുക്ക്
4 .പവർ എക്സ്റ്റൻഷൻ പ്ലഗ്ഗ് ബോക്സ് (ലഭ്യമാണെങ്കിൽ)
5 .കുടിവെള്ളം.
അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറിസ്കുൾ പ്രധാനാധ്യാപകരുടെയും , പ്രൈമറി വിഭാഗമുള്ള ഹൈസ്കൂൾ പ്രതിനിധികളുടെയും ഒരു യോഗം 25-04-2019
ന് 2 മണിക്ക് പയ്യന്നൂർ BEMLP സ്കൂളിൽ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ പയ്യന്നൂർ അറിയിക്കുന്നു. പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കാത്ത മുഴുവൻ പ്രധാനാധ്യാപകരും ആയത് അന്നേ ദിവസം നടക്കുന്ന യോഗത്തിൽ നിബന്ധമായും കൊണ്ടുവരേണ്ടതാണ്
Thursday, April 11, 2019
അറിയിപ്പ്
പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ആവശ്യങ്ങൾക്കായി വിദ്യാലയങ്ങൾ സന്ദർശിക്കുന്നതിനാൽ പ്രവർത്തി ദിനങ്ങളിൽ വിദ്യാലയങ്ങൾ നിർബന്ധമായും തുറന്നിരിക്കേണ്ടതും പ്രധാനാധ്യാപകർ ഹാജരായിരിക്കേണ്ടതുമാണ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
Wednesday, April 10, 2019
അറിയിപ്പ്
ICT ട്രൈനിംഗ് ക്ലാസിൽ ഇനിയും പേര് നൽകുവാൻ ബാക്കിയുള്ള എൽ .പി, യു .പി അധ്യാപകരുടെ പേരുകൾ തരം തിരിച്ചു നാളെ 11/04/2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പയ്യന്നൂർ ബി ആർ സി യിൽ എത്തിക്കേണ്ടതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
Thursday, April 4, 2019
അറിയിപ്പ്
അവധിക്കാല അധ്യാപക പരിശീലനങ്ങളിൽ പങ്കെടുക്കേണ്ട അധ്യാപകർ വിശദാംശങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യേണ്ടതാണ് . പ്രധാനാധ്യാപകർ ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരെ അറിയിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, March 28, 2019
ഉച്ചഭക്ഷണ പദ്ധതി-അറിയിപ്പ്
സ്കൂൾ
ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ എം ഡി എം ലോഗോ പതിക്കുന്നതിനും കുട്ടികളുടേയും പാചകത്തൊഴിലാളിയുടേയും അദ്ധ്യാപരുടെയും കൈകൾ ഭക്ഷണത്തിന് മുൻപും ശേഷവും ശുചിയാക്കുന്നതിന് ഹാൻഡ്‌വാഷ് വാങ്ങുന്നതിനും അനുവദിച്ച 250 രൂപ സ്കൂളിന്റെ നൂൺ മീൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപരും പ്രസ്തുത തുക മേൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതും ധനവിനിയോഗപത്രം കെ എഫ് സി
44 ൽ തയ്യാറാക്കി ഒരാഴ്ചക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.
Wednesday, March 13, 2019
ഉച്ചഭക്ഷണ പദ്ധതി- പാചകത്തൊഴിലാളികൾക്ക് പരിശീലനം
പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പാചകത്തൊഴിലാളികൾക്ക് 16.03.2019 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപരും തങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളിയെ വിവരം അറിയിക്കേണ്ടതും എല്ലാവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
Tuesday, March 12, 2019
വിദ്യാലയസന്ദർശനം
പയ്യന്നൂർ ഉപജില്ലാ എച്ച് .എം .ഫോറത്തിൻറ്റെ തീരുമാനപ്രകാരം ഈ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും ഒന്നാം തരത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ 14/03/2019ന് ചെറുവത്തൂർ ഉപജില്ലയിലെ G W U P S കൊടക്കാട് സന്ദർശിക്കുവാൻ തീരുമാനിച്ചിരിക്കുന്നു .മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ പഠന പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളുംനേരിട്ട് കണ്ട് മനസിലാക്കുവാനും ആയത് നമ്മുടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് ഏറെ പ്രയോജനകരമായിരിക്കുംസന്ദർശനം.നമ്മുടെഉപ
ജില്ലയിലെമികവാർന്നപ്രവർത്തങ്ങൾ GWUPS, കൊടക്കാടിനും. പരസ്പരം സംവദിക്കുന്നതിലൂടെ ലഭിക്കും ഇത് ഒരു മാതൃകാ പ്രവർത്തനമായി എടുത്ത് വിജയിപ്പിക്കുവാൻ എല്ലാ പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകുന്നു .വാഹന സൗകര്യവും ഭക്ഷണവും ഏർപ്പാട് ചെയ്യേണ്ടതിനാൽ പോകുവാൻ താൽപര്യപ്പെടുന്ന അധ്യാപകരുടെ പേര് വിവരം ഇന്ന് 12/03/2019 ന് തന്നെ പയ്യന്നൂർ B R C യിൽ നൽകേണ്ടതാണ് 14/03/2019ന് രാവിലെ 9 .30 ന് K S R T C ബസ്സ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യാത്ര പുറപ്പെടുന്നത്
ടി .എം . സദാനന്ദൻ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
പയ്യന്നൂർ
Subscribe to:
Posts (Atom)