Saturday, March 31, 2018

അറിയിപ്പ് 

          ഗവ : ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പയ്യന്നൂർ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ബുധനാഴ്ച്ച VI , VII ക്ലാസുകളിലെ കുട്ടികൾക്കായി ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനും ഗണിത താല്പര്യം വളർത്തുന്നതിനുമായി ഒരു ക്യാമ്പ് നടത്തുന്നു .വൈവിധ്യമാർന്നതും രസകരവുമായ ഗണിത ക്യാമ്പിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്നു സമയം 
രാവിലെ  9 .30 മുതൽ 1 മണി  വരെ 
  സ്ഥലം GGHSS പയ്യന്നൂർ 


 (തുടർ ക്ലാസുകൾ പിന്നീട് അറിയിക്കും 

Tuesday, March 27, 2018

അറിയിപ്പ്
2017 - 18  വർഷത്തെ  സംസ്‌കൃതം  സ്‌കോളർഷിപ്പ്  ന്  അർഹത  നേടിയ  കുട്ടികളുടെ  ലിസ്റ്റ് .

                                    കുട്ടികളുടെ ലിസ്റ്റ് 

Saturday, March 24, 2018

അറിയിപ്പ് 
2017-18 വർഷത്തെ കാലിച്ചാക്കിന്റെ വില (ചണചാക്കിനു 5 രൂപയിൽ കുറയാത്ത തുകയും പ്ലാസ്റ്റിക് ചാക്കിന് 3 രൂപയിൽ കുറയാത്ത തുകയും)
5 %GST യും ചേർത്ത് താഴെ കൊടുത്ത മാതൃകയിലുള്ള  വിവരങ്ങൾ സഹിതം  ഏപ്രിൽ 5 നു മുമ്പായി ഓഫീസിൽ ഒടുക്കേണ്ടതാണ്.
(മാസം,ആകെ ചാക്കിന്റെ എണ്ണം ,തുക, GST ,ആകെ തുക )

Thursday, March 22, 2018

അറിയിപ്പ് 
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട 2017-18 വർഷത്തെ കണക്കു പരിശോധന ഏപ്രിൽ 17 മുതൽ 21 വരെ നടത്തുന്നതാണ്.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട രെജിസ്റ്ററുകളും അനുബന്ധരേഖകളും ഏപ്രിൽ 17 നു മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.വിശദവിവരങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട്.
അറിയിപ്പ്
നാളെ ( 23/03/18 ) 2 മണിക്ക്              ഉപജില്ലയിലെ പ്രൈമറി സ്ക്കൂളുകളുടെ പി.ടി.എ പ്രസിഡണ്ടുമാരുടെ യോഗം AKAS GVHHS പയ്യന്നൂരിൽ വെച്ച് നടക്കുന്നു. പ്രധാനാധ്യാപകർ പി.ടി.എ പ്രസിഡണ്ടുമാരെ ഇക്കാര്യം അറിയിച്ച് പങ്കെടുപ്പിക്കേണ്ടതാണ്.
യോഗത്തിൽ പയ്യന്നൂർ മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.ബാലൻ എന്നിവർ പങ്കെടുക്കുന്നതാണ്.
അജണ്ട: മികവുത്സവം 2018

Monday, March 19, 2018

അറിയിപ്പ്
നാളെ ( 20/03/18) നടത്താൻ തീരുമാനിച്ച പ്രധാനാധ്യാപക യോഗം ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു.

Friday, March 16, 2018


പ്രധാനാധ്യാപകയോഗം 
           

             20/03/2018 ന്  ചൊവ്വാഴ്ച്ച  രാവിലെ 11 മണിക്ക് പയ്യന്നൂർ ബി .ആർ .സി  ഹാളിൽ വെച്ച് നടക്കുന്നു എല്ലാ  പ്രധാനാധ്യാപകരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 


പ്രധാന അജണ്ട :- മികവുത്സവം 2018 

Friday, March 9, 2018

എയ്ഡഡ് LP/UP പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
06.03.18 ലെ സി/735/ 18 ബ്ലോഗ് സന്ദേശം ശ്രദ്ധിക്കുക. 01.06.2011 മുതൽ 29.01.2016 വരെയുള്ള തീയതിക്കുള്ളിൽ ജോലിയിൽ പ്രേവേശിച്ചിട്ടുള്ള (ഈ കാലയളവിൽ അംഗീകാരം ലഭിച്ചിട്ടുള്ളവരും പ്രൊപോസൽ വിവിധ കാരണങ്ങളാൽ നിരസിച്ചിട്ടുള്ളവരും നിയമന ഫയലുകൾ ഏതെങ്കിലും കാരണത്താൽ മാറ്റി വച്ചിട്ടുള്ളവരും ഉൾപ്പെടെയുള്ളവർ) PF ബാധകമായിട്ടുള്ള എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം പ്രൊഫോർമയിൽ ചേർക്കേണ്ടതാണ്. നിലവിൽ കുടിശിക തുക അധ്യാപകരുടെ PF ൽ ലയിപ്പിച്ചിട്ടുള്ളവർ പ്രൊഫോർമയിൽ  11 നമ്പർ കോളത്തിൽ Yes എന്ന് എഴുതിയതിനു ശേഷം 12 നമ്പർ കോളത്തിൽ ലയിപ്പിച്ച തുക രേഖപ്പെടുത്തുക. കുടിശിക തുക അധ്യാപകരുടെ PF ൽ ലയിപ്പിക്കാൻ ബാക്കിയുള്ള അധ്യാപകരുടെ വിവരം 11 നമ്പർ കോളത്തിൽ No എന്ന് കാണിച്ചതിന് ശേഷം 12 നമ്പർ കോളത്തിൽ ആവശ്യമായ തുക രേഖപ്പെടുത്തേണ്ടതുമാണ്. 
        01.06.2011 മുതൽ 29.01.2016 വരെയുള്ള തീയതിക്കുള്ളിൽ അദ്യാപകരോ അനധ്യാപകരോ ജോലിയിൽ പ്രേവേശിച്ചിട്ടില്ലാത്ത സ്കൂളുകൾ മാത്രമേ ശൂന്യ റിപ്പോർട്ട് നൽകാൻ പാടുള്ളൂ.   നിലവിൽ തെറ്റായി പല സ്കൂളുകളിൽ നിന്നും  പ്രൊഫോർമ  സമർപ്പിച്ചു കാണുന്നു. 
      തെറ്റായി സമർപ്പിച്ച സ്കൂളുകൾ പുതിയ പ്രൊഫോ ര്മ 12.03.2018 നു തന്നെ സമർപ്പിക്കേണ്ടതും പഴയ പ്രൊഫോര്മ തിരിച്ചു വാങ്ങേണ്ടതോ അല്ലെങ്കിൽ പുതുക്കി നൽകുന്ന പ്രൊഫോർമകളിൽ Revised എന്നും രേഖപ്പെടുത്തേണ്ടതോ ആണ്. സ്കൂളിന്റെ 2 രീതിയിലുള്ള പ്രൊഫോർമകൾ ഉണ്ടായാൽ അവ ആശയകുഴപ്പം ഉണ്ടാകും .

Tuesday, March 6, 2018


ഫയൽ നമ്പർ : സി/735/18
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്. 
താഴെ കൊടുത്തിരിക്കുന്ന കത്ത്, പ്രൊഫോർമ, സർക്കാർ,  ഉത്തരവ് എന്നിവ നോക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്ന വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ (എ4 ഷീറ്റിൽ ലഭിക്കുമെങ്കിൽ അങ്ങനെ മതിയാകും) 09.03.2018 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും നിശ്ചിത പ്രൊഫോർമയിൽ തന്നെ വിവരം സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ തുക സംബന്ധിച്ചുള്ള വിവരം സമർപ്പിക്കാൻ ഇല്ലാത്ത എയ്ഡഡ് സ്കൂളുകളും നിർബന്ധമായും ശൂന്യ റിപ്പോർട് സമർപ്പിക്കേണ്ടതാണ്. ഈ ഉപ ജില്ലയിലെ മുഴുവൻ എയ്ഡഡ് സ്കൂളുകളും 09.03.2018 നു 5 മണിക്ക് മുൻപായി ശൂന്യ റിപ്പോർട്ടോ അല്ലെങ്കിൽ തുക സംബന്ധിച്ച വിവരമോ നിർബന്ധമായും സമർപ്പിച്ചിരിക്കണം. ഈ വിഷയത്തിൽ യാതൊരു വിധ കാലതാമസവും അനുവദിക്കുന്നതല്ല. 
       ഈ  ഓഫീസിലുള്ളവർക്കു SSLC പരീക്ഷയുടെ ഡ്യൂട്ടി കൂടി ഉള്ളതിനാൽ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചു വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് യഥാസമയം സമർപ്പിക്കാൻ കഴിയാതെ വരും. അതിന്റെ പേരിൽ ഏതെങ്കിലും അധ്യാപകർക്ക് തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ ബാധ്യത ആകുമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 
           പ്രൊഫോര്മ ഡൗൺലോഡ് ചെയ്തു സേവ് ചെയ്തു പ്രിൻറ് എടുക്കേണ്ടതാണ്.
     പ്രൊഫോർമയിൽ മുകളിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ കൂടി രേഖപ്പെടുത്തേണ്ടതാണ്
        കത്ത്         പ്രൊഫോർമ         ഉത്തരവ് 


                               അറിയിപ്പ് 

      
                         ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  2018 മാർച്ച് മാസത്തെ  അരിയുടെ ഇൻഡെന്റ് ഓഫീസിൽ   തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സർക്കാർ ഉത്തരവ് പ്രകാരം ഉച്ചഭക്ഷണ ഉപഭോക്താക്കളായ കുട്ടികൾക്ക് അനുവദിച്ച 4 കി .ഗ്രാം അരിയുടെ ഇൻഡന്റും തയ്യാറാക്കിയിട്ടുണ്ട്.   ഉടൻ     ബന്ധപ്പെട്ട സപ്ലൈക്കോയിൽ  എത്തിക്കുന്നതാണ് .കുട്ടികളുടെ വാർഷിക പരീക്ഷ തീരുന്ന ദിവസത്തിനുള്ളിൽ തന്നെ 4 കി .ഗ്രാം വീതം അരി വിതരണംചെയ്തിട്ടുണ്ടെന്നു പ്രധാനദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
          സ്പെഷ്യൽ അരി വിതരണം ചെയ്തതിന്റെ വിതരണ  രജിസ്റ്റർ (1 കോപ്പി) ,ബന്ധപ്പെട്ട വൗച്ചറുകൾ , ബില്ലുകൾ ,ഫോറം 1 (2017 ഓണം സ്പെഷ്യൽ അരിക്കുപയോഗിച്ച മാതൃക, 2 കോപ്പി) എന്നിവ   മാർച്ച് 31 നു മുൻപായി   ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു കൂടി  അറിയിക്കുന്നു .

Saturday, March 3, 2018

യു. പി വിഭാഗം പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

കിറ്റ് അലവൻസിനു അർഹതയുള്ള കായികാധ്യാപകരുടെ പ്രൊപോസൽ 06.03.2018 നു 4 മണിക്ക് മുൻപായി അതാതു സെക്ഷനുകളിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന പ്രൊപ്പോസലുകൾ പരിഗണിക്കുന്നതല്ല.

Friday, March 2, 2018




 അറിയിപ്പ് 
           തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ പ്രൊബേഷൻ ഡിക്ളറേഷനുവേണ്ടി ഉള്ള ഐ .സി .ടി പരിശീലനം ആവശ്യമുള്ള ലോവർ പ്രൈമറി അധ്യാപകർക്ക് (L .P )മാർച്ച് 3,4,10,11,തീയതികളിൽ (ശനി,ഞായർ,ദിവസങ്ങളിൽ )തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രാവിലെ 10 മണിമുതൽ പരിശീലനം നൽകുന്നു   യു .പി / ഹൈസ്കൂൾ അധ്യാപകർക്കുള്ള പരിശീലന തീയ്യതി പിന്നീട് അറിയിക്കുന്നതാണ് ഐ .ടി @സ്കൂളിന്റെ രണ്ടു ദിവസത്തെ കളിപ്പെട്ടി പരിശീലനം ലഭിച്ച അധ്യാപകരാണ് പങ്കെടുക്കേണ്ടത് ഇതിന് ലഭിച്ച അറ്റൻഡൻസ് സർട്ടിഫിക്കറ്റിന്റെ കോപ്പി നിർബന്ധമായും കൊണ്ടുവരേണ്ടതാണ് പരിശീലനത്തിന്‌ വരുന്നവർ നിർബന്ധമായും ലാപ് ടോപ് കൊണ്ടുവരേണ്ടതാണ് 
പാഠപുസ്തക വിതരണവുമായിബന്ധപ്പെട്ട സർക്കുലർ കാണുക