Tuesday, June 26, 2018

ഹാലോ ഇംഗ്ലീഷ് പരിശീലനം 

               29/06/2018, 30/06/2018  എന്നീ ദിവസങ്ങളിൽ പയ്യന്നൂർ ബി. ആർ. സി, യിൽ വെച്ച് നടക്കുന്ന ഹാലോ  ഇംഗ്ലീഷ് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള അധ്യാപകർ  നാളെ (27/ 06/ 2018 )ന്  ബുധനാഴ്ച്ച വൈകുന്നേരം  5  മണിക്ക് മുമ്പായി പയ്യന്നൂർ ബി.ആർ.സി. യിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന്  ബി.പി.ഒ   അറിയിക്കുന്നു 

Monday, June 25, 2018

അറിയിപ്പ് 


                          ഹാലോ ഇംഗ്ലീഷ് ടീച്ചേർസ് ലേർണിങ് ബുക്ക് ബി. ആർ. സി. യിൽ നിന്നും വിതരണം ആരംഭിച്ചിരിക്കുന്ന വിവരം എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നു 

Saturday, June 23, 2018


                               അറിയിപ്പ് 
     ജൂൺ മാസത്തെ NMP- I ജൂലായ് രണ്ടിന് (തിങ്കൾ)  തന്നെ സമർപ്പിക്കുക .Expenditure Statement in  duplicate,Copy of K2, Cook Voucher with duty certificate ,സപ്ലൈകോ -നിന്നും ലഭിച്ച അരിയുടെ ബിൽ കോപ്പിഹെൽത്ത് ഡാറ്റ എന്നിവയും NMP-I നോടൊപ്പം സമർപ്പിക്കുക (ഹെൽത്ത് ഡാറ്റ 3 ,6 ,9 ,12 മാസങ്ങളിലെ NMP-I നോടൊപ്പം  സമർപ്പിച്ചാൽ മതിയാകും ).തുടർന്നുള്ള മാസങ്ങളിലും ഒന്നാംതിയ്യതി തന്നെ  എല്ലാമാസവുംNMP-I ഉം  അനുബന്ധരേഖകളും   സമർപ്പിക്കേണ്ടതാണ്.


  ബിൽ /വൗച്ചർ എന്നിവ തൊട്ടടുത്ത മാസം അഞ്ചാം  തിയ്യതിക്കുള്ളിൽ തന്നെ      D P I   യുടെ എൻ. എം. എ 1 / 37000 / 2018 / ഡിപിഐ  തിയ്യതി 30 .5 .18 സർക്കുലർ നിർദ്ദേശം v (16 to 22 ) കർശനമായി പാലിച്കൊണ്ട്  സമർപ്പിക്കേണ്ടതാണ് .സമർപ്പിക്കാത്ത സ്കൂളുകൾക്ക് ക ണ്ടിൻജൻറ് ചാർജ് അനുവദിക്കുന്നതല്ല .


Friday, June 22, 2018

  അറിയിപ്പ് 


              പയ്യന്നൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിഷൻറെ  ജനറൽ ബോഡി യോഗം 25/6/2018 ന് ഉച്ചയ്ക്ക്  2  മണിക്ക് പയ്യന്നൂർ ബി.ആർ.സി  ഹാളിൽ വെച്ച് ചേരുന്നു .പ്രസ്തുത യോഗത്തിൽ എല്ലാ വിദ്യാലയങ്ങളിലെയും  ഗണിതശാസ്ത്ര ക്ലബ് സെക്രട്ടറിമാർ  യോഗത്തിൽ പങ്കെടുക്കണമെന്ന്  ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ   അറിയിക്കുന്നു 

Thursday, June 21, 2018

    അറിയിപ്പ് 


              പയ്യന്നൂർ ഉപജില്ലാ സയൻസ് ക്ലബ് അസോസിഷൻറെ  ജനറൽ ബോഡി യോഗം നാളെ 22/06/2018 ന് ഉച്ചയ്ക്ക് ശേഷം 2  മണിക്ക് പയ്യന്നൂർ ബി.ആർ.സി  ഹാളിൽ വെച്ച് ചേരുന്നു പ്രസ്തുത യോഗത്തിൽ എല്ലാവിദ്യാലയങ്ങളിലെയും  സയൻസ് ക്ലബ് സെക്രട്ടറിമാർ  യോഗത്തിൽ പങ്കെടുക്കണമെന്ന്  എ ഇ ഒ  അറിയിക്കുന്നു 

Tuesday, June 19, 2018

                 സംസ്ഥാന അധ്യാപക അവാർഡ് 2018 -19 

         2018 -19  വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹതയുള്ള   അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .യോഗ്യരായ അധ്യാപകരിൽ നിന്നുള്ള  പ്രൊപ്പോസലുകൾ (6 പകർപ്പുകൾ വീതം) 30 -06 2018 ന് 5 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ ലഭിക്കേണ്ടതാണ് .വൈകി ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വികരിക്കുന്നതല്ല .


അപേക്ഷാഫോറത്തിനും സർക്കുലറിനുമായി ഇവിടെ ക്ലിക് ചെയ്യുക 
വായനകുറിപ്പ്‌മത്സരം 


                  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ  25.06.2018ന്  രാവിലെ 11 മണിക്ക് എൻറെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി സബ് ജില്ലാ തലത്തിൽ വായനകുറിപ്പ് മത്സരം ബി .ആർ .സി യിൽ വെച്ച് നടത്തുന്നു   യൂ .പി ,ഹൈസ്കൂൾ ,വിഭാഗത്തിൽ നിന്ന് ഒരോ കുട്ടികളെ വീതം പങ്കെടുപ്പിക്കേണ്ടതാണ്  എന്ന്  എ.ഇ.ഒ  അറിയിക്കുന്നു

Monday, June 18, 2018

അറിയിപ്പ് 
തസ്തിക നിർണ്ണയം 
മാതൃക  ഫോറത്തിന്  ഇവിടെ  ക്ലിക്ക്  ചെയ്യുക 
അറിയിപ്പ് 

                  പയ്യന്നൂർ  ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജനറൽ ബോഡി യോഗം 25-06-2018 ന് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പയ്യന്നൂർ ബി .ആർ .സി  ഹാളിൽ വെച്ച് ചേരുന്നു യോഗത്തിൽ എല്ലാവിദ്യാലയങ്ങളിലെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്‌പോൺസർമാർ പങ്കെടുക്കണമെന്ന് എ .ഇ .ഒ  അറിയിക്കുന്നു 

വളരെ അടിയന്തിരം 
 2018-19 വർഷത്തെ തസ്തിക നിർണ്ണയം  നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു  1 . പരിപത്രം       2. നിർദ്ദേശം 

 അറിയിപ്പ് 

            പയ്യന്നൂർ ഉപജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെജനറൽ ബോഡി യോഗം 19 .06 .2018 ന് ഉച്ചയ്ക്ക് 2 .30  മണിക്ക്  പയ്യന്നൂർ ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നുയോഗത്തിൽ  എല്ലാ വിദ്യാലയങ്ങളിലെയും സയൻസ്ക്ലബ്സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കണമെന്ന്  എ ഇ ഒ  അറിയിക്കുന്നു 


                    പയ്യന്നൂർ ഉപജില്ലാ പ്രവർത്തി പരിചയ ക്ലബ് ഭാരവാഹികളും ജനറല്ബോഡിയോഗം 21 .06 2018 ന്  12 മണിക്ക് പയ്യന്നൂർ ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നു യോഗത്തിൽ  എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന്  എ ഇ ഒ  അറിയിക്കുന്നു 

               
              പയ്യന്നൂർ ഉപജില്ലാസോഷ്യൽ സയൻസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം 21.06.2018ന് വൈകുന്നേരം 3 .30  മണിക്ക് പയ്യന്നൂർ ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നു യോഗത്തിൽ സ്കൂൾ തല കൺവീനർ മാർ പങ്കെടുക്കണമെന്ന്  എ ഇ ഒ  അറിയിക്കുന്നു

              
         പയ്യന്നൂർ ഉപജില്ലാഗെയിംസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം20.06.2018ന് വൈകുന്നേരം 3   മണിക്ക് പയ്യന്നൂർ ബി.ആർ .സി ഹാളിൽ വെച്ച് ചേരുന്നു യോഗത്തിൽപ്രൈമറി പ്രധാനാധ്യാപകർ  അസോസിയേഷൻ മെമ്പർ മാർ പങ്കെടുക്കണമെന്ന്  എ ഇ ഒ  അറിയിക്കുന്നു

Thursday, June 14, 2018

അറിയിപ്പ്‌ 

           കനത്ത മഴയെ തുടർന്ന് പയ്യന്നൂർ ഉപജില്ലയിലെ മുഴുവൻ  വിദ്യാലയങ്ങൾക്കും ഇന്ന് (14.06.2018) ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

Wednesday, June 13, 2018

അറിയിപ്പ് 

        പയ്യന്നൂർ ഉപജില്ലാ സംസ്കൃത കൗൺസിൽ ജനറൽ ബോഡി യോഗം 20/06/2018 ന് ഉച്ചക്ക് 2. മണിക്ക് പയ്യന്നൂർ ബി.ആർ.സി  ഹാളിൽ വെച്ച് ചേരുന്നതാണ് എല്ലാസംസ്‌കൃതാധ്യാപകരുംകൃത്യ
സമയത്ത് തന്നെ എത്തിച്ചേരണമെന്ന് എ ഇ ഒ അറിയിക്കുന്നു
അറിയിപ്പ് 

                   ഉപജില്ലയിലെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു യോഗം  18/06/2018 ന് ഉച്ചയ്ക്ക് 3 മണിക്ക് ബി .ആർ .സി  ഹാളിൽ വെച്ച് ചേരുന്നതാണ്  യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തി ചേരണമെന്ന്  അറിയിക്കുന്നു

Monday, June 11, 2018

അറിയിപ്പ് 
പയ്യന്നൂർ സ്കൂൾ ഗെയിംസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം 20.06.2018 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നതാണ്. യോഗത്തിൽ പ്രധാനാധ്യാപകർ, സ്കൂൾ പ്രധിനിധി, കായികാധ്യാപകർ, യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ്. 
അറിയിപ്പ്‌ 
ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു യൂണിഫോം അധികമായി ആവശ്യമുള്ളവർ കൃത്യമായ അളവ് സഹിതമുള്ള വിവരങ്ങൾ 12.06.2018 വൈകു:5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, June 8, 2018

അറിയിപ്പ് 

      2018-19 വർഷത്തെ സബ്ജില്ലാ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും സെക്രട്ടറി തെരഞ്ഞെടുപ്പും 2018 ജൂൺ 11 ന് ഉച്ചക്ക് 2.30 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്. ഉപജില്ലയിലെ എല്ലാ കായികാധ്യാപകരും കൃത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

Saturday, June 2, 2018



അറിയിപ്പ് 
          സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു.
        എൽ പി സ്കൂളുകൾ ഒരു കോടി രൂപയും യു പി സ്കൂളുകൾ രണ്ടു കോടി രൂപയും പരിമിതപ്പെടുത്തി പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ടതാണ്.
        പ്രൊപ്പോസലുകൾ പ്ലാനും എസ്റ്റിമേറ്റും സഹിതം 2018 ജൂൺ 5 ന് 4 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.


അറിയിപ്പ് 

                                                    2018 ജൂൺ 5 ( ചൊവ്വാഴ്ച ) ന്  ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് പ്രധാനാധ്യാപകരുടെ യോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.