Monday, May 28, 2018


അറിയിപ്പ് 

                                  ഉപജില്ലയിലെ എല്ലാ പ്രൈമറി സ്കൂൾ പ്രധാനാധ്യാപരും  ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകനോ  ഉച്ചഭക്ഷണ പദ്ധതി കൈകാര്യം ചെയ്യുന്ന അധ്യാപകനോ  30/05/ 2018 ന് ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. യോഗത്തിൽ മിൽമ പ്രധിനിധി പങ്കെടുക്കുന്നതാണ്.പ്രവേശനോത്സവ ബാനർ തദവസരത്തിൽ വിതരണം ചെയ്യുന്നതാണ്. 
2018-19 വർഷത്തേക്ക്സ്കൂൾകുട്ടികൾക്ക്  മിൽമ പാൽ പുതുതായി ആവശ്യമുള്ളവരും, നിലവിൽ മിൽമ പാൽ വാങ്ങുന്നവരും നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ അറിയിക്കേണ്ടതാണ് .പ്രൊഫോര്മ ഇമെയിൽ  ആയി ഇന്ന് എല്ലാ സ്കൂളിലേക്കും അയച്ചിട്ടുണ്ട്.മിൽമ പാൽ ആവശ്യമില്ലാത്ത സ്കൂളുകൾ ഇപ്പോൾ വിവരങ്ങൾ സമർപ്പിക്കേണ്ടതില്ല .

Thursday, May 24, 2018


താഴെ പറയുന്ന വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ചു കൊടുക്കേണ്ടതിനാൽ 26 / 5 / 18 ന് മുമ്പായി   ഓഫീസിലേക്ക് ഇമെയിൽ വഴിയോ നേരിട്ടോ അറിയിക്കേണ്ടതാണ്.

1.Gas subsidy credited to Noon Meal Bank A/c(2017-18)        :

2.Bank interest credited to NM  A/c(2017-18) if any                :


3.Account Keeping Charge deducted from NM A/c (2017-18)     :

  ജൂൺ മാസത്തെ  ഉച്ചഭക്ഷണത്തിനാവശ്യമായ അരിയുടെ ഇന്റെൻറ് ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ എത്തിക്കുന്നതിനായി  എഇഒ  ഓഫീസിൽ  തയ്യാറായിട്ടുണ്ടെന്നു  അറിയിക്കുന്നു . ജൂൺ  ഒന്നുമുതൽ തന്നെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ടതാണെന്നും അറിയിക്കുന്നു .മാർച്ച്  മാസത്തിൽ ബാലൻസ്സായി വന്നിരുന്ന അരി ഉണ്ടെങ്കിൽ, പരിശോധിച്ചുഭക്ഷ്യയോഗ്യമാണെന്നു  ഉറപ്പ് വരുത്തിയതിനു ശേഷമെ ഉപയോഗിക്കാവൂ .ജൂൺ ഒന്നിന് മുമ്പായി തന്നെ പാചകപ്പുര ,ധാന്യങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റൂം , ഇവയുടെ പരിസരം  എന്നിവ ശുചിത്വം പാലിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് . വകുപ്പ്തല  നിർദ്ദേശം  കർശനമായി പാലിക്കേണ്ടതാണ് .

Tuesday, May 22, 2018

അറിയിപ്പ് 

           ഡയറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാനാധ്യാപകർക്കുള്ള ഏകദിന പരിശീലനം 23.05.2018 (ബുധനാഴ്ച) രാവിലെ 10 മണി മുതൽ പയ്യന്നൂർ ബി ആർ സി ഹാളിൽ നടത്തുന്നതാണ്. പ്രധാനാധ്യാപകർ തന്നെ നിർബന്ധമായും പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്.

Thursday, May 17, 2018

         2017-18 വർഷത്തെ സംസ്ഥാനത്തെ മികച്ച പി ടി എ കളെ കണ്ടെത്തി ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല, സംസ്ഥാനതലം എന്നിങ്ങനെ ഗ്രേഡ് നൽകുന്നതിനും പ്രോത്സാഹന സമ്മാനം നൽകുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന പി ടി എ കൾ പ്രൊഫോർമ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 05/07/2018 ന് 5 മണി .

കൂടുതൽ വിവരങ്ങൾക്കും പ്രൊഫോർമക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
           2018-19 വർഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സർവീസിലുള്ള അധ്യാപകരിൽ നിന്നും സ്വന്തം രചനകൾ ക്ഷണിക്കുന്നു. രചനകളും അനുബന്ധ രേഖകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയ്യതി 15/06/2018 വൈകുന്നേരം 5 മണി.

കൂടുതൽ  വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


LSS Revaluation.  Online application site റെഡി ആയി.....

/http://bpekerala.in/lss_uss_2018/revaluation_lss.php

Wednesday, May 16, 2018

Tuesday, May 15, 2018

Best PTA Award - അപേക്ഷ ക്ഷണിച്ചു

2017-18 വർഷത്തെ മികച്ച പി.ടി.എ തെരെഞ്ഞെടുക്കൽ (Best PTA Award) അപേക്ഷ ക്ഷണിച്ചു. ..... Click Here
LSS result പരിശോധിക്കുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക 

പുനർമൂല്യനിർണയത്തിന്, റിസൾട്ട് പ്രസിദ്ധീകരിച്ചു ഏഴു ദിവസത്തിനകം (21.05.2018 നു മുമ്പായി)ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന print out,പേപ്പർ ഒന്നിന് 100 രൂപ നിരക്കിൽ ഫീസ് എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, May 11, 2018

അറിയിപ്പ് 
                 

         ഗവ. സ്കൂളിലെ കുട്ടികൾക്കുള്ള സൗജന്യ യൂനിഫോം എത്തിയിട്ടുണ്ട് തിങ്കളാഴ്ച്ച(14 .05 .2018 )ന് 10 മണിക്ക് 
പയ്യന്നൂർ ബി .ഇ .എം .എൽ .പി  സ്കൂളിൽ നിന്ന്  വിതരണം ചെയ്യുന്നതാണ് പ്രധാനാധ്യാപകർ കൈപ്പറ്റ്  രശീതി കൊണ്ടുവരേണ്ടതാണ്.  യൂനിഫോം കൈപ്പറ്റിയ പ്രധാനാധ്യാപകർ ഉടനെത്തന്നെ കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്. പുതിയ സർക്കുലറിൽ നിർദേശിച്ച അളവിൽ മാത്രം തുണി മുറിച്ചു നൽകേണ്ടതാണ്. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പുതിയ യൂണിഫോം കുട്ടികൾ ധരിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പ് വരുത്തണം. അതിനാവശ്യമായ നിർദേശം രക്ഷയിതാക്കൾക്കു നൽകേണ്ടതാണ്.

           2018-19  വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റോക്കുള്ള ടെക്സ്റ്റ് ബുക്ക്  15.05.2018 (ചൊവ്വാഴ്ച) മുതൽ വിതരണം ചെയ്യുന്നതാണ്. സ്റ്റോക്കുള്ള ടെക്സ്റ്റ് ബുക്കുകളുടെ വിവരം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, May 10, 2018


അറിയിപ്പ് 
2015 -16 , 2016 -17  വർഷത്തിൽ  ഉച്ചഭക്ഷണ  പദ്ധതിയിലേക്കായി പൊതു വിദ്യാഭ്യാസ  ഡയരക്ടറാഫീസിൽ  നിന്നും അനുവദിച്ച  തുകയുടെ  വിവരവും  ചെലവഴിച്ച  വിവരവും  17.5.2018  തീയതിക്കുള്ളിൽ  പ്രത്യേക  ഫോറത്തിൽ       എ .ഇ .ഒ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .  ഫോറത്തിന്റെ  മാതൃകയും നിർദ്ദേശങ്ങളും ഇ - മെയിൽ  ആയി  ഇന്ന്  അയച്ചിട്ടുണ്ട് .

Tuesday, May 8, 2018


                                                      അറിയിപ്പ്
സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഓഡിറ്റ്  പരിശോധനക്കായി എഇഒ ഓഫീസിൽ സമർപ്പിച്ച രജിസ്റ്ററുകളും റിക്കാർഡുകളും സ്കൂളുകളിലേക്ക് തിരികെ കൊണ്ടുപോകാവുന്നതാണെന്നു എല്ലാ ഹൈസ്കൂൾ / പ്രൈമറി /സ്‌പെഷ്യൽ സ്കൂൾ പ്രധാനാധ്യാപകരേയും  അറിയിക്കുന്നു

Friday, May 4, 2018




 പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് 

 ചില  ഗവ .എൽ.പി സ്കൂളുകളിലെ   പി .ടി .സി .എം  ന്റെ  ശമ്പള  ബില്ലുകൾ ട്രഷറികളിൽ  നിന്നും മാപ്പിംഗ്  നടത്തിയിട്ടില്ല എന്ന കാരണത്താൽ മടക്കിയിട്ടുണ്ട് . അത്തരം  സ്കൂളുകളിലെ  പ്രധാനാധ്യാപകർ   തഴെ  പറയുന്ന  വിവരങ്ങൾ  നാളെ  ( 5 .5 .18 )  ന്  ഉച്ചക്ക്  2  മണിക്ക് മുമ്പായി  ഓഫീസിൽ  എത്തിക്കേണ്ടതാണ് .

:

DDO  
കോഡ്                                      :

ഹെഡ്  ഓഫ്  അക്കൗണ്ടുകൾ   :

ട്രഷറിയുടെ  പേര്                          :

DDO
യുടെ  പേര്                            :

DDO
യുടെ   തസ്തിക                    :

DDO
യുടെ  മൊബൈൽ  നം .      :